121

Powered By Blogger

Saturday, 28 March 2015

എ.എ.പിയില്‍ ഭിന്നത രൂക്ഷം; മേധാ പട്‌കര്‍ പാര്‍ട്ടി വിട്ടു









Story Dated: Saturday, March 28, 2015 05:13



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രശസ്‌ത സാമുഹ്യപ്രവര്‍ത്തക മേധാ പട്‌കര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ചു. പാര്‍ട്ടി സ്‌ഥാപക നേതാക്കളായ പ്രശാന്ത്‌ ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന്‌ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ രാജി. അഴിമതിക്കെതിരെ പോരാടിയ പ്രശാന്ത്‌ ഭൂഷന്‍ രാജ്യത്ത്‌ അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന നേതാവാണെന്ന്‌ മേധാ പറഞ്ഞു. കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്‌ യോഗേന്ദ്ര യാദവെന്നും മേധ പട്‌കര്‍ പറഞ്ഞു.


ഇരുവരും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം വിശ്വസനീയമല്ല. താന്‍ പാര്‍ട്ടിക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍ പരസ്യമായത്‌ ദുഃഖകരമാണെന്നും മേധ പട്‌കര്‍ പറഞ്ഞു. തനിക്ക്‌ പാര്‍ട്ടി നിരവധി സ്‌ഥാനങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അവ സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുകയാണെന്ന്‌ മേധ പട്‌കര്‍ വ്യക്‌തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേധാ പട്‌കര്‍ മുംബൈ സൗത്ത്‌ ഈസ്‌റ്റ് മണ്ഡലത്തില്‍ നിന്ന്‌ എ.എ.പി സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.


പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന്‌ ഇന്ന്‌ ചേര്‍ന്ന എക്‌സിക്യുട്ടീവ്‌ യോഗത്തിലാണ്‌ പ്രശാന്ത്‌ ഭൂഷനെയും യോഗേന്ദ്ര യാദവിനെയും ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന്‌ പുറത്താക്കാന്‍ തീരുമാനിച്ചത്‌. ഇരുവരെയും പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട്‌ അവതരിപ്പിച്ച പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കുകയായിരുന്നു. എക്‌സിക്യൂട്ടീവിലെ 328 പേരില്‍ ഭൂരിപക്ഷം പേരും പ്രമേയത്തെ അനുകൂലിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ്‌ ഇരു നേതാക്കളെയും പുറത്താക്കിയത്‌.










from kerala news edited

via IFTTT