121

Powered By Blogger

Saturday, 28 March 2015

വിവരാവകാശ പ്രവര്‍ത്തകയെ പഞ്ചായത്ത്‌ പൊതുശല്യമായി പ്രഖ്യാപിച്ചു









Story Dated: Saturday, March 28, 2015 08:09



mangalam malayalam online newspaper

തിരുവനന്തപുരം: വിവരാവകാശ പ്രവര്‍ത്തകയെ പഞ്ചായത്ത്‌ പൊതുശല്യമായി പ്രഖ്യാപിച്ച്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രമേയം പാസാക്കി. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്‌ ഭരണ സമിതിയുടേതാണ്‌ നടപടി. പൊതുപ്രവര്‍ത്തകയായ വിജിതയെയാണ്‌ പഞ്ചായത്ത്‌ പൊതുശല്യമായി പ്രഖ്യാപിച്ചത്‌. ഇതിനെതിരെ നിയമ നടപടിക്ക്‌ ഒരുങ്ങുകയാണ്‌ വിജിത.


വിവരാവകാശ അപേക്ഷകള്‍ കൂടിപ്പോയെന്ന്‌ ആരോപിച്ചാണ്‌ വിജിതയെ പഞ്ചായത്ത്‌ പൊതുശല്യമായി പ്രഖ്യാപിച്ചത്‌. വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്‍കി ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു, ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നു തുടങ്ങിയവയാണ്‌ വിജിതയ്‌ക്കെതിരെ പഞ്ചായത്ത്‌ ഭരണ സമിതിയുടെ ആരോപണങ്ങള്‍.


പഞ്ചായത്തിലെ അനധികൃത ക്വാറികള്‍ക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി ഒത്താശ ചെയ്യുന്നതുള്‍പ്പെടെ നിരവധി പൊതുപ്രശ്‌നങ്ങള്‍ വിജിത വിവരാവകാശ നിയമപ്രകാരം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ക്വാറി മാഫിയയെക്കുറിച്ച്‌ മാത്രം വിജിത അമ്പതിലധികം വിവരാവകാശ അപേക്ഷകള്‍ നല്‍കിയിരുന്നു. വ്യക്‌തിപരവും രാജ്യ സുരക്ഷയെ ബാധിക്കുന്നവയുമായ കാര്യങ്ങള്‍ ഒഴികെയുള്ള ചോദ്യങ്ങള്‍ക്ക്‌ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കണമെന്ന്‌ നിയമമുള്ള നാട്ടില്‍ വിവരാവകാശ പ്രവര്‍ത്തകയെ പൊതുശല്യമായി പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്‌.










from kerala news edited

via IFTTT