Story Dated: Saturday, March 28, 2015 03:14
കോഴിക്കോട് : വിഡ്‌ഢികളെ കഴുതയെന്ന് വിളിക്കുമ്പോള്‍ കഴുതയ്‌ക്കുമുണ്ടാവില്ലെ സങ്കടം.ഭൂമിയില്‍ ജന്മമെടുത്ത അന്ന് മുതല്‍ തുടങ്ങിയതാണ് ബുദ്ധിയില്ലാത്തവരെന്ന് ആക്ഷേപിച്ച് കഴുതയെന്ന് വിളിക്കാന്‍.എല്ലുമുറിയെ പണിയെടുക്കുന്നത് കൊണ്ടോ,തന്റെ യജമാനന്‍ പറയുന്നത് അപ്പടെ അനുസരിക്കുന്നത് കൊണ്ടോ കഴുതയ്‌ക്ക് പോലും അറിയില്ലായിരുന്നു തന്നെ വിഡ്‌ഢകളോട് ഉപമിക്കുന്നതിന്റെ കാരണം. തന്നെ വിഡ്‌ഢിയെന്ന് വിളിക്കുന്ന മാലോകരെ കൊണ്ട് തന്നെ ഈ കഴുതയുടെ ഒരു ബുദ്ധി എന്ന് പറയിക്കാനൊരുങ്ങുകയാണ് പേരാമ്പ്ര ഫെസ്‌റ്റിലെ പ്രധാന ആകര്‍ഷണമായ ഡോങ്കിഷോയിലെ കഴുത.
ഡോങ്കിഷോ കണ്ട് കഴിഞ്ഞവര്‍ ഇനിയൊന്ന് ചിന്തിച്ച് മാത്രമേ കഴുത എന്ന് വിളിച്ച് കഴുതകളെ ആക്ഷേപിക്കാനൊരുങ്ങൂ.തന്നെ കാണാനെത്തുന്നവരില്‍ നിന്നും ഏറ്റവും ബുദ്ധിയുള്ള വ്യക്‌തി,ഏറ്റവും സാമര്‍ഥ്യമുള്ള വ്യക്‌തി,ഏറ്റവും അധ്വാനിയായവന്‍,മടിയനായവര്‍ എന്നിവരെ ഈ ഡോങ്കിഷോയിലെ കഴുത തെരഞ്ഞെടുക്കുമ്പോള്‍ കണ്ട് നിന്നവര്‍ക്കും ശങ്ക;
ശരിക്കും കഴുത തങ്ങളോ,അതോ പണ്ടുമുതലേ തങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന കഴുതയോ.ആള്‍കൂട്ടത്തില്‍ നിന്ന് മാറി നിന്ന ഭാര്യയെയും,ഭര്‍ത്താവിനെയും, സഹോദരനെയും, സഹോദരിയെയുമെല്ലാം ഈ കഴുത നിഷ്‌പ്രയാസം തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ ഇതുവരെ കണക്ക് കൂട്ടിയത് മുഴുവന്‍ പിഴച്ചല്ലോയെന്ന സങ്കടത്താലും,അല്‍പം ജാള്യതയോടെയും,ചിരിയോടെയുമാണ് ഏവരും ഫെസ്‌റ്റ് വിടുന്നത്.
from kerala news edited
via IFTTT