121

Powered By Blogger

Saturday, 28 March 2015

കോര്‍പ്പറേറ്റ് എഫ്ഡി: ഇപ്പോള്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം








കോര്‍പ്പറേറ്റ് എഫ്ഡി: ഇപ്പോള്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം


Posted on: 27 Mar 2015


സീഡി


ബാങ്ക് നിക്ഷേപത്തേക്കാള്‍ രണ്ട് ശതമാനംവരെ അധിക പലിശ



പലിശ കുറയുന്നതിനുമുമ്പ് നിക്ഷേപം നടത്തി മികച്ച നേട്ടമുണ്ടാക്കാന്‍ കോര്‍പ്പറേറ്റ് എഫ്ഡിയില്‍ ഉടനെ നിക്ഷേപിക്കാം. പണപ്പെരുപ്പം കുറഞ്ഞതിനെതുടര്‍ന്ന് അടുത്തയിടെ രണ്ടുതവണ റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറച്ചു. സ്വാഭാവികമായും ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉടനെ കുറയും. അതിന്റെ പ്രതിഫലനമെന്നോണം വിവിധ കമ്പനികളും അവര്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ താഴ്ത്തും. അതിനുമുമ്പ് മൂന്ന് വര്‍ഷ കാലയളവ് വരെ നിക്ഷേപം നടത്തി മികച്ച നേട്ടമുണ്ടാക്കാം.


ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളോ മറ്റ് കമ്പനികളോ ആണ് നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് പണം സമാഹരിക്കുന്നത്. ബാങ്കുകള്‍ നല്‍കുന്ന പലിശനിരക്കിനേക്കാള്‍ രണ്ടു ശതമാനംവരെകൂടുതലായിരിക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപപലിശ. മാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ പലിശ സ്വീകരിക്കാം. അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപതുകയോടൊപ്പം പലിശയും വാങ്ങാം.





റേറ്റിങ് പ്രധാനം




ബാങ്കില്‍ നിക്ഷേപിക്കുന്ന തുക താരതമ്യേന സുരക്ഷിതമായാണ് കുരുതന്നത്. എന്നാല്‍ അത്തരത്തില്‍ നിക്ഷേപം തിരിച്ചുലഭിക്കുമെന്ന ഒരു ഉറപ്പും കമ്പനി നിക്ഷേപങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക. റേറ്റിങ് ഏജന്‍സികള്‍ മികച്ച റേറ്റിങ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ക്രിസില്‍, കെയര്‍, ഐസിആര്‍എ, ഫിച്ച് തുടങ്ങിയ ഏജന്‍സികളാണ് കമ്പനികളുടെ സാമ്പത്തിക നില പരിശോധിച്ച് റേറ്റിങ് നല്‍കുന്നത്. ട്രിപ്പിള്‍-എ ആണ് ഏറ്റവും ഉയര്‍ന്ന റേറ്റിങ്. ഡബിള്‍ എയും മികച്ചതായി പരിഗണിക്കുന്നു.




നികുതി




നിക്ഷേപിക്കുന്ന തുകയ്‌ക്കോ, അതില്‍നിന്ന് ലഭിക്കുന്ന പലിശയ്‌ക്കോ നികുതിയിളവുകളില്ല. നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തോടുചേര്‍ത്താണ് നികുതി നല്‍കേണ്ടത്.




എങ്ങനെ നിക്ഷേപിക്കാം




കമ്പനികള്‍ നേരിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത്. ഏജന്റുമാര്‍വഴിയും നിക്ഷേപം നടത്താം. അപേക്ഷ പൂരിപ്പിച്ചുനല്‍കി, പണം, ചെക്ക്, ഡിഡി എന്നിവ വഴി പണം കൈമാറാം. 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്ക് നിക്ഷേപം നടത്താം. പ്രായപൂര്‍ത്തിയാകാത്തവരുടെപേരില്‍ രക്ഷാകര്‍ത്താക്കള്‍ക്കും നിക്ഷേപിക്കാം. 1000 രൂപയാണ് മിനിമം തുക. പരമാവധി എത്രവേണമെങ്കിലുമാകാം.




ഒരു ലക്ഷം രൂപ 9 ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷ കാലയളവില്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ പലിശയടക്കം 1,30,605 രൂപയാണ് ലഭിക്കുക. 30,605 രൂപയാണ് പലിശ. അതേസമയം, ഇത്രയും തുക 11 ശതമാനം പലിശ വാഗ്ദാനംചെയ്യുന്ന കമ്പനി എഫ്ഡിയില്‍ നിക്ഷേപിച്ചാല്‍ 1,38,478 രൂപ ലഭിക്കും. 38,478 രൂപയാണ് പലിശ. യഥാര്‍ത്ഥത്തില്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടുതലായി ലഭിക്കുന്നത് 7873 രൂപ.




ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:




*ബാങ്ക് നിക്ഷേപത്തേക്കാള്‍ രണ്ടോ മൂന്നോ ശതമാനം പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ് ആകര്‍ഷകം.

*നഷ്ടസാധ്യത കൂടുതലാണ്. നിക്ഷേപതുകയും പലിശയും തിരികെ ലഭിക്കുമെന്നതിന് പൂര്‍ണമായ ഉറപ്പില്ല.

*പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കില്‍ കമ്പനിയുടെ ആസ്തിയിലും മറ്റും നിക്ഷേപകന് അവകാശം ഉന്നയിക്കാനാവില്ല.

*സാമ്പത്തിക വര്‍ഷം 5000 രൂപയ്ക്കുമുകളിലുള്ള പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. നികുതി ഒഴിവിന് അര്‍ഹതയുള്ളവര്‍ക്ക് ഫോം 15 ജി/എച്ച് നല്‍കി ഒഴിവ് നേടാം.

*കാലാവധിക്കുമുമ്പ് പിന്‍വലിക്കാനോ നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കാനോ സൗകര്യമില്ല.

*നഷ്ടസാധ്യത കുറയ്ക്കാന്‍ ഒരു കമ്പനിയില്‍മാത്രം നിക്ഷേപിക്കാതെ മികച്ച റേറ്റിങ് ഉള്ള വിവിധ കമ്പനികളില്‍ നിക്ഷേപം നടത്താം.

*സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനും മികച്ച പലിശ ലഭിക്കുമന്നകാര്യം മറക്കേണ്ട.




പലിശ നിരക്കുകള്‍













from kerala news edited

via IFTTT