Story Dated: Saturday, March 28, 2015 05:42

ന്യുഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം വനിതാ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമി ഫൈനലില്‍ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കരോളിന മരിന് പരാജയപ്പെട്ടതോടെയാണ് സൈന ലോക ഒന്നാം നമ്പര്‍ താരമായി ഉയര്‍ന്നത്.
വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ സൈന ഇന്തോനേഷ്യയുടെ ഹന രമാധിനിയെ പരാജയപ്പെടുത്തിയിരുന്നു. സിരി ഫോര്‍ട്ട് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ 21-15, 21-12 എന്ന സ്കോറിനാണ് സൈന ഹനയെ കീഴടക്കിയത്. രണ്ടാം സെമിയില്‍ സൈന ജപ്പാന്റെ യുയി ഹഷിമോട്ടെയെ നേരിടും.
മുന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുക്കോണ്‍ നേരത്തെ ബാഡ്മിന്റണ്‍ പുരുഷ വിഭാഗം റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
ജപ്പാനില്‍ അഞ്ചു പേര് കുത്തേറ്റു മരിച്ചു Story Dated: Monday, March 9, 2015 09:52ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ സുമോട്ടോയില് അഞ്ചു പേരെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അത്സുഹികോ ഹിരാനോ(40) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തത… Read More
ആസാമില്‍ ബലാത്സംഗം കൂടുന്നു; ഇരകള്‍ 10,000; പീഡനശ്രമങ്ങള്‍ 11,306 Story Dated: Monday, March 9, 2015 09:54ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നില്‍ ബലാത്സംഗ കുറ്റവാളിയെ ജയില്‍ തകര്‍ത്ത് പിടികൂടി നാട്ടുകാര്‍ കൊന്ന സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടയില്‍ തൊട്ടടുത്ത ആ… Read More
പോലീസിലേക്ക് വനിതകളുടെ ഒഴുക്ക്; ഐപിഎസുകാര്‍ 22 ല്‍ നിന്നും 31 ആയി Story Dated: Monday, March 9, 2015 09:18ഹൈദരാബാദ്: സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം ഒരു ട്രന്റായി മാറുന്ന സാഹചര്യത്തില്‍ പോലീസ് ഫോഴ്സിലേക്ക് വനിതകളുടെ ഒഴുക്ക് കൂടുന്നു. ഹൈദരാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീ… Read More
സ്പൈസ് ജറ്റ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി Story Dated: Monday, March 9, 2015 09:28ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ ഇറങ്ങവെ സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി നീങ്ങി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലിറങ്ങവെയാണ് വിമാനം തെന്നി നീങ്ങിയത്. 74 യാത്ര… Read More
സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താന്‍ ഡല്‍ഹിയില്‍ റോഡ് റാലി Story Dated: Monday, March 9, 2015 09:04ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാവുന്നതിനെതിരെ ഇന്നലെ ഡല്‍ഹിയില്‍ റോഡ് റാലി അരങ്ങേറി. വനിതാദിനമായ ഇന്നലെയാണ് റോഡ് റാലി നടന്നത്… Read More