Story Dated: Saturday, March 28, 2015 08:24
ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമെന്ന് ലോക്‌പാല്‍ സമരനായകന്‍ അണ്ണ ഹസാരെ. എ.എ.പിയിലെ പ്രതിസന്ധിയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അണ്ണ. ആം ആദ്‌മി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തനിക്ക് മനസിലാകുന്നതിനും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണത്തെ എതിര്‍ത്ത അണ്ണ ഹസാരെയുടെ നിലപാട് ശരിവയ്‌ക്കുന്നതാണ് ആം ആദ്‌മി പാര്‍ട്ടിയിലെ നിലവിലെ പ്രശ്‌നങ്ങളെന്ന് അണ്ണ ഹസാരെയുടെ അനുയായികള്‍ പ്രതികരിച്ചു. ലോക്‌പാല്‍ സമരത്തെ തുടര്‍ന്ന് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന കെജ്രിവാളിന്റെ നിലപാട് അണ്ണ ഹസാരെ ശക്‌തമായി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ഈ മാസമാദ്യം ഹസാരെ നടത്തിയ സമരത്തിലും എ.എ.പി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളെ അകറ്റി നിര്‍ത്തിയിരുന്നു.
from kerala news edited
via IFTTT