Story Dated: Saturday, March 28, 2015 03:15
മലപ്പുറം: ജവഹറും -ബുന്ധയും ഇനി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിനും ശ്രദ്ധയിലും വളരും ഫോണ്ടിലിംഗ് ഹോമിലെ ആയമാരുടെ താരാട്ടുപ്പാട്ടും ലാളനയും തലോടലും ഏറ്റുവാങ്ങും. മലപ്പുറത്ത് രണ്ടു ആണ്‍ കുഞ്ഞുങ്ങളെ ജനിച്ച് മൂന്നാം ദിവസമാണ് പെറ്റമ്മമാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് സാമൂഹ്യ കാരണങ്ങളാള്‍ വളര്‍ത്താനാകില്ലെന്നു കാണിച്ചു പൂര്‍ണ അവകാശ അധികാരങ്ങള്‍ ജുവനൈല്‍ ജസ്‌റ്റിസ് ആക്‌ട് പ്രകാരം സര്‍ക്കാറിന് കൈമാറുന്ന രേഖ ഒപ്പിട്ടുനല്‍കിയത്. ഏറനാട് താലൂക്കില്‍ നിന്നുള്ള 24 വയസ്സുകാരിയാണ് ബുന്ധ എന്നു പേരിട്ട കുഞ്ഞിനെ കൈമാറിയത്. ജവഹര്‍ എന്നു പേരിട്ട കുഞ്ഞിന്റെ അമ്മ 20 വയസ്സുകാരിയുമാണ്. അമ്മമാര്‍ സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ അഡ്വ.ഷെരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. കൊരമ്പയില്‍ നജ്‌മല്‍ ബാബു, സാമൂഹ്യപ്രവര്‍ത്തക കെ. ആശ, ജില്ലാ ബാലസംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട് തുടങ്ങിയവര്‍ നേരിട്ട് തെളിവെടുപ്പ് നടത്തുകയും ശാസ്‌ത്രീയ കൗണ്‍സലിംഗ് നല്‍കുകയും ചെയ്‌തു. ഇതോടെ ഈ വര്‍ഷംനാലു കുട്ടികളെ അമ്മമാര്‍ നേരിട്ട് എത്തിയാണു മലപ്പുറം സി.ഡബ്ല്യു.സിയെ ഏല്‍പ്പിച്ചത്.തുടര്‍ന്ന് നടന്ന സിറ്റിംഗില്‍ ചെയര്‍മാന്‍ അഡ്വ.ഷെരീഫ്‌ഉള്ളത്ത്, അംഗങ്ങളായ അഡ്വ. കൊരമ്പയില്‍ നജ്‌മല്‍ ബാബു, എം. മണികണഠന്‍, അഡ്വ ഹാരിസ് പഞ്ചീളി, അഡ്വ: കവിത, പ്ര?ബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു. ജവഹര്‍ എന്ന കുഞ്ഞിന് ഇരുകാലുകള്‍ക്ക് സ്വാധീനക്കുറവുള്ള അവസ്‌ഥയിലാണ് എന്ന് മെഡിക്കല്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. കുഞ്ഞിന് അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇണഇ ഉത്തരവ് നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ തിരിച്ചെടുക്കാന്‍ അമ്മമാര്‍ക്ക് 60 ദിവസം വരെ സമയമുണ്ട്. ഇതിന് ശേഷം കുട്ടികളെ നിയമ പ്രകാരം ദത്തുനല്‍കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിക്കും.
from kerala news edited
via IFTTT