121

Powered By Blogger

Saturday, 28 March 2015

സൊമാലിയയിലെ ഹോട്ടലില്‍ തീവ്രവാദി ആക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു









Story Dated: Saturday, March 28, 2015 07:00



മൊഗാദിഷു: സൊമാലിയയിലെ ഹോട്ടലിന്‌ നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പതിനാല്‌ പേര്‍ കൊല്ലപ്പെട്ടു. സൊമാലിയുടെ തലസ്‌ഥാനത്ത്‌ ഹോട്ടല്‍ വളഞ്ഞ അല്‍ ഷബാബ്‌ തീവ്രവാദികളെ ഒഴിപ്പിക്കുന്നതിനുള്ള ഏറ്റുമുട്ടലിലാണ്‌ 14 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. വെള്ളിയാഴ്‌ച വൈകുന്നേരമണാണ്‌ തീവ്രവാദി സംഘടന മക്ക അല്‍ മുകാറം എന്ന ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുത്തത്‌. സൊമാലി സര്‍ക്കാരിലെ നിരവധി ഉന്നത ഉദ്യോഗസ്‌ഥര്‍ അടക്കം ഹോട്ടലിലുണ്ടായിരുന്ന നിരവധി പേരെ ബന്ദിയാക്കിയിരുന്നു.


ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലൂടെയാണ്‌ തീവ്രവാദികളെ ഒഴിപ്പിച്ചത്‌. ഏറ്റുമുട്ടലില്‍ നാല്‌ തീവ്രവാദികള്‍ ഉള്‍പ്പെടെയാണ്‌ പതിനാല്‌ പേര്‍ കൊല്ലപ്പെട്ടത്‌. സൊമാലിയുടെ ജനീവയിലെ അംബാസഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൊമാലി ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ്‌ അബ്‌ദി അറിയിച്ചു. നാല്‌ ഹോട്ടല്‍ ജീവനക്കാരും അഞ്ച്‌ സാധാരണക്കാരും സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.










from kerala news edited

via IFTTT