Story Dated: Saturday, March 28, 2015 07:36
ആലപ്പുഴ: ഫേസ്‌ബുക്കിലൂടെ ജീവനുതുല്യം പ്രണയിച്ച യുവാവിനെ നേരില്‍ കണ്ട യുവതിക്ക് ബോധം പോയി. താന്‍ ഫേസ്‌ബുക്കിലൂടെ പ്രണയിച്ചത് മുപ്പത് വയസുള്ള സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറായ വിദേശ മലയാളിയെ അല്ലെന്നും വിദേശത്ത് പെയിന്ററായി ജോലിനോക്കുന്ന 56കാരനെയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് 20കാരിക്ക് സ്വബോധം നഷ്‌ടപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ആലപ്പുഴ സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വ്യാജ പ്രെഫൈലുകളുടെ പിന്‍ബലത്തിലാണ് മധ്യവയസ്‌കനായ ആലപ്പുഴ സ്വദേശി സത്യശീലന്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. വിവിധ വേഷത്തിലും ഭാവത്തിലും പ്രായത്തിലും ജോലിയിലുമൊക്കെ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാന്‍ യുവതികളുമായി ചെങ്ങാത്തം കൂടി ഇവരെ വഞ്ചിച്ചുവരുകയായിരുന്നു. പെയിന്ററായി ജോലി നോക്കിയിരുന്ന ഇയാള്‍ താന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന സോഫ്‌റ്റവെയര്‍ എഞ്ചിനിയര്‍ ആണെന്നാണ് പലരെയും വിശ്വസിപ്പിച്ചിരുന്നത്. ഫേസ്‌ബുക്ക് ഫ്രണ്ട്‌സിന്റെ വിശ്വാസം വര്‍ധിപ്പിക്കാന്‍ പ്ര?ഫൈലില്‍ വേണ്ട മാറ്റങ്ങളും ഇയാള്‍ നിരന്തരം വരുത്തിയിരുന്നു. ലക്ഷ്യം വെയ്‌ക്കുന്ന യുവതിയെ വളയ്‌ക്കാന്‍ ഇവരുടെ പ്രായത്തിലും ജാതിയിലുമുള്ള നിരവധി അക്കൗണ്ടുകളും സത്യശീലന്‍ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇങ്ങനെ വലയിലായ ഇടുക്കി കരുണാപുരം സ്വദേശിനിയായ യുവതിയെ കാണാന്‍ നാട്ടിലെത്തിയതോടെയാണ് കള്ളി വെളിച്ചത്താകുന്നത്.
ചാറ്റിങ്ങിലെ വാക്കുകളിലൂടെ മാത്രം കണ്ടിട്ടുള്ള തന്റെ പ്രാണനാഥന്റെ യഥാര്‍ത്ത രൂപവും ഭാവവും കണ്ടതോടെ പെണ്‍കുട്ടിക്ക് ബോധം നശിച്ചിരുന്നു. ഇതിനിടയില്‍ സംഗതി പന്തിയല്ലെന്നുകണ്ട സത്യശീലന്‍ സംഭവ സ്‌ഥലത്തുനിന്നും മുങ്ങി. സത്യാവസ്‌ഥ തിരിച്ചറിഞ്ഞ യുവതി പിന്നീട് പരാതിയുമായി പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം യുവതി ഇയാളെ വീണ്ടും വിളിച്ചുവരുത്തി. യുവതി തന്റെ വലയില്‍ വീണ സന്തോഷത്തില്‍ ഒടിയെത്തിയ സത്യശീലന്‍ പക്ഷേ വീണത് പോലീസിന്റെ വലയില്‍.
സത്യശീലന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ തന്നെ അനുസരിക്കാത്ത യുവതികളെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സംശയമുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. മൊബൈലുകളും ലാപ്‌ടോപ്പും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത കിട്ടുകയുള്ളുവെന്നും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT