Story Dated: Saturday, March 28, 2015 02:28
തിരുവനന്തപുരം: നാല്‍പ്പതു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് കഴക്കൂട്ടം- കാരോട് നാലുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നു. നാലുതവണ നീട്ടിവച്ച കഴക്കൂട്ടം മുതല്‍ വിഴിഞ്ഞം മുക്കോല വരെയുള്ള നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ ഏപ്രില്‍ 10ന് തുറക്കും. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതിയായ എന്‍ജിനിയറിംഗ് പ്ര?ക്യുറിംഗ് കണ്‍സ്‌ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പദ്ധതിയുടെ ചെലവ് നിര്‍ണയരേഖയ്‌ക്ക് ഇക്കണോമിക് ഫിനാന്‍സ് കമ്മിറ്റി (ഇഎഫ്‌സി) അനുമതി നല്‍കിയതോടെയാണ് പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ദേശീയപാത ബൈപ്പാസ് വികസനം യാഥാര്‍ത്ഥ്യമാകുന്നത്.
ബിഒടി അടിസ്‌ഥാനത്തില്‍ നാലുവരിപ്പാത നിര്‍മ്മിക്കാനാണ് അദ്യം തീരുമാനിച്ചിരുന്നത്. രണ്ടു തവണ ടെണ്ടര്‍ വിളിക്കുകയും ചെയ്‌തു. എന്നാല്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ തയാറായില്ല. തുടര്‍ന്ന് എന്‍ജിനീയറിംഗ് പ്ര?ക്യുറിംഗ് കണ്‍സ്‌ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴക്കൂട്ടം മുതല്‍ ബാലരാമപുരം മുക്കോല വരെയുള്ള 26.7 കിലോമീറ്റര്‍ നാലു വരിപ്പാതയാക്കുന്നതിന് 778.41 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 623.41 കോടി രൂപ നിര്‍മ്മാണ ചെലവും ബാക്കിതുക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതുമാണ്. അവശേഷിക്കുന്ന 16.3 കിലോമീറ്റര്‍ റോഡ് നാലുവരിയാക്കുന്നതിന് ആവശ്യമായ ഭൂമി 440 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത് കഴിഞ്ഞു. ഇതിന്റെ നിര്‍മ്മാണവും വൈകാതെ ആരംഭിക്കും.
from kerala news edited
via IFTTT