Story Dated: Saturday, March 28, 2015 03:16
മലപ്പുറം: അംഗപരിമിതര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന രീതിയില്‍ പൊതുസ്‌ഥാപനങ്ങളില്‍ സൗകര്യങ്ങളൊരുക്കണമെന്ന് സുതാര്യകേരളം ജില്ലാതല അവലോകന യോഗത്തില്‍ എഡി.എം എം.റ്റി ജോസഫ് നിര്‍ദേശിച്ചു. പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്‌ഥിതി ചെയ്യുന്ന പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അംഗപരിമിതര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് സംബന്ധിച്ച് ലഭിച്ച പരാതി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മലപ്പുറം മഞ്ചേരി റൂട്ടില്‍ ആനക്കയത്ത് സീബ്രലൈന്‍ പുനസ്‌ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനീയറുടെ റോഡ് സുരക്ഷാ ഫണ്ടിലുള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചെയ്‌ത ഓപ്പറേഷനിലെ പിഴവുകള്‍ സംബന്ധിച്ച പരാതി ഡെപ്യൂട്ടി. ഡി.എം ഒ അനേ്വഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നഞ്ചഭൂമിയില്‍ നിര്‍മിച്ച വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചത് സംബന്ധിച്ച് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് നിവാസി നല്‍കിയ പരാതിയില്‍ തുടരനേ്വഷണം നടത്താന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു.അരീക്കോട് ചാലിയാര്‍ പാലം മുതല്‍ പത്തനാപുരം കെ.എസ്.ഇ.ബി വരെയുള്ള പൊതുസ്‌ഥലത്തെ കയേ്േറ്റം കണ്ടെത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍, സര്‍വെയര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സംയുക്‌ത പരിശോധന നടത്തണമെന്ന് അധ്യക്ഷന്‍ നിര്‍ദേശിച്ചു. വ്യക്‌തികള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങള്‍, വഴി പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കോടതിയുടെ പരിഗണനയിലുള്ള കേസുകളും തുടര്‍ന്ന് സുതാര്യകേരളം യോഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു
കീഴുപറമ്പ്- ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പത്തനാപുരം പള്ളിപ്പടിയിലെ ചെറുപാലത്തിന്റെ അപകടാവസ്‌ഥ സംബന്ധിച്ച പരാതി പൊതുമരാമത്ത് (ബ്രിജസ്)വിഭാഗം പരിഹരിക്കുമെന്ന് അറിയിച്ചു. സുതാര്യ കേരളം കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, കോഡിനേറ്റര്‍ വി. നിമിഷ, വിവിധ വകുപ്പുകളിലെ സുതാര്യ കേരളം നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്‌ഥര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT