പ്രകൃതി വാതകത്തിന്റെ വില ഒമ്പത് ശതമാനത്തോളം കുറയും
രാജ്യത്തെ പ്രമുഖ പ്രകൃതി വാതക നിര്‍മാതാക്കളായ ഒഎന്‍ജിസി, റിലയന്‍സ് ഉള്‍പ്പടെയുള്ള കമ്പനികളുടെ വരുമാനത്തെ ഇത് കാര്യമായി ബാധിക്കും.
അന്താരാഷ്ട്ര വിപണികളിലെ വിലയുമായി ഒത്തുപോകുന്ന രീതിയില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വില പുതുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില ഇതിനുമുമ്പ് നിശ്ചയിച്ചത്. ആറ് മാസത്തേയ്ക്ക് നിശ്ചയിച്ച നിരക്കിന്റെ പ്രാബല്യം മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാലാണ് വില പുതുക്കിനിശ്ചയിച്ചത്.
from kerala news edited
via IFTTT