Story Dated: Saturday, March 28, 2015 06:44
കൊച്ചി: നൃത്ത വിദ്യാലയമായ താണ്ഡവ് സ്‌ക്കൂള്‍ ഓഫ് ഡാന്‍സില്‍ നിന്നും രഹസ്യ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ അന്വേഷണം സെലിബ്രിറ്റികളിലേക്കും നീളുന്നു. സ്‌കൂളില്‍ പരിശീലനത്തിനും മറ്റുമെത്തുന്ന സെലിബ്രിറ്റികള്‍ നൃത്ത പരിപാടികളുടെ മറവില്‍ കഞ്ചാവ് മറ്റ് സ്‌ഥലങ്ങളിലേക്ക് കടത്തിയിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്.
പോലീസ് നടത്തിയ തെരച്ചിലില്‍ സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ നടത്തിപ്പുകാരനായ രാജേഷിനെ പോലീസ് ചോദ്യം ചെയ്‌തുവരുകയാണ്. വിവിധ താരനിശകളിലെ നൃത്ത പരിപാടികളില്‍ താണ്ഡവത്തില്‍ നിന്ന് കലാകാരന്മാരെ എത്തിച്ചിരുന്നതായി പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സിനിമാ താരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
സ്‌കൂളില്‍ കഞ്ചാവ് വില്‍പ്പനയുള്ളതായി പ്രദേശവാസികള്‍ മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്‌കൂളുമായി ബന്ധപ്പെട്ട് കഞ്ചാവുമായി ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കേരളത്തിന് പുറത്തുനിന്ന് സ്‌കൂളില്‍ കഞ്ചാവെത്തിച്ച് വിതരണം നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ആഴ്‌ചകള്‍ക്ക് മുമ്പ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് സിനിമാതാരം ഷൈന്‍ ടോമിനും സിനിമാ മേഖലയിലെ മറ്റ് ചിലരെയും ലഹരി മരുന്നുമായി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ സാഹചര്യമാണ് സിനിമാ മേഘലയില്‍ ലഹരിയുടെ ഉപയോഗം കൂടിവരുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളില്‍ നിന്നും അന്വേഷണ സംഘം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇത് സിനിമാ മോഖലയില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ക്ക് വഴിവെച്ചക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
from kerala news edited
via IFTTT