Story Dated: Saturday, March 28, 2015 08:50
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മൂന്ന് മന്ത്രിമാര്‍ക്കെതിരെ കൂടി അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കത്ത് നല്‍കി. രമേശ് ചെന്നിത്തല, കെ. ബാബു. വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കത്ത് നല്‍കിയത്.
ബാറുടമകളില്‍ നിന്ന് കെ.എം മാണിക്ക് പുറമെ മറ്റ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയത് സംബന്ധിച്ച ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ശബ്‌ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് കെ.എം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. പുതിയ സാഹചര്യത്തില്‍ വി.എസിന്റെ കത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി നിര്‍ണ്ണായകമാകും.
from kerala news edited
via IFTTT