Story Dated: Saturday, March 28, 2015 08:55
നാസിക്: ഗോവധ നിരോധന നിയമം ലംഘിച്ചതിന് മഹാരാഷ്‌ട്രയില്‍ പോലീസ് തെരഞ്ഞുകൊണ്ടിരുന്ന മൂന്നുപേരില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ബീഫിനായി കാളക്കുട്ടികളെ കൊന്ന് ഇറച്ചിയാക്കിയതിനാണ് ഇരുവരെയും മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഗോവധ നിരോധന നിയമം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ അറസ്‌റ്റാണിത്.
മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് ഗോവധ നിയമം ലംഘിച്ചതിന് മഹാരാഷ്‌ട്ര പോലിസ് മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. തുടര്‍ന്ന് ഒളിവില്‍ പോയവരില്‍ മുഹമ്മദ് റാഷിദ് അക്‌തര്‍(36), അബ്‌ദുള്‍ അഹാദ് മുഹമ്മദ്(28) എന്നിവരാണ് പിടിയിലായത്. പോലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡില്‍ ഇവര്‍ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഇറച്ചിയും പിടിച്ചെടുത്തിരുന്നു.
ആഴ്‌ചകള്‍ക്ക് മുമ്പാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ സംസ്‌ഥാനത്ത് ഗോവധം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം ലഘിക്കുന്നവര്‍ അഞ്ചുവര്‍ഷം വരെ തടവും 10,000 രൂപ പിഴയും അടക്കേണ്ടിവരുമെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ബീഫിനുള്ള ഇറച്ചിക്കായി പോത്തിനെ കൊല്ലുന്നതിന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പോത്തിന്റെ ലഭ്യതയിലുള്ള കുറവ് നിയമ ലംഘനത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.
from kerala news edited
via IFTTT