Story Dated: Saturday, March 28, 2015 08:27
അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എന്നാല്‍ രാഹുല്‍ ക്രിത്യമായി എവിടെയാണെന്നോ എപ്പോള്‍ മടങ്ങിയെത്തുമെന്നോ കൃത്യമായി പ്രതികരിക്കാന്‍ സോണിയ തയ്യാറായില്ല.
ഒരു മാസത്തോളമായി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അജ്‌ഞാതവാസം അനുഷ്‌ടിക്കുന്ന രാഹുല്‍ ഗാന്ധി കൃത്യമായി എവിടെയാണെന്നോ എപ്പോള്‍ മടങ്ങിയെത്തുമെന്നോ പാര്‍ട്ടി ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. മാര്‍ച്ച് തുടക്കത്തില്‍ രാഹുല്‍ തിരികെയെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് രാഹുല്‍ മാര്‍ച്ച് അവസാനത്തോടെയെ ഡല്‍ഹിയില്‍ എത്തുകയുള്ളുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്‌തമാക്കിയത്. എന്നാല്‍ അമേഠിയില്‍ ആത്മഹത്യ ചെയ്‌ത കര്‍ഷകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സോണിയ മാധ്യമങ്ങളോട് പ്രതികരിച്ചതില്‍ നിന്ന് രാഹുലിന്റെ മടക്കം ഇനിയും വൈകുമെന്ന സൂചനകളാണ് നല്‍കുന്നത്.
സഭയില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ അവതരണത്തിനെത്തിയപ്പോള്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ അവധിയില്‍ പ്രവേശിച്ചത് മുതിര്‍ന്ന നേതാക്കളില്‍ പോലും പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു. രാഹുല്‍ അവധിയില്‍ പ്രവേശിച്ചത് വിനോദ യാത്രയ്‌ക്കാണെന്ന രീതിയില്‍ പുറത്തുവന്ന ചിത്രങ്ങളും പാര്‍ട്ടിയില്‍ കോളിളക്കം സൃഷ്‌ടിച്ചു. തുടര്‍ന്ന് കാണാതായ എം.പിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയിലുള്‍പ്പെടെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും പാര്‍ട്ടിയെ പരിഹാസപാത്രമാക്കിയിരുന്നു.
from kerala news edited
via IFTTT