121

Powered By Blogger

Thursday, 26 November 2020

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; നാലുമാസത്തിനിടെ ഇടിഞ്ഞത് 5,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവൻവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ എത്തിയതിനു ശേഷം വിലയിൽ ഏറ്റക്കുറച്ചിലായിരുന്നു. നാലു മാസത്തിനുള്ളിൽ ഗ്രാമിന് 705 രൂപയുടേയും പവന് 5,600 രൂപയുടേയും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ചാഞ്ചാടുന്നത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 1,810.44 ഡോളർ നിലവാരത്തിലെത്തി. എക്കാലത്തെ ഉയർന്ന വിലയായ 2,080 ഡോളറിലെത്തിയ ശേഷം ചാഞ്ചാട്ടംതുടരുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം മാറിയതും കമ്പനികളുടെ കോവിഡ് വാക്സിൻ പരീക്ഷണം 95 ശതമാനം വരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്.

from money rss https://bit.ly/3q1VfqW
via IFTTT

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്സ് 18 പോയന്റ് താഴ്ന്ന് 44,241ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 12,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 322 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, മാരുതി സുസുകി, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, റിലയൻസ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/39lg36H
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല; അക്കൗണ്ട് ഉടമകളെ ഡിബിഎസിലേയ്ക്ക് മാറ്റി

മുംബൈ: ഒരുനൂറ്റാണ്ടിനടുത്ത് (94 വർഷം) പ്രവർത്തനപാരമ്പര്യമുള്ള ലക്ഷ്മി വിലാസ് ബാങ്ക് ഇനിയില്ല. വെള്ളിയാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ്. ഇന്ത്യ ബാങ്കിന്റെ ശാഖകളായി സാധാരണ പോലെ പ്രവർത്തനം തുടങ്ങും. ബാങ്കിന് ആർ.ബി.ഐ. ഏർപ്പെടുത്തിയ മൊറട്ടോറിയം പിൻവലിച്ചു. നിക്ഷേപകർക്ക് പണം പിൻവലിക്കാനുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിനെ ഡി.ബി.എസ്. ഇന്ത്യ ബാങ്കിൽ ലയിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനുപിന്നാലെയാണിത്. സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിൽ 20,973 കോടി രൂപയുടെ നിക്ഷേപവും 16,622 കോടി രൂപയുടെ വായ്പകളുമാണുള്ളത്. 4,063 കോടി രൂപ കിട്ടാക്കടമായി മാറിയിട്ടുണ്ട്. ഒമ്പതുദിവസം മാത്രമാണ് ആർ.ബി.ഐ. മൊറട്ടോറിയം നിലനിന്നത്. അതിനുള്ളിൽ രക്ഷാപദ്ധതി പൂർത്തിയാക്കി. ലക്ഷ്മിവിലാസ് ബാങ്കിലെ അക്കൗണ്ടുടമകൾ വെള്ളിയാഴ്ചമുതൽ ഡി.ബി.എസ്. ബാങ്ക് ഇന്ത്യയുടെ ഉപഭോക്താക്കളായിമാറും. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഇന്നത്തെ സ്ഥിതിക്ക് കാരണക്കാരായവരെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് നിർദേശിച്ചിട്ടുണ്ട്. ലയനപദ്ധതിക്ക് അംഗീകാരമായതോടെ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഓഹരിവിപണിയിൽ സ്വയം ഡീ ലിസ്റ്റ് ചെയ്യപ്പെടും. ഇതുമൂലം ബാങ്കിന്റെ ഓഹരികളിൽ നിക്ഷേപിച്ചിരുന്നവർക്ക് പണം പൂർണമായി നഷ്ടമാകും. വ്യാഴാഴ്ചമുതൽ ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

from money rss https://bit.ly/39iW8p7
via IFTTT

ഡിബിഎസുമായുള്ള ലയനം: ലക്ഷ്മി വിലാസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ കോടതിയില്‍

ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ പ്രൊമോട്ടർമാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ്ബാങ്കായി 27ന് പ്രവർത്തനം തുടങ്ങാനിരിക്കെയാണ് റിസർവ് ബാങ്കിനും ഡിബിഎസിനുമെതിരെ ഹർജി നൽകിയത്. ലയനം സംബന്ധിച്ച അന്തിമ പദ്ധതിക്ക് നൽകിയ അംഗീകാരം ചോദ്യംചെയ്താണ് ഹർജി. വ്യാഴാഴ്ചതന്നെ ഹർജി കോടതി പരിഗണിച്ചേക്കും. ഡിബിഎസ് ബാങ്കുമായുള്ള ലയന പദ്ധതിപ്രകാരം നിലവിലുള്ള ഓഹരി മൂലധനം പൂർണമായും എഴുതിതള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഓഹരി ഉടമകൾക്ക് നിക്ഷേപം പൂർണമായും നഷ്ടമാകും. ലക്ഷ്മി വിലാസ് ബാങ്കിലെ പ്രൊമോട്ടർമാർക്ക് നിലവിൽ 6.80ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. LVB promoter group entities drag RBI, Govt, DBS Bank to Bombay HC

from money rss https://bit.ly/3m7NpcU
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 431 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ വില്പന സമ്മർദത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. നിഫ്റ്റി 13,000 നിലവാരത്തിന് അടുത്തെത്തുകയുംചെയ്തു. സെൻസെക്സ് 431.64 പോയന്റ് നേട്ടത്തിൽ 44,259.74ലിലും നിഫ്റ്റി 128.60 പോയന്റ് ഉയർന്ന് 12,987ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1726 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. വിദേശ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് തുണയായത്. ടാറ്റ സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹ വിഭാഗം ഓഹരികളുടെ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. നാലുശതമാനം ഉയർന്നു. ബാങ്ക്, ഫാർമ സൂചികകൾ ഒരുശതമാനത്തോളവും നേട്ടമുണ്ടാക്കി. Sensex gains 431 pts led by metals

from money rss https://bit.ly/3q63kL4
via IFTTT

മുത്തൂറ്റ് മിനിക്ക് രാജ്യത്തുടനീളം സാന്നിധ്യം: പുതിയതായി സോണല്‍ ഓഫീസും 13ശാഖകളും തുറന്നു

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി രാജ്യത്തുടനീളം സാന്നിധ്യം വ്യാപിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ടാണ് പുനഃസംഘടന ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ കമ്പനി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി വിജയവാഡയിൽ സോണൽ ഓഫീസും ആന്ധ്രയിൽ 13 ശാഖകളും കമ്പനി തുറന്നു. കമ്പനി മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ഗൂട്ടി, അനന്തപുരം, ഗുണ്ടകൽ, യെമ്മിനെഗർ, നന്ത്യാല, കല്യൺഗുർഗം, നരസരോപേട്ട, ധോൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ശാഖകൾ തുറന്നത്. ഇതോടെ 10 സംസ്ഥാനങ്ങളിലായി 806 ശാഖകളുണ്ട്. കേന്ദ്ര ഭരണ പ്രദേശത്തും ശാഖയുണ്ട്. 3000ലധികം ജീവനക്കാരുള്ള കമ്പനി ഈവർഷംമാത്രം രാജ്യത്തുടനീളം 400ലധികം പേരെ പുതിയതായി നിയമിച്ചതായും മാനേജിങ് ഡയറക്ടർ പറഞ്ഞു. Muthoottu Mini Financiers announces vast expansion and remarkable restructuring plans

from money rss https://bit.ly/2HE6DrD
via IFTTT

പാഠം 100| സമ്പന്നനാകാന്‍ ഒരുവഴിമാത്രം: നിക്ഷേപ പദ്ധതികളിലൂടെ ഒരുയാത്ര...

ഗൾഫിൽനിന്ന് ഭർത്താവ് പണമയച്ചാൽ രാധമണി ജുവല്ലറിയിൽപോയി സ്വർണംവാങ്ങി ലോക്കറിൽ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കിൽ റബ്ബർ വിറ്റുകിട്ടുന്ന തുകയിൽനിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വൻകിട ഇടപാടുകളിലാണ് താൽപര്യം. ഭാവിയിൽ കൂടുതൽ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വർണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ പാഠം എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങൾ അറിയാത്ത മലയാളികൾക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. പാഠം ഒന്ന് അക്ഷരാർത്ഥത്തിൽ തുടക്കംതന്നെയായിരുന്നു. തുടർന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകൾ തുറന്നിട്ടു. തുടർനോവൽ വായിക്കാനെന്നപോലെ വായനക്കാർ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ നൂറുകണക്കിന് മെയിലുകൾ അതിന് തെളിയവായെത്തി. നിക്ഷേപ പദ്ധതികൾ..... ബാങ്ക് എഫ്ഡി, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങി കറൻസി ഫ്യൂച്ചേഴ്സ് പോലുള്ള നൂതന പദ്ധതികൾവരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികൾ)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനൽകുന്നവയാണ്. ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുൻതലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാൾ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയിൽ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തിൽനിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോൾ യഥാർത്ഥത്തിൽ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേർതിരിക്കാം. ഒരു ഡെറ്റ് ഇൻസ്ട്രുമെന്റിൽ(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നൽകുന്നയാൾക്ക് കടമായി പണംനൽകുകയാണ് ചെയ്യുന്നത്. ബാങ്കിൽ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകൾ ആദായംനേടുന്നു. കടമായി പണംനൽകുമ്പോൾ പലിശനിരക്കിനേക്കാൾ കൂടുതൽ വരുമാനം പ്രതീക്ഷിക്കാനാവില്ല. ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ബിസിനസിൽ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നർഥം. ബിസിനസ് നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിന് ഉയർന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വർധിപ്പിക്കാൻ ഓഹരി നിക്ഷേപത്തിന് കഴിയും. സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളർച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകൾക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം റിയൽ എസ്റ്റേറ്റ് ഒരുകാലത്ത് വസ്തുവിൽ നിക്ഷേപിക്കുന്നവർ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയൽ എസ്റ്റേറ്റിനേക്കാൾ നിരവധികാര്യങ്ങളിൽ മികവുപുലർത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കൽ മുതലായവ ശ്രദ്ധിച്ചാൽ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തിൽ എവിടെയെങ്കിലും റീസെയിൽ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? സ്വർണം മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വർണം. സ്വർണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാൽ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാൻ കഴിയും. സ്വർണത്തിൽ നിക്ഷേപിച്ചാൽ അതിൽനിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കൽ രൂപത്തിൽ(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കിൽ അതിന് ചെലവുമുണ്ട്. വീട്ടിൽ സൂക്ഷിച്ചാൽ റിസ്കുമുണ്ട്.രാജ്യങ്ങളുടെ വളർച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വർണം പച്ചക്കൊടിവീശി മുന്നേറുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്നവർ രാജ്യത്തിന്റെ ധനക്കമ്മിവർധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വർണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വർധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വർണ ഇറക്കുമതി കുറയ്ക്കാനായി ഗോൾഡ് ബോണ്ടുപോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാർഗമായും ഏറെപ്പേർസ്വർണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? കമ്മോഡിറ്റി മാർക്കറ്റ് കമ്മോഡിറ്റി വിപണിയാണെങ്കിൽ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീർണവുമാണ്. ലോഹങ്ങൾ, എണ്ണ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകൾ കൈകാര്യംചെയ്യുന്നത് സങ്കീർണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങൾക്ക് കനത്ത നഷ്ടംനൽകും. കറൻസി ഫ്യൂച്ചറും അതുപോലെതന്നെയാണ്. തിരിച്ചുവരാം ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാർഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാനായാൽ ഭാവനയിൽ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുകയുമാകാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയിൽ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളിൽമാത്രം നിക്ഷേപിക്കുക. കരുതൽധനവും ആരോഗ്യ-ടേം ഇൻഷുറൻസുകളെ അവഗണിക്കാതിരിക്കുക. ദീർഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കിൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയിൽ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. കോവിഡ് വ്യാപനത്തെതുടർന്നുള്ള വിപണിയിലെ തകർച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയർച്ചയും. വ്യക്തമായ ലക്ഷ്യവും ആർജവവുമുണ്ടെങ്കിൽക്ഷമയോടെ കാത്തിരുന്നാൽ ലക്ഷ്യം പൂർത്തിയാക്കാൻ എല്ലാ നിക്ഷേപകർക്കുമാകും.മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം കാര്യങ്ങൾകൂടുതൽ എളുപ്പമാക്കും. അഞ്ചുവർഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ആസുത്രണംചെയ്യാൻ എസ്ഐപിയുടെ വഴിതന്നെ ഉത്തമം.

from money rss https://bit.ly/3m93i2S
via IFTTT