121

Powered By Blogger

Friday, 4 December 2020

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില. വെള്ളിയാഴ്ച പവന് 36,880 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ഔൺസിന് 1,838 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം താഴ്ന്ന് 49,209 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/36IVOyf
via IFTTT

പ്രതിമാസം ഒന്നര ലക്ഷം രൂപ നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിര്‍ദേശിക്കാമോ?

ദുബായിയിൽ 10 വർഷമായി ജോലിചെയ്തുവരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപവീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണമെന്നുണ്ട്. നല്ല ഫണ്ടുകൾ പറഞ്ഞുതരുമോ? ദേവ് ആനന്ദ്(ഇ-മെയിൽ) വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾ നിങ്ങൾക്ക് യോജിച്ചവയാകണമെന്നില്ല. നിക്ഷേപ കാലയളവ്, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടുതന്നെ വിപണിയിലുള്ള മികച്ച ഫണ്ടുകളേക്കാൾ താങ്കളുടെ നിക്ഷേപ ലക്ഷ്യത്തിന് യോജിച്ച ഫണ്ടുകളാണ് കണ്ടെത്തേണ്ടത്. പ്രതിമാസം ഒന്നര ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുമെന്നുമാത്രമാണ് ചോദ്യത്തിൽനിന്ന് വ്യക്തമായത്. സമ്പത്തിക ലക്ഷ്യങ്ങളോ, നിക്ഷേപ കാലയളവോ വ്യക്തമാക്കിയിട്ടില്ല. എത്രകാലം നിക്ഷേപം തുടരാൻ കഴിയുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതായയത്, ഹ്രസ്വകാലത്തേയ്ക്കാണ് നിക്ഷേപമെങ്കിൽ ഡെറ്റ് വിഭാഗത്തിലെ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളാണ് ഉചിതം. അതേസമയം അഞ്ചുവർഷത്തേക്കാൾ കൂടുതൽകാലം നിക്ഷേപം നിലനിർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകൾ പരിഗണിക്കാം. റിസ്ക് എടുക്കാനുള്ള കഴിവാണ് അടുത്തതായി വിലയിരുത്തേണ്ടത്. റിസ്ക് എടുക്കാൻ താൽപര്യമില്ലെങ്കിൽ ഡെറ്റ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിഭാഗത്തിൽതന്നെ റിസ്ക് അനുസരിച്ച് വ്യത്യസ്ത കാറ്റഗറികളുണ്ട്. അതിൽ താരതമ്യേന റിസ്ക് കുറഞ്ഞവയാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. അതേമസം, അല്പം റിസ്ക് എടുത്താലും മികച്ച നേട്ടംവേണമെന്നുള്ളവർലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കെടുക്കാം പരമാവധിനേട്ടം വേണമെന്നുണ്ടെങ്കിൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്തുകയുമാകാം. നിക്ഷേപിക്കാനിതാ മികച്ച 30 മ്യൂച്വൽ ഫണ്ടുകൾ Can you suggest a suitable fund to invest Rs 1.5 lakh per month?

from money rss https://bit.ly/3lJyjcG
via IFTTT

വിജയ് മല്യയുടെ 14.35 കോടിയുടെ ഫ്രാന്‍സിലെ ആസ്തി ഇഡി പിടിച്ചെടുത്തു

മദ്യരാജാവ് വിജയ് മല്യയുടെ ഫ്രാൻസിലെ 14.35 കോടി മൂല്യമുള്ള ആസ്തികൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ വസ്തുവാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. 2016 ജനുവരിയിൽ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് നവംബർ രണ്ടിന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.കേസിൽനിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകൻ ഇ.സി അഗർവാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിക്കുകയും ചെയ്തിരുന്നു. ED seizes Vijay Mallyas assets worth Rs 14.35 crore in France

from money rss https://bit.ly/2JBHZJe
via IFTTT

പുതുവര്‍ഷ കളക്ഷനുകളും വിസ്മയിപ്പിക്കുന്ന ഓഫറുകളുമായ് കല്യാണ്‍ സില്‍ക്സിന്റെ കോംബോ ഓഫര്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സ് പുതുവർഷത്തെ വരവേൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവവുമായാണ്. നവംബർ 30-ന് കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലും ഒപ്പം ബാംഗ്ലൂർ ഷോറൂമിലും സവിശേഷതകളാൽ സമൃദ്ധമായ ത്രീ- ഇൻ-വൺ കോംബോ ഓഫറിന് തുടക്കമാകും. മുൻവർഷങ്ങളിലെപ്പോലെ ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഈകോംബോ ഓഫറിലൂടെ കല്യാൺ സിൽക്സിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. സാരി, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സാരി ശ്രേണികളിൽ ഈ ഓഫറിലൂടെ അണിനിരത്തിയിരിക്കുന്നത് 2021-ലെ ഏറ്റവും പുതിയ എഡിഷനുകളാണ്. ബ്ലെൻഡഡ് സിൽക്ക്, ഹാൻഡ്ലൂം സിൽക്ക്, കോട്ടൺ, ലിനൻ സാരി, ചന്ദേരി കോട്ടൺ, സ്പെഷ്യൽ ബ്രോക്കേഡ് സാരി എന്നിവ പുതിയ കളക്ഷനുകളിൽ എടുത്തു പറയേണ്ടവയാണ്. ലേഡീസ് വെയർ മുൻപെങ്ങും കാണാത്തത്ര സമഗ്രമായ കോമ്പിനേഷനുകളിലാണ് ഒരുക്കിയിരിക്കുന്നത്. ലേഡീസ് കുർത്തി, ലേഡീസ് ഫാൻസി ടോപ്സ്, കോട്ടൺ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ലഗിൻസ്, ജീൻസ്, പാർട്ടി വെയർ എന്നിവയാണ് ലേഡീസ് വെയറിലെ ഹൈലൈറ്റ് സീരീസുകൾ. മെൻസ് വെയറിലെ വൈവിധ്യമാണ് ഈ കോംബോ ഓഫറിന്റെ മറ്റൊരു പ്രത്യേകത. മെൻസ് ഫോർമൽ ഷർട്ട്സ്, മെൻസ് ക്യാഷ്വൽ ഷർട്ട്സ്, ലിനൻ ഷർട്ട്സ്, ജീൻസ്, എത്തനിക് വെയർ എന്നിവയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷനുകൾ മെൻസ് വെയർ വീഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ഒട്ടേറെ കളക്ഷനുകളും കളറുകളും കോമ്പിനേഷനുകളുമാൽ സമൃദ്ധമാണ് കിഡ്സ് വെയറും.ബോയ്സ് ടീ ഷർട്ട്സ്, ഗേൾസ് ടോപ്സ്, ബോയ്സ് ജീൻസ്, ഫാൻസി ടീ ഷർട്ട്സ്, ഗേൾസ് ഫ്രോക്ക്സ്,ലഗിൻസ് എന്നിവയുടെ വലിയ ശ്രേണികളാണ് കുട്ടിക്കുരുന്നുകളെ കാത്തിരിക്കുന്നത്. നൂറിലധികം കോംബോ ഓഫറുകളാണ് ഈ കോംബോ ഉത്സവത്തിലൂടെ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് മുൻപിലെത്തിക്കുന്നത്. ഇത്തരമൊരു കോംബോ ഓഫർ ഒരുക്കുന്നത് ശ്രമകരമായ ഒരു ഉദ്യമമാണ്. പക്ഷേ കല്യാൺ സിൽക്സിന്റെ കരുത്താർന്ന അടിസ്ഥാന സാകര്യങ്ങളും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഇങ്ങനെയുള്ള വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുവാൻ എന്നും സഹായകമായിട്ടുണ്ട്. ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷൻ ഹാസുകളും എണ്ണമറ്റ ഡിസൈൻ സലൂണുകളും കല്യാൺ സിൽക്സിന് സ്വന്തമായുണ്ട്. ഈ സൌകര്യങ്ങളുടെ പിൻബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നു. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകൾ, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാർക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ഒരുക്കുവാൻ കൂടുതൽ സഹായകമാകുന്നു, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. വിട്ട് വീഴ്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും സവിശേഷമായത് കല്യാൺ സിൽക്സ് ഷോപ്പിങ്ങ് ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് സൗജന്യമായ് ഡൗൺലോഡ് ചെയ്യാം. മുൻകൂട്ടി ഷോപ്പിങ്ങ് തീയതിയും സമയവും ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. ഒരേ സമയം ഓരോ ഫ്ളോറിലും കോവിഡ് പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന തരത്തിൽ ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ തിരക്ക് പൂർണ്ണമായ് ഒഴിവാക്കി വസ്ത്രശ്രേണികൾ തിരഞ്ഞെടുക്കുവാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇതിന് പുറമെ പ്രവേശന കവാടത്തിൽ ടെംപറേച്ചർ ചെക്ക്, സാനിറ്റൈസർ സംവിധാനങ്ങൾ, ജീവനക്കാർക്ക് ഫേസ് ഷീൽഡ്, ഷോറും തുടർച്ചയായ് അണുവിമുക്തമാക്കുവാനുള്ള സംവിധാനങ്ങൾ, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ്ങ് നടത്തുവാനുള്ള സൗകര്യം എന്നിവയും കല്യാൺ സിൽക്സ് ഒരുക്കിയിട്ടുണ്ട്. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

from money rss https://bit.ly/3lBjdWA
via IFTTT

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT

നടപ്പ് സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വിലക്ക്

2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകരുതെന്ന് ബാങ്കുകളോട് റിസർവ് ബാങ്ക്. കോവിഡ് വ്യാപനംമൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയിൽ വർധനവരുത്താൻ വാണിജ്യ, സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ളവയോട് ആർബിഐനിർദേശിച്ചു. സെപ്റ്റംബർ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആർബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുൻതൂക്കം നൽകുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂലധനം വർധിപ്പിച്ച് പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണം. ഡിവഡന്റ് നൽകാതെ ലാഭംവർധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിർദേശിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടനെ ആർബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവർഷം ലാഭവിഹിതം നൽകരുതെന്ന് കഴിഞ്ഞ ഏപ്രിലിൽ ആർബിഐ നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലങ്ങൾക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തിൽ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഓഹരി ഉടമകൾക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. RBI asks banks to retain profit, not make any dividend payment for FY20

from money rss https://bit.ly/2JDtXXr
via IFTTT