121

Powered By Blogger

Friday, 4 December 2020

സെന്‍സെക്‌സ് വീണ്ടും 45,000 കടന്നു: നിഫ്റ്റി 13,258ല്‍ ക്ലോസ് ചെയ്തു

മുംബൈ: സമ്പദ്ഘടനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് ആർബിഐ വായ്പാനയം പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാര ആഴ്ചയുടെ അവസാനദിനം സൂചികകൾ മികച്ചനേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 446.90 പോയന്റ് ഉയർന്ന് 45,079.55ലും നിഫ്റ്റി 124.60 പോയന്റ് നേട്ടത്തിൽ 13,258.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1178 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. ധനകാര്യ ഓഹരികളാണ് കുതിപ്പിൽ മുന്നിൽ. അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, ബിപിസിഎൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് രണ്ടുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4ശതമാനംവീതവും ഉയർന്നു.

from money rss https://bit.ly/3qCOFHQ
via IFTTT