121

Powered By Blogger

Monday 16 December 2019

ബാങ്കുകള്‍ക്ക് ആശ്വസിക്കാം: കിട്ടാക്കടം ഇനത്തില്‍ ലഭിക്കുക 54,000 കോടി രൂപ

ന്യൂഡൽഹി: കലണ്ടർ വർഷത്തെ അവസാനത്തെ മാസമായ ഡിസംബറിൽ ബാങ്കുകൾക്ക് ആശ്വസിക്കാൻ വകയുണ്ട്. കിട്ടാക്കടം ഇനത്തിൽ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകൾക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട കമ്പനികൾ കുടിശ്ശിക വരുത്തിയ തുക കൈമാറാൻ രാജ്യത്തെ പാപ്പരത്ത കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടർന്നാണിത്. എസ്സാർ സ്റ്റീൽ ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവർ ജനറേഷൻ കമ്പനി, രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, രത്തൻ ഇന്ത്യ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതിയുടെ തീരുമാനം താൽക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്പത്തിക തളർച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാർ സ്റ്റീലിൽനിന്ന് 41,500 കോടിയും പ്രയാഗ് രാജിൽനിന്ന് 5,400 കോടിയും രുചി സോയയിൽനിന്ന് 4,350 കോടി രൂപയും രത്തൻ ഇന്ത്യയിൽനിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകൾ പ്രതീക്ഷിക്കുന്നത്.

from money rss http://bit.ly/2tobxBz
via IFTTT

പിപിഎഫ് നിക്ഷേപം കോടതിക്കുപോലും ഇനി കണ്ടുകെട്ടാനാവില്ല: പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. ഇതുസംബന്ധിച്ച പരിഷ്കരിച്ച നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019 പ്രാബല്യത്തിലായി. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല. കാലവധി 15 വർഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. നിക്ഷേപം പിൻവലിക്കൽ അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുകയാണ് പിൻവലിക്കാൻ കഴിയുക. ആർക്കൊക്കെ ചേരാം വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. നിക്ഷേപിക്കാവുന്ന തുക സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. എങ്ങനെ നിക്ഷേപിക്കാം സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവതെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. പലിശ നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കും. നികുതി ആനുകൂല്യം നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

from money rss http://bit.ly/2svW8ie
via IFTTT

രണ്ട് ദിനം കൂടി കാത്തിരിക്കാം... മഹാ മേളയ്ക്കായി

കൊച്ചി: പ്രൗഢി വിളിച്ചോതുന്ന മര ഉരുപ്പടികൾ കൈയിൽ ഒതുങ്ങുന്ന വിലയിൽ വാങ്ങാൻ ഒരുങ്ങിക്കോളൂ. കാത്തിരുന്ന മാതൃഭൂമി മഹാ മേളയ്ക്ക് ഇനി രണ്ട് ദിനങ്ങൾ മാത്രം. വ്യാഴാഴ്ച കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാ മേളയ്ക്ക് തിരശ്ശീല ഉയരും. ഫർണിച്ചറുകളുടെ വൻ ശേഖരമാണ് മാതൃഭൂമി മഹാ മേളയിൽ അണിനിരക്കുക. ഫർണിച്ചർ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ എത്തുന്നു എന്നതാണ് മേളയെ വ്യത്യസ്തമാക്കുന്നത്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളും മേളയിൽ ഹോൾസെയിൽ വിലയിൽ നിങ്ങളുടെ മുന്നിലെത്തിക്കും. ക്രിസ്മസ് അവധിക്കാല ഷോപ്പിങ് ആഘോഷമാക്കാൻ വേണ്ട എല്ലാം മേളയുടെ ഭാഗമായുണ്ടാകും. ഭക്ഷണ പ്രിയരെ കാത്ത് രുചിയുടെ കലവറയാണ് മേളയിൽ കാത്തിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെ ഭക്ഷണത്തിലൂടെ തിരിച്ചറിയാനുള്ള അവസരമാണ് ലഭിക്കുക. 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ രുചിയുടെ കലവറയൊരുക്കാൻ എത്തും. മുൻ നിര ബ്രാൻഡുകൾ ഒരുക്കുന്ന ഗൃഹോപകരണങ്ങളുടെ ശേഖരവുമുണ്ട്. ഒപ്പം വൈവിധ്യമുള്ള മറ്റനേകം സ്റ്റാളുകളുമായി വ്യാപാര മേളയും ഒരുങ്ങുന്നുണ്ട്. കാഴ്ചയുടെ വിസ്മയമൊരുക്കാൻ പൂക്കളുടെ ശേഖരവുമായി ഫ്ലവർ ഷോ മേളയിലുണ്ട്. വിദേശത്ത് നിന്നടക്കമുള്ള പൂക്കൾ ഇവിടെയെത്തും. ഒപ്പം ഫല വൃക്ഷ തൈകളുടെ പ്രദർശനവും നടക്കും. പാട്ടും ഡാൻസുമായി കലാസന്ധ്യകൾ മേളയുടെ മാറ്റ് കൂട്ടും. ക്രിസ്മസ് ആഘോഷത്തിന് പങ്കെടുക്കാനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും നമുക്കൊപ്പം എത്തുന്നതോടെ ആഘോഷം കളറാകും. ഡിസംബർ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെ മേളയിലെത്തി ഷോപ്പിങ് ആസ്വദിക്കാം. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2M0yC3V
via IFTTT

സെന്‍സെക്‌സില്‍ 223 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 223 പോയന്റ് നേട്ടത്തിൽ 41155ലും നിഫ്റ്റി 57 പോയന്റ് ഉയർന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാർ യാഥാർഥ്യമായതും യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയിൽ ഉണർവുണ്ടാക്കിയത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ തുടരുന്ന പ്രതിഷേധങ്ങളും സാമ്പത്തിക രംഗത്തെ തളർച്ചയും വിപണിക്ക് പ്രതികൂല ഘടകങ്ങളാണ്. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, സിപ്ല, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗെയിൽ, യുപിഎൽ, ഒഎൻജിസി, ഐഒസി, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 223 pts

from money rss http://bit.ly/2qZa3gp
via IFTTT

ഉള്ളി വിലവർധന ചിത്രദുർഗയിൽ കർഷകനെ കോടീശ്വരനാക്കി

ബെംഗളൂരു: ഉള്ളിവില സാധാരണക്കാരെ കരയിപ്പിച്ചെങ്കിലും ബാങ്ക് വായ്പയെടുത്ത കർഷകനെ കോടീശ്വരനാക്കി. കർണാടകത്തിലെ ചിത്രദുർഗയിലെ കർഷകനായ മല്ലികാർജുനയ്ക്ക് 20 ഏക്കർ സ്ഥലത്തെ ഉള്ളിക്കൃഷിയിലൂടെ ലഭിച്ചത് കോടികൾ. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത മല്ലികാർജുന ആശങ്കയിലായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉള്ളിവില കുതിച്ചുയർന്നപ്പോൾ ഒരുമാസംകൊണ്ട് സമയം തെളിഞ്ഞു. ചെറുപ്പം മുതൽ കൃഷിക്കാരനായ മല്ലികാർജുന സ്വന്തംസ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായാണ് ഉള്ളിക്കൃഷി നടത്തിയത്. ബാങ്കിൽനിന്ന് 15 ലക്ഷം വായ്പയെടുത്തു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷിചെയ്യുന്നത് വെല്ലുവിളിയാണെങ്കിലും കൃഷിനടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ഉത്പാദനവും കൂടി. 20 ഏക്കറിൽനിന്ന് 240 ടൺ ഉള്ളിയാണ് വിളയിച്ചത്. കൃഷിഭൂമിയിൽ നിന്ന് 20 ലോറി ഉള്ളി കയറ്റി അയച്ചതോടെ വരുമാനം കൂടി. നല്ല വിളവുലഭിച്ചാൽ അഞ്ചുമുതൽ 10 ലക്ഷം വരെ ലാഭമുണ്ടാകുമെന്നാണ് കരുതിയതെന്ന് മല്ലികാർജുന പറയുന്നു. ഉള്ളിവില നൂറുകവിഞ്ഞതോടെ വരുമാനം കോടികളായി. തുടക്കത്തിൽ ക്വിന്റലിന് 7,000 രൂപ നിരക്കിലാണ് വിറ്റത്. പിന്നീട് ഇത് 12,000 രൂപയായി ഉയർന്നു. ഉള്ളിവിൽപ്പനയിലൂടെ രണ്ടുകോടി രൂപയോളം ലഭിച്ചുവെന്ന് മല്ലികാർജുന പറയുന്നു. ഇപ്പോൾ മല്ലികാർജുന നാട്ടിലും താരമാണ്. ഉള്ളി കോടീശ്വരനാക്കിയ കർഷകരെ കാണാൻ മാധ്യമങ്ങളും പൊതുപ്രവർത്തകരുമെത്തുന്നു. 20 ഏക്കർ കൃഷിസ്ഥലത്ത് 50 പേരെയാണ് ജോലിക്ക് നിർത്തിയത്. ഉള്ളിവില കൂടിയതോടെ കൃഷിയിടങ്ങളിൽ സുരക്ഷയൊരുക്കുന്നതും വെല്ലുവിളിയായി. ജലസേചന സൗകര്യമില്ലാത്തതിനാൽ കുഴൽകിണർ കുഴിച്ചാണ് വെള്ളം കണ്ടെത്തിയത്. 2004 മുതൽ മല്ലികാർജുന ഉള്ളിയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞവർഷം ഉള്ളിക്കൃഷിയിലൂടെ അഞ്ചുലക്ഷംരൂപ ലാഭം ലഭിച്ചിരുന്നതായി മല്ലികാർജുന പറഞ്ഞു. കടം വീട്ടിയതിനുശേഷം കൂടുതൽ സ്ഥലംവാങ്ങി കൃഷിയിറക്കണമെന്നാണ് ആഗ്രഹം. Content highlights:Onion price Bengaluru

from money rss http://bit.ly/38Oa083
via IFTTT

മൊത്തവില പണപ്പെരുപ്പം വര്‍ധിച്ചത് ഓഹരി വിപണിയെ ബാധിച്ചു

മുംബൈ: മികച്ച നേട്ടത്തിലായിരുന്ന സൂചികകൾ മൊത്തവില പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ താഴെപ്പോയി. സെൻസെക്സ് 70.99 പോയന്റ് താഴ്ന്ന് 40,938.72ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 12,060.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1122 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1342 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ലോഹം, വാഹനം, എഫ്എംസിജി, ഊർജം, ഫാർമ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഗ്രാസിം, അദാനി പോർട്സ്, ഐടിസി, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, വേദാന്ത, ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Weak wholesale inflation punctures 3-day rally

from money rss http://bit.ly/2sB33GL
via IFTTT

മഹാമേളയ്ക്ക് 'തൃശൂര്‍ പൂരം' ടീമുമായി ജയസൂര്യയെത്തും, ഒപ്പം മഞ്ജു വാര്യരും

മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ സംഘടിപ്പിക്കുന്ന മഹാമേളയ്ക്കു മാറ്റു കൂട്ടാൻ ജയസൂര്യയും മഞ്ജുവാര്യരും അതിഥികളായെത്തുന്നു. പുതിയ ചിത്രം തൃശൂർപൂരം ടീമുമായാണ് ജയസൂര്യ മേളയ്ക്കു പങ്കെടുക്കുക. നടി മഞ്ജു വാര്യരും അതിഥിയായെത്തുന്നുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന കലാസന്ധ്യയിൽ സരയു, കൃഷ്ണപ്രഭ, ഐശ്വര്യ രാജീവ്, ശ്രുതി ലക്ഷ്മി എന്നിവർ നയിക്കുന്ന സെലിബ്രിറ്റി ഡാൻസ് ഷോ അരങ്ങേറും. ടോൺ പില്ലേഴ്സിന്റെ വയലിൻ കച്ചേരി, പിറവി ടീമിന്റെ നാടൻപാട്ടുകൾ, സതീഷ് ദേവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേള, കോമഡി ഉത്സവം ഫെയിം അവ്വൈ സന്തോഷ് നയിക്കുന്ന വല്ലഭൻ ഷോ, സാക്സോഫോൺ ഫ്യൂഷൻ തുടങ്ങിയവയും അരങ്ങേറും. കലാസന്ധ്യക്കു പുറമെ കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, പുസ്തകമേള, ഓട്ടോ സോൺ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. 12 ദിനങ്ങളിലായി ഡിസംബർ 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെ കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും.

from money rss http://bit.ly/35qB3o7
via IFTTT

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചേക്കും; മുന്നോടിയായുള്ള ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി: ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചർച്ച ഡൽഹിയിൽ തുടങ്ങി. ധനമന്ത്രി നിർമല സീതാരമന്റെ നേതൃത്വത്തിൽ വിവിധ സെക്ടറുകളിലുള്ള വിദഗ്ധരുമായാണ് പ്രഥമഘട്ട ചർച്ച. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബജറ്റിന് മുന്നോടിയായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഡിസംബർ 23വരെ തുടരും. സ്റ്റാർട്ടപ്പുകൾ, ഫിനാൻസ് ടെക്നോളജിസ്റ്റുകൾ, ഡിജിറ്റൽ മേഖല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുമായാണ് രാവിലെ കൂടിക്കാഴ്ച നടത്തിയത്. ധനകാര്യമേഖല, മൂലധന വിപണി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഉച്ചകഴിഞ്ഞും ചർച്ച നടത്തി. എളുപ്പത്തിൽ ബിസിനസ് ചെയ്യാനുള്ള സാഹചര്യം, സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിന്മേലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമായതായാണ് സൂചന. Union Finance Minister Smt. @nsitharaman holding her first Pre- Budget consultations with stakeholders groups from New Economy: Start -ups , Fintech and Digital today in New Delhi in connection with the forthcoming Union Budget 2020-21. pic.twitter.com/KBujCn4zt6 — Ministry of Finance (@FinMinIndia) December 16, 2019 Nirmala Sitharaman starts pre-Budget consultations, Budget likely on Feb 1

from money rss http://bit.ly/36GDdA5
via IFTTT

സാമ്യമകന്നോരുദ്യാനം' ആകും മാതൃഭൂമി മഹാമേള

കൊച്ചി: കശ്മീരി റോസ്, പുണെ മിനിയേച്ചർ റോസ്, ജറബറ, പുണെ ജമന്തി, മാരിഗോൾഡ്, തായ്ലാൻഡ് ഓർക്കിഡുകൾ, ലില്ലി, പിച്ചി... കണ്ണും കരളും കവരുന്ന മനോഹരമായൊരുദ്യാനം ഒരുങ്ങുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. മാതൃഭൂമി മഹാമേളയോടനുബന്ധിച്ചാണ് പൂക്കളുടെയും ഫലവൃക്ഷത്തൈകളുടെയും വൻ ശേഖരമൊരുങ്ങുന്നത്. ഫലവൃക്ഷങ്ങളുടെയും അപൂർവ പൂച്ചെടികളുടെയും വിസ്മയലോകമാണ് മാതൃഭൂമി മഹാമേളയുടെ ഭോഗമായ പുഷ്പമേളയിൽ ഒരുങ്ങുന്നത്. 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം നിറയുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ മറ്റൊരു മുഖ്യ ആകർഷണം. ഒപ്പം, ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2PqzMHW
via IFTTT

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളുമായി'മാതൃഭൂമി മഹാമേള' 19 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ഇന്ത്യയ്ക്കകത്തെ തനതായ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് 12 ദിനങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാമേള . 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം പകരുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ വലിയ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, കേരളത്തിലെ വരെ മികച്ച തനത് ഭക്ഷ്യോത്പന്നങ്ങൾ മേളയിലുണ്ടാവും. രാജസ്ഥാനിലെ ദാൽ ബാത്തി ചുർമ, ജാർഖണ്ഡിലെ റാഗി മോമോസ്, ത്രിപുരയിലെ തനത് ബിരിയാണി തുടങ്ങിയവ മുതൽ കേരളത്തിന്റെ സ്വന്തം ചെമ്പാ അരി പാൽപ്പായസം വരെ മേളയുടെ ഭാഗമാകും. കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/35m7gwF
via IFTTT

റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്

മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയിൽ. വ്യക്തികൾ ഉൾപ്പടെ 20,000 ഓളം പേർ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഹോം ഫിനാൻസാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്. നിപ്പോൺ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ പിഎഫ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സർക്കാർ സ്ഥാപനമായ എസ്ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയൻസിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ചിട്ടുള്ളത്. കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജൻസിയായ കെയർ ആർഎച്ച്എഫ്എലിന്റെ അംഗീകാരം ഡി (കടംവീട്ടാൻ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു. 2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നത്. അതോടെ നിക്ഷേപകർക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീർക്കേണ്ടതുണ്ട്. കനത്ത ബാധ്യതയെതുടർന്ന് വായ്പ നൽകുന്ന ബിസിനസ് നിർത്തുകയാണെന്ന് അനിൽ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീർത്ത് പിന്മാറാനായിരുന്നു തീരുമാനം. 20,000 Reliance Home Finance bondholders to take first hit

from money rss http://bit.ly/2YPWrQW
via IFTTT

മൊത്തവില പണപ്പെരുപ്പവും കൂടി; 0.58 ശതമാനമായി

ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പം നവംബറിൽ 0.58 ശതമാനമായി ഉയർന്നു. പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ വിലവർധനവാണ് പണപ്പെരുപ്പം ഉയർത്തിയത്. ഒക്ടോബറിൽ മൊത്തവില പണപ്പെരുപ്പം 0.16ശതമാനംമാത്രമായിരുന്നു. വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യ പണപ്പെരുപ്പം നവംബറിൽ 11.08 ശതമാനമായാണ് ഉയർന്നത്. ഒക്ടോബറിൽ ഇത് 9.8ശതമാനമായിരുന്നു. ഉള്ളിവിലയിൽ 172.3 ശതമാനം വർധനവുണ്ടായതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. അതേസമയം, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം നെഗറ്റീവ് ശതമാന(-0.84)മാനത്തിൽ തുടർന്നു. ആറര മാസത്തെ താഴ്ന്ന നിലവാരമായ 4.5 ശതമാനത്തിലേയ്ക്ക് സെപ്റ്റംബർ പാദത്തിലെ വളർച്ച താഴ്ന്നത് ഈമേഖലയിലെ ഉത്പന്നങ്ങൾക്ക് ഡിമാന്റ് കുറച്ചു. റീട്ടെയിൽ പണപ്പെരുപ്പവും നവംബറിൽ 5.54ശതമാനമായി വർധിച്ചിരുന്നു. ഉപഭോക്തൃ ഭക്ഷ്യ ഉത്പന്ന വില സൂചിക നവംബറിൽ 10 ശതമാനമായാണ് വർധിച്ചത്. ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. കഴിഞ്ഞവർഷം നവംബറിലുള്ളതിനേക്കാൾ പച്ചക്കറിയുടെ വിലയിൽ 36 ശതമാനമാണ് വർധനവുണ്ടായത്. WPI inflation rises to 0.58% in November

from money rss http://bit.ly/34lywdv
via IFTTT