121

Powered By Blogger

Monday, 16 December 2019

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളുമായി'മാതൃഭൂമി മഹാമേള' 19 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

കൊച്ചി: ഇന്ത്യയ്ക്കകത്തെ തനതായ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കുകയാണ് 12 ദിനങ്ങളിലായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാതൃഭൂമി മഹാമേള . 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും എത്തും. വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം പകരുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ വലിയ പ്രത്യേകത. രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി, കേരളത്തിലെ വരെ മികച്ച തനത് ഭക്ഷ്യോത്പന്നങ്ങൾ മേളയിലുണ്ടാവും. രാജസ്ഥാനിലെ ദാൽ ബാത്തി ചുർമ, ജാർഖണ്ഡിലെ റാഗി മോമോസ്, ത്രിപുരയിലെ തനത് ബിരിയാണി തുടങ്ങിയവ മുതൽ കേരളത്തിന്റെ സ്വന്തം ചെമ്പാ അരി പാൽപ്പായസം വരെ മേളയുടെ ഭാഗമാകും. കൊതിയൂറുന്ന വിഭവങ്ങൾ ഒരു കുടക്കീഴിൽ ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാരമേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികളും മേളയിലുണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/35m7gwF
via IFTTT