121

Powered By Blogger

Monday, 16 December 2019

പിപിഎഫ് നിക്ഷേപം കോടതിക്കുപോലും ഇനി കണ്ടുകെട്ടാനാവില്ല: പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപം കോടതിക്കോ, ബാങ്കിനോ മറ്റോ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ ഇനി കഴിയില്ല. ഇതുസംബന്ധിച്ച പരിഷ്കരിച്ച നിയമം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം 2019 പ്രാബല്യത്തിലായി. കടം, ജാമ്യം നിൽക്കുന്നതുമൂലമുണ്ടായ ബാധ്യതകൾ എന്നിവ ഇനി പിപിഎഫ് നിക്ഷേപത്തെ ബാധിക്കില്ല. കാലവധി 15 വർഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി. കാലാവധി കഴിഞ്ഞാലും നിക്ഷേപം തുടരാനുള്ള അവസരമുണ്ട്. അഞ്ചുവർഷം ഒരു ബ്ലോക്കായി കണക്കാക്കിയാണ് കാലാവധി നീട്ടാനാകുക. നിക്ഷേപം പിൻവലിക്കൽ അക്കൗണ്ട് തുറന്ന് അഞ്ചുവർഷം കഴിഞ്ഞാൽ ഉപാധികൾക്കുവിധേയമായി നിക്ഷേപം പിൻവലിക്കാൻ അവസരമുണ്ട്. അതുവരെയുള്ള നിക്ഷേപത്തിലെ 50 ശതമാനം തുകയാണ് പിൻവലിക്കാൻ കഴിയുക. ആർക്കൊക്കെ ചേരാം വ്യക്തികൾക്കും പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷാകർത്താക്കൾക്കും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. വ്യക്തികൾക്ക് കൂട്ടായി അക്കൗണ്ട് അനുവദിക്കില്ല. നിക്ഷേപിക്കാവുന്ന തുക സാമ്പത്തിക വർഷത്തിൽ 500 രൂപയിൽ കുറയാത്ത തുക അക്കൗണ്ടിൽ നിക്ഷേപിക്കണം. പരമാവധി തുക 1.5 ലക്ഷമാണ്. എങ്ങനെ നിക്ഷേപിക്കാം സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി പിപിഎഫ് അക്കൗണ്ട് തുടങ്ങാം. ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ഐഡി, വിലാസം എന്നിവതെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവയിലേതെങ്കിലും മതി. പലിശ നിലവിൽ 7.9 ശതമാനമാണ് പിപിഎഫിന് നൽകുന്ന പലിശ. വാർഷിക കൂട്ടുപലിശയായാണ് കണക്കാക്കുക. മൂന്നുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കും. നികുതി ആനുകൂല്യം നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായനികുതി നൽകേണ്ടതില്ലെന്നതാണ് പിപിഎഫിന്റെ നേട്ടം. 80സി പ്രകാരം നിക്ഷേപിക്കുമ്പോൾ 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്ന തുകയ്ക്കും മൂലധന നേട്ടനികുതി ബാധകമല്ല.

from money rss http://bit.ly/2svW8ie
via IFTTT