121

Powered By Blogger

Monday, 16 December 2019

സാമ്യമകന്നോരുദ്യാനം' ആകും മാതൃഭൂമി മഹാമേള

കൊച്ചി: കശ്മീരി റോസ്, പുണെ മിനിയേച്ചർ റോസ്, ജറബറ, പുണെ ജമന്തി, മാരിഗോൾഡ്, തായ്ലാൻഡ് ഓർക്കിഡുകൾ, ലില്ലി, പിച്ചി... കണ്ണും കരളും കവരുന്ന മനോഹരമായൊരുദ്യാനം ഒരുങ്ങുകയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. മാതൃഭൂമി മഹാമേളയോടനുബന്ധിച്ചാണ് പൂക്കളുടെയും ഫലവൃക്ഷത്തൈകളുടെയും വൻ ശേഖരമൊരുങ്ങുന്നത്. ഫലവൃക്ഷങ്ങളുടെയും അപൂർവ പൂച്ചെടികളുടെയും വിസ്മയലോകമാണ് മാതൃഭൂമി മഹാമേളയുടെ ഭോഗമായ പുഷ്പമേളയിൽ ഒരുങ്ങുന്നത്. 19 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 9.30 വരെയാണ് മഹാമേള. 15 സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം നിറയുന്ന ഭക്ഷ്യോത്സവം ആണ് മാതൃഭൂമി മഹാമേളയുടെ മറ്റൊരു മുഖ്യ ആകർഷണം. ഒപ്പം, ഗൃഹോപകരണങ്ങൾ, ഫ്ലവർ ഷോ, വ്യാപാര മേള, കലാസന്ധ്യങ്ങൾ തുടങ്ങി വിവിധ പരിപാടികളും മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്ക് ആണ് മേളയുടെ സംഘാടകർ.

from money rss http://bit.ly/2PqzMHW
via IFTTT