മുംബൈ: റിലയൻസ് ഫൗണ്ടേഷന്റെ റീസൈക്കിൾ ഫോർ ലൈഫ് (Recycle4Life) പദ്ധതിയുടെ ഭാഗമായി പുനരുപയോഗത്തിന് ശേഖരിച്ചത് 78 ടൺ പ്ലാസ്റ്റിക് കുപ്പികൾ. റിലയൻസിന്റെ മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പടെ വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഇത്രയധികം ബോട്ടിലുകൾ വിവിധ സ്ഥലങ്ങളിൽനിന്നായി ശേഖരിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള രീതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ...