121

Powered By Blogger

Thursday, 2 December 2021

ക്രിപ്‌റ്റോ നിരോധിച്ചേക്കില്ല; ആസ്തിയായി പരിഗണിച്ച് സെബിക്കുകീഴിൽ കൊണ്ടുവന്നേക്കും

ക്രിപ്റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവന്നേക്കും. നിർദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറൻസിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയിപുനർനാമകരണംചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തിൽവരും. സെബി രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങൾ ലംഘിച്ചാൽ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടിവന്നേക്കാം. നിലവിൽ ക്രിപ്റ്റോ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകൾക്ക് സെബിയിൽ രജിസ്റ്റർ ചെയ്യാൻ നിശ്ചിത സമയം അനുവദിക്കും. സെബിയുടെ നിയന്ത്രണംവരുന്നതോടെ ഇടപാടുകൾ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം പുതിയതായി വരുന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്ക് തടയിടനുമാകും. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങൾ, നിക്ഷേപക സംരക്ഷണ സംവിധാനം, നികുതിവ്യവസ്ഥകൾ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ക്രിപ്റ്റോക്ക് നിയന്ത്രണമേർപ്പെടുത്താൻ ആഗോളതലത്തിൽപ്പോലും റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്സ്ചേഞ്ചുകളിലൂടെമാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ ഇടപാടുകളും ഓരോ വാലറ്റും സൂക്ഷിക്കാൻ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരിക്കേണ്ടിവന്നേക്കാം. കള്ളപ്പണംവെളുപ്പിക്കൽ തടയുന്നതിന് പിഎംഎൽഎ നിയമത്തിലെ വ്യവസ്ഥകളും ബാധകമാക്കേണ്ടിവരും. ക്രിപ്റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ആർബിഐയുടെ ഡിജിറ്റൽ കറൻസി ബില്ലുമായും ബന്ധമുണ്ടാവില്ല. ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മൂന്നാംആഴ്ച പുതുക്കിയ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3xRRcC4
via IFTTT

ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്നു

ഉത്സവസീസണിന്റെ ആവേശത്തിൽ ഉപഭോക്താക്കളിലെ ചെലവിടൽ ശീലത്തിൽ വൻവർധന. ഇതാദ്യമായി ഒക്ടോബർ മാസത്തിൽ ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ ഒരു ലക്ഷം കോടി രൂപ കടന്നു. ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവിടൽ പരിശോധിച്ചാൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 25ശതമാനമാണ് വർധന. വർഷിക വർധന വിലയിരുത്തുകയാണെങ്കിൽ 56ശതമാവും. ആർബിഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സെപ്റ്റംബറിലാണ് ഇതിനുമുമ്പുള്ള ഏറ്റവുംകൂടിയ തുക രേഖപ്പെടുത്തിയത്. 80,477.18 കോടി രൂപ. ഓഗസ്റ്റിലാകട്ടെ 77,981 രൂപയുമായിരുന്നു ഇത്. കോവിഡിനുമുമ്പ് 2020 ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 67,402.25 കോടിയും 62,902.93 കോടിയുമായിരുന്നു ക്രഡിറ്റ് കാർഡുവഴി ചെലവഴിച്ചത്. ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഈകാലയളവിൽ ഇരട്ടിയിലേറെ വർധനവുണ്ടായിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവുംകൂടുതൽ കാർഡുകൾ വിതരണംചെയ്തിട്ടുള്ളത്. ഒക്ടോബറിൽമാത്രം 2,58,285 ക്രഡിറ്റ്കാർഡുകളാണ് വിതരണം ചെയ്തത്. Credit card spend crosses Rs 1 trillion first time in a month.

from money rss https://bit.ly/3DnYZse
via IFTTT

മൂന്നാംദിവസവും നേട്ടം: നിഫ്റ്റി 17,450 മുകളില്‍|Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ ജിഡിപി നിരക്കുകളിലെ മുന്നേറ്റവും ജിഎസ്ടി വരുമാനത്തിലെ വർധനവും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.34ശതമാനവും 0.5ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ഫാർമ എന്നിവ സമ്മർദത്തിലാണ്. ക്യാപിറ്റൽ ഗുഡ്സ്, പവർ സൂചികകൾ ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3Ernuq0
via IFTTT

സെൻസെക്‌സിൽ 776 പോയന്റിന്റെ കുതിപ്പ്: നിഫ്റ്റി 17,400ന് മുകളിൽ |Market Closing

മുംബൈ: ഡിസംബറിലെ രണ്ടാമത്തെ ദിവസവും ദലാൾ സ്ട്രീറ്റിൽ കരടികൾ പിടിമുറുക്കി. ദിനവ്യാപാരത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഐടി, ധനകാര്യ ഓഹരികളിലെ മുന്നേറ്റമാണ് വിപണി നേട്ടമാക്കിയത്. സെൻസെക്സ് 776.50 പോയന്റ് ഉയർന്ന് 58,461.29ലും നിഫ്റ്റി 234.80 പോയന്റ് നേട്ടത്തിൽ 17,401.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി നാലുശതമാനം ഉയർന്ന് 2,810 നിലവാരത്തിലെത്തി. പവർഗ്രിഡ് കോർപ്, സൺ ഫാർമ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും നേട്ടത്തിൽമുന്നിലെത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. ഒമിക്രോൺ ഭീതി ആഗോള വിപണികളെ ബാധിച്ചപ്പോഴാണ് ആഭ്യന്തര സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയത്. ഐടി, മെറ്റൽ, റിയാൽറ്റി, ഓട്ടോ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പടെ എല്ലാ സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. Sensex gains 776 points, Nifty around 17,400.

from money rss https://bit.ly/3rtNrBn
via IFTTT

കല്യാൺ സിൽക്സിന്റെ ത്രീ ഇൻ വൺ കോംബോ ഓഫർ

തൃശ്ശൂർ: കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബെംഗളൂരു, യു.എ.ഇ., മസ്കത്ത് ഷോറൂമുകളിലും ത്രീ ഇൻ വൺ കോംബോ ഓഫറിന് തിരിതെളിഞ്ഞു. ഓരോ ഷോപ്പിങ്ങിലൂടെയും മൂന്ന് ഇരട്ടി ലാഭം നേടുവാനുള്ള അവസരമാണ് കോംബോ ഓഫറിലൂടെ കല്യാൺ സിൽക്സ് ലഭ്യമാക്കുന്നത്. സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളും പ്രൊഡക്ഷൻ യൂണിറ്റുകളും ഡിസൈൻ സെന്റുകളുമാണ് ഇത്തരമൊരു ബൃഹത്തായ കോംബോ ഓഫർ സാധ്യമാക്കിയതെന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. കോംബോ ഉത്സവത്തിന്റെ ഭാഗമായി ന്യൂ ഇയർ - ക്രിസ്മസ് സീസണിൽ പ്രത്യേകം രൂപകല്പനചെയ്ത കളക്ഷനുകളും കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ എത്തിയിട്ടുണ്ട്. 2022-നായി കല്യാൺ സിൽക്സ് ഒരുക്കുന്ന വസ്ത്രങ്ങൾ മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ ഇടം നേടും. കോംബോ ഓഫർ ഇല്ലാതെയും കല്യാൺ സിൽക്സിന്റെ ഏറ്റവും പുതിയ ശ്രേണികൾ ഷോറൂമുകളിൽ ലഭ്യമാണ്.

from money rss https://bit.ly/3DfPJq6
via IFTTT

ഭാരത് ബോണ്ട് ഇടിഎഫിൽ ഡിസംബർ മൂന്നുമുതൽ നിക്ഷേപിക്കാം: വിശദാംശങ്ങൾ അറിയാം

മൂന്നാംഘട്ടമായി പുറത്തിറക്കുന്ന ഭാരത് ബോണ്ട് ഇടിഎഫിൽ ഡിസംബർ മൂന്നുമുതൽ ഒമ്പതുവരെ നിക്ഷേപിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയർന്ന റേറ്റിങ്(ട്രിപ്പിൾ എ)ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 1000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകൾക്കനുസരിച്ച് തുകവർധിപ്പിച്ചേക്കാം. 2021 ഒക്ടോബർ 31പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി. ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനാണിത്. 2031 ഏപ്രിൽ 15നാണ് കാലാവധിയെത്തുക. എൻഎസ്ഇയിലാകും ബോണ്ട് ലിസറ്റ്ചെയ്യുക. 2031വരെ കാലാവധിയുണ്ടെങ്കിലും എക്സ്ചേഞ്ചുവഴി എപ്പോൾവേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ കഴിയും. ചെലവ് ഫണ്ട് കൈകാര്യംചെയ്യുന്നതിന് ചെറിയതുകയാണ് ചെലവിനത്തിൽ ഈടാക്കുക. അതായത് പ്രതിവർഷം 0.0005ശതമാനംമാത്രം. രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തന്മേൽ ചെലവിനത്തിൽവരുന്ന പരമാവധി ബാധ്യത ഒരു രൂപമാത്രമാണ്. സർക്കാരിനുവേണ്ടി ഈഡെൽവെയ്സ് മ്യൂച്വൽ ഫണ്ടാണ് ബോണ്ട് കൈകാര്യംചെയ്യുക. ആദായം കാലാവധി പൂർത്തിയാകുമ്പോൾ നികുതികിഴിച്ച് 6.87ശതമാനമാകും ആദായം ലഭിക്കുക. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ആകർഷകമാണ് ആദായം. 1000 രൂപയാണ് മിനിമം നിക്ഷേപം. നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയവ വഴി ഓൺലൈനായി നിക്ഷേപം നടത്താൻ അവസരമുണ്ട്. ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ, പവർഗ്രിഡ് കോർപറേഷൻ, എൻടിപിസി, നബാർഡ്, എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, എൻഎച്ച്പിസി, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക.

from money rss https://bit.ly/3oeoVSQ
via IFTTT