മുംബൈ: മുഹൂർത്ത വ്യാപാരത്തിൽ എക്കാലത്തെയും ഉയരം കുറിച്ച് സൂചികകൾ. നിഫ്റ്റി 12,750ന് മുകളിലെത്തി. സെൻസെക്സ് 194.98 പോയന്റ് നേട്ടത്തിൽ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയർന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 621 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിൻ വൻകുതിപ്പാണ് ഇത്തവണയുണ്ടായത്. വരുംദിവസങ്ങളിലും കുതിപ്പ് നിലനിന്നേക്കുമെന്നതിന്റെ...