121

Powered By Blogger

Sunday, 29 March 2020

റിസര്‍വ് ബാങ്കിന്റെ രക്ഷാദൗത്യം പ്രയോജനപ്പെടുമോ?

വിപണിയിൽ പണമെത്തിക്കുന്നതിന് റിസർവ് ബാങ്ക് ഗവർണർ ഒരു മിന്നൽ പത്ര സമ്മേളനത്തിലൂടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. കോവിഡ്-19 ന്റെ വെളിച്ചത്തിൽ വിപണികൾ സാമ്പത്തിക മാന്ദ്യത്തിലേക്കുനീങ്ങുന്നതു തടയാൻ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും ആശ്വാസ നടപടികളുമായി രംഗത്തെത്തി. സാമ്പത്തിക വളർച്ച അങ്ങേയറ്റം അനിശ്ചിതമായാരിക്കെ ജിഡിപി കണക്കും വിലക്കയറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ധനകാര്യ നയരൂപീകരണ കമ്മിറ്റി നടത്താതിരുന്നത് സ്വാഗതാർഹമായ നടപടിയായി. ഭക്ഷ്യ ധാന്യങ്ങളുടേയും പച്ചക്കറി ഉൽപന്നങ്ങളുടേയും റെക്കാഡ് വിളവെടുപ്പുണ്ടായ സാഹചര്യത്തിൽ വരുംമാസങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നത്. ക്രൂഡോയിലിന്റെ വിലക്കുറവും ആശ്വാസദായകമാണ്. എങ്കിലും വരുംമാസങ്ങളിൽ ഭാക്ഷ്യ ധാന്യ വിലക്കയറ്റം എങ്ങിനെയാവുമെന്ന് നിരീക്ഷിക്കേണ്ടതാണ്. വിതരണ ശൃഖലയിൽ തടസം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിലകൾ കുതിച്ചുയരാനാണ് സാധ്യത. ഇപ്പോൾതന്നെ പ്രധാന പട്ടണങ്ങളിൽ പഴം, പച്ചക്കറി വിലകളിൽ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിൽ കൂടുതൽ പണമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ധനകാര്യ നയരൂപീകരണ കമ്മിറ്റി റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും കരുതൽ ധനാനുപാതവും കുറച്ചു. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും റിപ്പോ നിരക്കിൽ 0.75ശതമാനവും റിവേഴ്സ് റിപ്പോ നിരക്കിൽ 0.90ശതമാനവും കരുതൽ ധനാനുപാതത്തിൽ ഒരുശതമാനവും കുറച്ച് വിപണിയെ ഞെട്ടിച്ചു. നിലവിലെ സാഹചര്യത്തിൽ നിരക്കുകുറച്ചുകൊണ്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് ഫലമുണ്ടാവുമോ എന്നതാണ് ചോദ്യം. സ്കൂളുകളും കോളേജുകളും വ്യവസായ സ്ഥാപനങ്ങളും അടയ്ക്കുകയും യാത്രാ, കച്ചവട വിലക്കുകൾ നിലവിൽ വരികയും സാമൂഹ്യമായ അകലം പാലിക്കേണ്ടി വരികയും അതിർത്തികൾ അടയ്ക്കുകയും ചെയ്തതിനാൽ സാമ്പത്തിക ഇടപാടുകൾ പിന്തള്ളപ്പെടുകയേയുള്ളൂ. ഈ ചുറ്റുപാടിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വായ്പ യാത്രയ്ക്കോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല. 2019ൽ റിസർവ് ബാങ്ക് പലിശ നിരക്ക് 135 ബിപിഎസ് കുറച്ചിട്ടും ഫലപ്രദമായ സാമ്പത്തിക ഉത്തേജനം ദൃശ്യമായില്ല. 2020 ജനുവരിയിലെ കണക്കനുസരിച്ച് സാമ്പത്തിക രംഗത്ത് വായ്പാ വളർച്ച കഴിഞ്ഞ വർഷം ഇതേ സമയത്തെ 14.5 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. മാന്ദ്യത്തിൽ സമ്പദ്വ്യവസ്ഥ കിതയ്ക്കുമ്പോൾ സാമ്പത്തിക നയ പരിഷ്കരണങ്ങളടെഫലം പരിമിതമായിരിക്കും. സാമ്പത്തിക വ്യവസ്ഥയുടെ ശോച്യാവസ്ഥ പരിഗണിക്കുമ്പോൾ കൂടുതൽ പണമെത്തിക്കുന്നതിനുള്ള ഉത്തേജക നടപടികളുടെ ഫലവും പരിമിതമാകാതെ തരമില്ല. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തോളമാക്കി കുറച്ചിട്ടും മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപണിയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായില്ല. പലിശ നിരക്കു പൂജ്യം ശതമാനത്തോളം താഴ്ത്തുകവഴി സമ്പദ്ഘടനയിൽ പലിശ നിരക്കു സംവിധാനത്തിന്റെ ഫലം തന്നെ പരിമിതമായി. റിസർവ് ബാങ്കിന്റെ നില ഇതര കേന്ദ്രബാങ്കുകളിൽനിന്നു വ്യത്യസ്തമാണെങ്കിലും സാമ്പത്തിക ഉത്തേജനം ആവശ്യമായി വരുമ്പോൾ അതിനുള്ള ഉപാധികൾ കുറയുന്ന അവസ്ഥ ഉണ്ടായിക്കൂട. ആവശ്യമെങ്കിൽ പാരമ്പര്യേതര ഉപാധികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു തുടങ്ങിയ ഉദാരവൽക്കരണ സമീപനങ്ങളുടേയും പ്രതികൂല പലിശ നിരക്കുകളുടേയും കെടുതികളിൽനിന്ന് ആഗോള സാമ്പത്തിക രംഗം സാധാരണ നിലയിലേക്കു തിരിച്ചു വരാനുള്ള ശ്രമത്തിലാണിപ്പോഴും. അതുകൊണ്ടുതന്നെ പാരമ്പര്യേതര സാമ്പത്തികനയ ഉപാധികൾ ഉപയോഗിക്കുമ്പോൾ റിസർവ് ബാങ്ക് കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. അടച്ചിടൽ കാലത്ത് വായ്പാ തിരിച്ചടവിൽ അനുവദിക്കപ്പെട്ട മൂന്നു മാസത്തെഇളവ് വ്യക്തികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ബാങ്കുകളുടെ വായ്പാ ഇടപാടുകൾക്കും അതിന്റെ ലാഭത്തിനും ഇത് പ്രതികൂല ഫലമുണ്ടാക്കും. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള റിസർവ് ബാങ്കിന്റെ രക്ഷാ നടപടിയായാണ് പുതിയ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. എങ്കിലും സാമ്പത്തികമായി അതിന്റെ ഗുണവും അനുകൂലഫലവും കാത്തിരുന്നുതന്നെ കാണണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെ സാമ്പത്തിക വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3bzMBb5
via IFTTT

എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 3.5ശതമാനമായി കുറച്ചു

ന്യൂഡൽഹി: ആഗോള റേറ്റിങ് ഏജൻസിയായ എസ്ആൻഡ്പി രാജ്യത്തെ വളർച്ചാ അനുമാനം 5.2 ശതമാനത്തിൽനിന്ന് 3.5ശതമാനമായി കുറച്ചു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വർഷത്തെ വളർച്ചാനിരക്കാണ് കുറച്ചത്. 2020ൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ വളർച്ചാ നിരക്ക് 2.5ശതമാനമാകുമെന്നും എസ്ആൻഡ്പി വിലയിരുത്തുന്നു. അതേമസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളർച്ച 2020ൽ 2.9ശതമാനമാകുമെന്നും റേറ്റിങ് ഏജൻസി അനുമാനിക്കുന്നു. ഏഷ്യാ-പസഫിക് റീജിയണിൽ, 1997-1998 കാലഘട്ടത്തിന് സമാനമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ്ആൻഡ്പിയുടെ വിശകലനത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച മൂഡീസും രാജ്യത്തെ 2020ലെ വളർച്ചാനിരക്ക് 5.3ശതമാനത്തിൽനിന്ന് 2.5ശതമാനമായി കുറച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിടേണ്ട സാഹചര്യമുണ്ടായതാണ് രാജ്യത്തെ സാമ്പത്തികമേഖലയെ ബാധിക്കുക.

from money rss https://bit.ly/39uP4SN
via IFTTT

അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറായി: രാജ്യത്തെ വിലയില്‍ 14 ദിവസമായി മാറ്റമില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല. ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികൾ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയായി നിരക്കിൽ കുറവുവരുത്താൻ മടിക്കുകയാണ് എണ്ണക്കമ്പനികൾ. ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയിൽ വൻഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. ആഗോള വിപണിയിൽ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോൾ കൂട്ടുകയും കുറയുമ്പോൾ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

from money rss https://bit.ly/2Ut9Hus
via IFTTT

ഫണ്ട് നിക്ഷേപകര്‍ ആശങ്കയിലാണെങ്കിലും എസ്‌ഐപി നിക്ഷേപത്തില്‍ കുറവില്ല

രാജ്യംകണ്ട ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുറവില്ല. ഈവർഷം ഫെബ്രുവരി 24നും മാർച്ച് 23നുമിടയിൽ 65,371 കോടി(8.73 ബില്യൺ ഡോളർ) രൂപയുടെ ഓഹരി പിൻവലിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സ്ഥലംവിട്ടപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കാര്യയമായിതന്നെ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞ ഓഹരിമൂല്യത്തിന്റെ പകുതിയോളം തുകയ്ക്ക് ഫണ്ടുഹൗസുകൾ ഓഹരികൾ വാങ്ങി. അതായത് ഈകാലയളവിൽ 32,448 കോടി(4.33 ബില്യൺ ഡോളർ)യാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരിയിൽ നിക്ഷേപിച്ചത്. വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ എസ്ഐപി നിക്ഷേപം തുടരുന്നതിനാലാണ് ഇത്രയും തുക ഫണ്ടുഹൗസുകൾക്ക് നിക്ഷേപിക്കാൻ കഴിഞ്ഞത്. കുറഞ്ഞവിലയിൽ ഓഹരികൾ സ്വന്തമാക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്കുകഴിയും. എന്നാൽ, വിപണിയിൽ തിരുത്തൽതുടർന്നാൽ, നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നാൽ, എസ്ഐപി നിക്ഷേപത്തിൽ കാര്യമായ ഇടിവുണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപകർ ഫണ്ടുകൾ വിറ്റൊഴിഞ്ഞ് പണം പിൻവലിക്കാത്തത് എഎംസികൾക്ക് ആശ്വാസമാണ്. രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായാൽ അത് എസ്ഐപി നിക്ഷേപത്തെ ബാധിക്കും. ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനും നിക്ഷേപകർ നിർബന്ധിതമായേക്കാം. വിപണി കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഫണ്ടുകളിൽനിന്നുള്ള ആദായം കാര്യമായി കുറഞ്ഞിട്ടുണ്ട്. പലരുടെയും പോർട്ട്ഫോളിയോകൾ നെഗറ്റീവ് ആദായമാണ് കാണിക്കുന്നത്. അഞ്ചുവർഷം മുമ്പുതുടങ്ങിയ എസ്ഐപികളിൽപോലും പലതും നേട്ടത്തിലല്ലെന്നതും നിക്ഷേപകനെ ആശങ്കപ്പെടുത്തുന്നുണ്ട്. വിപണി ഇടിയുന്ന ഈ സമയത്തെ നിക്ഷേപമാണ് ഭാവിയിൽ നിക്ഷേപകന് മികച്ചനേട്ടം സമ്മാനിക്കുകയെന്ന് സാമ്പത്തികാസൂത്രകർ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും ഉചിതമാണ്.

from money rss https://bit.ly/2JqK2fm
via IFTTT

ബാങ്ക് ശാഖകളിലെത്തുന്നവർ ശ്രദ്ധിക്കാൻ

മുംബൈ: ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ പോകുമ്പോൾ കരുതൽ വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐ.ബി.എ.) പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കുമാത്രമേ ശാഖയിലെത്താവൂ. അങ്ങനെ പോകുന്നവർ ഗ്ലൗസ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം. ബാങ്ക് ശാഖയിലെ ജീവനക്കാരുമായും ശാഖയിലെത്തുന്ന മറ്റുള്ളവരുമായും വേണ്ടത്ര അകലംപാലിക്കാൻ തയ്യാറാകണം. കൗണ്ടറുകളിലോ പൊതുസമ്പർക്കം വരുന്ന ഇടങ്ങളിലോ സ്പർശിക്കാതെ ശ്രദ്ധിക്കണം. ചുമയും മൂക്കൊലിപ്പും മറ്റും ഉള്ളവർ നേരിട്ടെത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം. പകരം ഓൺലൈൻ ഇടപാടുരീതികൾ അവലംബിക്കാം. മുതിർന്നപൗരന്മാരും കുട്ടികളും ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേസമയം അഞ്ചോ ആറോ ഉപഭോക്താക്കൾമാത്രമേ ബാങ്ക് ശാഖകളിൽ പ്രവേശിക്കാവൂ. ഇടപാടുകൾക്കാവശ്യമായ എല്ലാ രേഖകളും ഉപഭോക്താക്കൾ കൈയിൽ കരുതണമെന്നും ഐ.ബി.എ. അഭ്യർഥിച്ചു. രാജ്യത്താകെ വിവിധ ബാങ്കുകളുടേതായി 1.06 ലക്ഷം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ ഭീഷണി ബാങ്ക് ജീവനക്കാർക്കും ബാധകമാണ്. അവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം. മാർച്ച് 27 മുതൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, റെമിറ്റൻസ്, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾമാത്രമേ ബാങ്കു ശാഖകൾവഴി ലഭ്യമാകൂ എന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽ ലഭിക്കുന്ന സേവനങ്ങളെല്ലാം ഓൺലൈൻവഴിയും ലഭ്യമാണെന്നും അവർ അറിയിച്ചു.

from money rss https://bit.ly/3dDVWk6
via IFTTT

ചെസ്റ്റുകൾ നിറഞ്ഞുകിടക്കുന്നു, കറൻസി ക്ഷാമമുണ്ടാകില്ലെന്ന് എസ്.ബി.ഐ.

മുംബൈ: ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കറൻസിക്ഷാമത്തിന് ഒരുസാധ്യതയുമില്ലെന്ന് രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കി. എസ്.ബി.ഐ.യുടെ എല്ലാ കറൻസി ചെസ്റ്റുകളും നിറച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തുള്ള 58,000 എ.ടി.എമ്മുകളും പ്രവർത്തനസജ്ജമാണ്. എല്ലാത്തിലും കൃത്യമായി പണം നിറയ്ക്കുന്നുണ്ട്. 62,000 ബിസിനസ് കറൻസ്പോണ്ടന്റുമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കെ.വി. ഹരിദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഈ സാഹചര്യത്തിൽ നോട്ടുക്ഷാമത്തിന്റെ സാധ്യത നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ കറൻസിക്ഷാമത്തിനു സാധ്യതയുണ്ടെന്ന സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സന്ദേശത്തിന് അടിസ്ഥാനമില്ലെന്ന് എസ്.ബി.ഐ.യുടെ കേരള വിഭാഗം ചീഫ് ജനറൽ മാനേജർ എം.എൽ. ദാസും അറിയിച്ചു. കറൻസി ചെസ്റ്റുകൾ നിറഞ്ഞാണുള്ളത്. ബാങ്ക് ശാഖകളെല്ലാം പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ കൂടുതലുള്ള കാസർകോട് ജില്ലയിൽ എസ്.ബി.ഐ.യുടെ സി.പി.സി.ആർ.ഐ. ശാഖ അധികൃതരുടെ നിർദേശപ്രകാരം അടച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തി ഈ ശാഖയിൽ വന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എ.ടി.എമ്മുകൾ എല്ലാം പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 22.50 ലക്ഷം കോടി രൂപയുടെ കറൻസിനോട്ടുകൾ വിനിമയത്തിലുണ്ടെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസും സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ലോക് ഡൗണിന്റെ ഭാഗമായി മാർച്ച് 31 വരെ അടച്ചിട്ടുണ്ട്. നിലവിലുള്ള പ്രിന്റിങ് ഓർഡറിന്റെ 99 ശതമാനവും പൂർത്തിയായശേഷമാണ് ഇത് അടച്ചത്. അതുകൊണ്ടുതന്നെ കറൻസിവിനിമയത്തെ അടച്ചിടൽ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി പരമാവധി ഓൺലൈൻ ഇടപാടുകൾ നടത്താൻ ആർ.ബി.ഐ. ശുപാർശചെയ്യുന്നുണ്ട്. പലകൈകൾ മറിഞ്ഞുപോകുന്ന നോട്ടുകളിലൂടെ വൈറസ് പകരുന്നതിനുള്ള വിദൂരസാധ്യത ഒഴിവാക്കുന്നതിനാണിത്. യു.പി.ഐ., നെഫ്റ്റ്, ആർ.ടി.ജി.എസ്. പോലുള്ള സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാണെന്നും പരമാവധി ഈമാർഗങ്ങൾ ഇടപാടിനായി ഉപയോഗിക്കാനുമാണ് ആർ.ബി.ഐ. നിർദേശിക്കുന്നത്.

from money rss https://bit.ly/2QTyNjZ
via IFTTT

വീണ്ടും കനത്ത നഷ്ടത്തില്‍; സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെൻസെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തിൽ 8361ലുമെത്തി. ബിഎസ്ഇയിലെ 225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 670 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. നിഫ്റ്റി ഓട്ടോ 4.09ശതമാനവും എഫ്എംസിജി 1.19ശതമാനവും ലോഹം 3.86ശതമാനവും ഓയിൽആൻഡ്ഗ്യാസ് 2.72ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ സൂചികകളിലും നഷ്ടം പ്രകടമാണ്. നിക്കി മൂന്നുശതമാനവും ഹാങ്സെങ് 1.19ശതമാനവും കോസ്പി 1.51 ശതമാനവും ഷാങ്ഹായ് 1.59 ശതമാനവും നഷ്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസാണ് കനത്ത നഷ്ടത്തിൽ. ഓഹരി വില 9.50ശതമാനം താഴ്ന്നു. എംആൻഡ്എം, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2wCTLg7
via IFTTT

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനുതന്നെ

10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വൻകിട ബാങ്കുകളാക്കുന്ന നടപടി ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുമെന്ന് റിസർവ് ബാങ്ക്. കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാവില്ല. പദ്ധതിപ്രകാരം ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും. മാർച്ച് നാലിനാണ് കേന്ദ്രസർക്കാർ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വൻകിട ബാങ്കുകൾ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്സ് യൂണിയനുകൾ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലയന നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

from money rss https://bit.ly/3bDgqHE
via IFTTT