121

Powered By Blogger

Sunday, 29 March 2020

റിസര്‍വ് ബാങ്കിന്റെ രക്ഷാദൗത്യം പ്രയോജനപ്പെടുമോ?

വിപണിയിൽ പണമെത്തിക്കുന്നതിന് റിസർവ് ബാങ്ക് ഗവർണർ ഒരു മിന്നൽ പത്ര സമ്മേളനത്തിലൂടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. കോവിഡ്-19 ന്റെ വെളിച്ചത്തിൽ വിപണികൾ സാമ്പത്തിക മാന്ദ്യത്തിലേക്കുനീങ്ങുന്നതു തടയാൻ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും ആശ്വാസ നടപടികളുമായി രംഗത്തെത്തി. സാമ്പത്തിക വളർച്ച അങ്ങേയറ്റം അനിശ്ചിതമായാരിക്കെ ജിഡിപി കണക്കും വിലക്കയറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ധനകാര്യ നയരൂപീകരണ കമ്മിറ്റി നടത്താതിരുന്നത് സ്വാഗതാർഹമായ നടപടിയായി. ഭക്ഷ്യ ധാന്യങ്ങളുടേയും പച്ചക്കറി ഉൽപന്നങ്ങളുടേയും റെക്കാഡ് വിളവെടുപ്പുണ്ടായ സാഹചര്യത്തിൽ വരുംമാസങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നത്. ക്രൂഡോയിലിന്റെ വിലക്കുറവും ആശ്വാസദായകമാണ്. എങ്കിലും വരുംമാസങ്ങളിൽ ഭാക്ഷ്യ ധാന്യ വിലക്കയറ്റം എങ്ങിനെയാവുമെന്ന് നിരീക്ഷിക്കേണ്ടതാണ്. വിതരണ ശൃഖലയിൽ തടസം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വിലകൾ കുതിച്ചുയരാനാണ് സാധ്യത. ഇപ്പോൾതന്നെ പ്രധാന പട്ടണങ്ങളിൽ പഴം, പച്ചക്കറി വിലകളിൽ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിൽ കൂടുതൽ പണമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ധനകാര്യ നയരൂപീകരണ കമ്മിറ്റി റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും കരുതൽ ധനാനുപാതവും കുറച്ചു. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും റിപ്പോ നിരക്കിൽ 0.75ശതമാനവും റിവേഴ്സ് റിപ്പോ നിരക്കിൽ 0.90ശതമാനവും കരുതൽ ധനാനുപാതത്തിൽ ഒരുശതമാനവും കുറച്ച് വിപണിയെ ഞെട്ടിച്ചു. നിലവിലെ സാഹചര്യത്തിൽ നിരക്കുകുറച്ചുകൊണ്ടുള്ള സാമ്പത്തിക ഉത്തേജക പദ്ധതികൾക്ക് ഫലമുണ്ടാവുമോ എന്നതാണ് ചോദ്യം. സ്കൂളുകളും കോളേജുകളും വ്യവസായ സ്ഥാപനങ്ങളും അടയ്ക്കുകയും യാത്രാ, കച്ചവട വിലക്കുകൾ നിലവിൽ വരികയും സാമൂഹ്യമായ അകലം പാലിക്കേണ്ടി വരികയും അതിർത്തികൾ അടയ്ക്കുകയും ചെയ്തതിനാൽ സാമ്പത്തിക ഇടപാടുകൾ പിന്തള്ളപ്പെടുകയേയുള്ളൂ. ഈ ചുറ്റുപാടിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വായ്പ യാത്രയ്ക്കോ സാമ്പത്തിക പ്രവർത്തനങ്ങൾക്കോ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല. 2019ൽ റിസർവ് ബാങ്ക് പലിശ നിരക്ക് 135 ബിപിഎസ് കുറച്ചിട്ടും ഫലപ്രദമായ സാമ്പത്തിക ഉത്തേജനം ദൃശ്യമായില്ല. 2020 ജനുവരിയിലെ കണക്കനുസരിച്ച് സാമ്പത്തിക രംഗത്ത് വായ്പാ വളർച്ച കഴിഞ്ഞ വർഷം ഇതേ സമയത്തെ 14.5 ശതമാനത്തിൽ നിന്നും 7.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. മാന്ദ്യത്തിൽ സമ്പദ്വ്യവസ്ഥ കിതയ്ക്കുമ്പോൾ സാമ്പത്തിക നയ പരിഷ്കരണങ്ങളടെഫലം പരിമിതമായിരിക്കും. സാമ്പത്തിക വ്യവസ്ഥയുടെ ശോച്യാവസ്ഥ പരിഗണിക്കുമ്പോൾ കൂടുതൽ പണമെത്തിക്കുന്നതിനുള്ള ഉത്തേജക നടപടികളുടെ ഫലവും പരിമിതമാകാതെ തരമില്ല. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യം ശതമാനത്തോളമാക്കി കുറച്ചിട്ടും മഹാമാരിയുടെ പശ്ചാത്തലത്തിൽ വിപണിയെ ഉത്തേജിപ്പിക്കാൻ പര്യാപ്തമായില്ല. പലിശ നിരക്കു പൂജ്യം ശതമാനത്തോളം താഴ്ത്തുകവഴി സമ്പദ്ഘടനയിൽ പലിശ നിരക്കു സംവിധാനത്തിന്റെ ഫലം തന്നെ പരിമിതമായി. റിസർവ് ബാങ്കിന്റെ നില ഇതര കേന്ദ്രബാങ്കുകളിൽനിന്നു വ്യത്യസ്തമാണെങ്കിലും സാമ്പത്തിക ഉത്തേജനം ആവശ്യമായി വരുമ്പോൾ അതിനുള്ള ഉപാധികൾ കുറയുന്ന അവസ്ഥ ഉണ്ടായിക്കൂട. ആവശ്യമെങ്കിൽ പാരമ്പര്യേതര ഉപാധികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിക്കുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു തുടങ്ങിയ ഉദാരവൽക്കരണ സമീപനങ്ങളുടേയും പ്രതികൂല പലിശ നിരക്കുകളുടേയും കെടുതികളിൽനിന്ന് ആഗോള സാമ്പത്തിക രംഗം സാധാരണ നിലയിലേക്കു തിരിച്ചു വരാനുള്ള ശ്രമത്തിലാണിപ്പോഴും. അതുകൊണ്ടുതന്നെ പാരമ്പര്യേതര സാമ്പത്തികനയ ഉപാധികൾ ഉപയോഗിക്കുമ്പോൾ റിസർവ് ബാങ്ക് കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. അടച്ചിടൽ കാലത്ത് വായ്പാ തിരിച്ചടവിൽ അനുവദിക്കപ്പെട്ട മൂന്നു മാസത്തെഇളവ് വ്യക്തികൾക്കും വ്യവസായങ്ങൾക്കും വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ബാങ്കുകളുടെ വായ്പാ ഇടപാടുകൾക്കും അതിന്റെ ലാഭത്തിനും ഇത് പ്രതികൂല ഫലമുണ്ടാക്കും. ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള റിസർവ് ബാങ്കിന്റെ രക്ഷാ നടപടിയായാണ് പുതിയ പ്രഖ്യാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. എങ്കിലും സാമ്പത്തികമായി അതിന്റെ ഗുണവും അനുകൂലഫലവും കാത്തിരുന്നുതന്നെ കാണണം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെ സാമ്പത്തിക വിഗദ്ധയാണ് ലേഖിക)

from money rss https://bit.ly/3bzMBb5
via IFTTT

Related Posts:

  • ബജറ്റ് ഇഫക്ട്: ഓഹരി വിപണിയില്‍ ഇടിവ്‌മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തിൽ 11682.20- എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ വ്യാപ… Read More
  • സെന്‍സെക്‌സില്‍ 301 പോയന്റ് മുന്നേറ്റംമുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 301 പോയന്റ് ഉയർന്ന് 39916ലും നിഫ്റ്റി 81 പോയന്റ് നേട്ടത്തിൽ 11951ലുമാണ് രാവിലെ 10ന് വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 1041 കമ്പനികളുടെ ഓഹരികൾ നേട്ടത്തി… Read More
  • 10 ദിവസംകൊണ്ട് പെട്രോള്‍ വില ഒരുരൂപയിലേറെ കുറഞ്ഞുന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയും വെള്ളിയാഴ്ച കുറച്ചു. ഒക്ടോബർ ഒന്നുമുതൽ വില കുറഞ്ഞുവരികയാണ്. ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.42 രൂപയാണ… Read More
  • തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവർഷം ഇന്ത്യയുടെ വളർച… Read More
  • 10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടംകഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാ… Read More