121

Powered By Blogger

Sunday, 29 March 2020

വീണ്ടും കനത്ത നഷ്ടത്തില്‍; സെന്‍സെക്‌സ് 1,044 പോയന്റ് താഴ്ന്നു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള നേട്ടങ്ങൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായി. സൂചികകൾ വീണ്ടും കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചു. സെൻസെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തിൽ 8361ലുമെത്തി. ബിഎസ്ഇയിലെ 225 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 670 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. സൂചിക 4.12ശതമാനം നഷ്ടത്തിലാണ്. സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ യഥാക്രമം 2.29 ശതമാനവും 3 ശതമാനവും താഴ്ന്നു. നിഫ്റ്റി ഓട്ടോ 4.09ശതമാനവും എഫ്എംസിജി 1.19ശതമാനവും ലോഹം 3.86ശതമാനവും ഓയിൽആൻഡ്ഗ്യാസ് 2.72ശതമാനവും നഷ്ടത്തിലാണ്. ഏഷ്യൻ സൂചികകളിലും നഷ്ടം പ്രകടമാണ്. നിക്കി മൂന്നുശതമാനവും ഹാങ്സെങ് 1.19ശതമാനവും കോസ്പി 1.51 ശതമാനവും ഷാങ്ഹായ് 1.59 ശതമാനവും നഷ്ടത്തിലാണ്. സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസാണ് കനത്ത നഷ്ടത്തിൽ. ഓഹരി വില 9.50ശതമാനം താഴ്ന്നു. എംആൻഡ്എം, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2wCTLg7
via IFTTT

Related Posts:

  • സെന്‍സെക്‌സ് 232 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: കൊറോണ ഭീതിയിൽ രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1268… Read More
  • ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്ന്യൂഡൽഹി: ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് ആർബിഐ വ്യക്തമാക്കി. ഇന്റർനെറ്റ് ആന… Read More
  • ഉജ്ജീവന്‍ ഐപിഒ: ഡിസംബര്‍ രണ്ടിന്മുംബൈ: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന ഡിസംബർ രണ്ടിന് ആരംഭിക്കും. 750 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ലിസ്റ്റ് ചെയ്യുന്നത്. 36-37 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ഉജ്ജീവൻ ഫിനാൻഷ്യൽ… Read More
  • രാജ്യത്തെ ആദ്യത്തെ കോര്‍പ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കംമുംബൈ: ഇന്തയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ(ഭാരത് ബോണ്ട് ഇടിഎഫ്)ഇപ്പോൾ നിക്ഷേപിക്കാം. എൻഎഫ്ഒ വ്യാഴാഴ്ച തുടങ്ങി. ഡിസംബർ 20വരെ അപേക്ഷിക്കാം. സർക്കാർ മുൻകയ്യെടുത്ത് തുടങ്ങിയിട്ടുള്ള ഇടിഎഫ് കൈകാര്യം ചെയ്യുന്നത് ഈഡെൽവെയ്സ… Read More
  • സെന്‍സെക്‌സില്‍ നൂറിലേറെ പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെൻസെക്സ് 100ലേറെ പോയന്റ് ഉയർന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയൻസ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പർമാർക്ക്റ്റ് എന്നിവയാണ് മികച്… Read More