121

Powered By Blogger

Sunday, 29 March 2020

അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറായി: രാജ്യത്തെ വിലയില്‍ 14 ദിവസമായി മാറ്റമില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ല. ബ്രന്റ് ക്രൂഡ് വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളർ നിലവാരത്തിലെത്തി. യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് 3.9ശതമാനം ഇടിഞ്ഞ് 20 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. ലോകമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കവിഞ്ഞതോടെയാണ് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത്. യൂറോപ്പിലും യുഎസിലും മരണനിരക്ക് കുതിച്ചതും പ്രധാനകാരണമായി. രാജ്യത്തെ എണ്ണ വിപണനക്കമ്പനികൾ എല്ലാദിവസവും രാവിലെ ആറിനാണ് വില പുതുക്കിനിശ്ചയിക്കുന്നത്. ശരാശരി 10 പൈസയെന്ന നാമമാത്രമായ കുറവാണ് വരുത്തിയിരുന്നത്. എന്നാൽ രണ്ടാഴ്ചയായി നിരക്കിൽ കുറവുവരുത്താൻ മടിക്കുകയാണ് എണ്ണക്കമ്പനികൾ. ഡൽഹിയിൽ പെട്രോൾവില ലിറ്ററിന് 69.59 രൂപയായി തുടരുകയാണ്. ഡീസലിനാകട്ടെ 62.29 രൂപയും. ലോകമൊട്ടാകം ആവശ്യകതയിൽ വൻഇടിവുവന്നതാണ് അസംസ്കൃത എണ്ണവില കുത്തനെ ഇടിയാനിടയാക്കിയത്. ആഗോള വിപണിയിൽ ബാരലിന് 140 ഡോളറിലേറെയുണ്ടായിരുന്നപ്പോഴുള്ള വിലയാണ് രാജ്യത്ത് ഇപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. വിലകൂടുമ്പോൾ കൂട്ടുകയും കുറയുമ്പോൾ കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

from money rss https://bit.ly/2Ut9Hus
via IFTTT