121

Powered By Blogger

Sunday, 29 March 2020

ബാങ്ക് ശാഖകളിലെത്തുന്നവർ ശ്രദ്ധിക്കാൻ

മുംബൈ: ഉപഭോക്താക്കൾ ബാങ്ക് ശാഖകളിൽ പോകുമ്പോൾ കരുതൽ വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(ഐ.ബി.എ.) പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കുമാത്രമേ ശാഖയിലെത്താവൂ. അങ്ങനെ പോകുന്നവർ ഗ്ലൗസ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം. ബാങ്ക് ശാഖയിലെ ജീവനക്കാരുമായും ശാഖയിലെത്തുന്ന മറ്റുള്ളവരുമായും വേണ്ടത്ര അകലംപാലിക്കാൻ തയ്യാറാകണം. കൗണ്ടറുകളിലോ പൊതുസമ്പർക്കം വരുന്ന ഇടങ്ങളിലോ സ്പർശിക്കാതെ ശ്രദ്ധിക്കണം. ചുമയും മൂക്കൊലിപ്പും മറ്റും ഉള്ളവർ നേരിട്ടെത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം. പകരം ഓൺലൈൻ ഇടപാടുരീതികൾ അവലംബിക്കാം. മുതിർന്നപൗരന്മാരും കുട്ടികളും ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേസമയം അഞ്ചോ ആറോ ഉപഭോക്താക്കൾമാത്രമേ ബാങ്ക് ശാഖകളിൽ പ്രവേശിക്കാവൂ. ഇടപാടുകൾക്കാവശ്യമായ എല്ലാ രേഖകളും ഉപഭോക്താക്കൾ കൈയിൽ കരുതണമെന്നും ഐ.ബി.എ. അഭ്യർഥിച്ചു. രാജ്യത്താകെ വിവിധ ബാങ്കുകളുടേതായി 1.06 ലക്ഷം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ ഭീഷണി ബാങ്ക് ജീവനക്കാർക്കും ബാധകമാണ്. അവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം. മാർച്ച് 27 മുതൽ പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, റെമിറ്റൻസ്, സർക്കാർ ഇടപാടുകൾ എന്നീ സേവനങ്ങൾമാത്രമേ ബാങ്കു ശാഖകൾവഴി ലഭ്യമാകൂ എന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽ ലഭിക്കുന്ന സേവനങ്ങളെല്ലാം ഓൺലൈൻവഴിയും ലഭ്യമാണെന്നും അവർ അറിയിച്ചു.

from money rss https://bit.ly/3dDVWk6
via IFTTT