121

Powered By Blogger

Friday 24 January 2020

പാനോ ആധാറോ നല്‍കിയില്ലെങ്കില്‍ ശമ്പളത്തില്‍നിന്ന് 20% നികുതി കിഴിവുചെയ്യും

ന്യൂഡൽഹി: പാൻ നമ്പറോ ആധാർ നമ്പറോ തൊഴിലുടമയ്ക്ക് നൽകിയില്ലെങ്കിൽ ഇനിമുതൽ നിങ്ങളിൽനിന്ന് 20 ശതമാനം നികുതി ഈടാക്കും. അതായത് ശമ്പളത്തിൽനിന്ന് 20 ശതമാനം ആദായ നികുതി(ടിഡിഎസ്) ഈടാക്കുമെന്ന് ചുരുക്കം. നിലവിൽ പാൻ നൽകിയില്ലെങ്കിലായിരുന്നു 20 ശതമാനം ടിസിഎസ് ബാധകമായിരുന്നത്. ഇതിനാണ് മാറ്റംവരുത്തിയത് ആധാർ നമ്പർ നൽകിയാലും മതി. പ്രത്യക്ഷ നികുതി ബോർഡിന്റെ ഏറ്റവും പുതിയ ടിഡിഎസ് സർക്കുലറിലാണ് ആധാർകൂടി നിർബന്ധമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആദായ നികുതി പരിധിക്കുതാഴെയാണെങ്കിൽ ആധാർ നൽകിയില്ലെങ്കിലും നിങ്ങളിൽനിന്ന് ടിഡിഎസ് കിഴിവ് ചെയ്യില്ല. പാൻ ഇല്ലാത്തവർ ആധാർ നമ്പർ നൽകിയാൽമതിയെന്ന് കഴിഞ്ഞ ബജറ്റിൽ നിയമം ഭേദഗതിചെയ്തിരുന്നു. ഇങ്ങനെ ആധാർ നമ്പർ നൽകുന്നവർക്ക് നികുതിവകുപ്പ് പെർമനെന്റ് അക്കൗണ്ട് നമ്പർ അപേക്ഷിക്കാതെതന്നെ നൽകിയിരുന്നു. 20% TDS if employee doesn't share PAN or Aadhaar

from money rss http://bit.ly/2tFY9tj
via IFTTT

പെട്രോള്‍ പമ്പിലെ തിരക്ക്‌ ഒഴിവാക്കാം: ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു

ന്യൂഡൽഹി: പെട്രോൾ പമ്പിലെ നീണ്ടനിര ഒഴിവാക്കാൻ ടോൾ പ്ലാസയിലെ ഫാസ്ടാഗ് പോലെയുള്ള സംവിധാനം നടപ്പാക്കുന്നു. ഫ്യുവൽ നോസിലിൽനിന്ന് നിങ്ങൾക്കാവശ്യമുള്ള പെട്രോളും ഡീസലും എത്രയാണെന്ന് മനസിലാക്കി അത്രയും പെട്രോൾ വാഹന ഉടമ പറയാതെതന്നെ നിറയ്ക്കുന്ന സംവിധാനമാണിത്. റേഡിയോ ഫ്രീക്വൻസി ഐഡിന്റിഫിക്കേഷൻ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജിഎസ് ട്രാൻസാക്ട് ടെക്നോളജീസ് ലിമിറ്റഡ് ആണ് ഫാസ്റ്റ്ലെയൻ എന്നപേരിലുള്ള സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. എങ്ങനെയാണ് ഫാസ്റ്റ്ലൈൻ പ്രവർത്തിക്കുക ഫാസ്റ്റ്ലൈൻ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർഎഫ്ഐഡി) സ്റ്റിക്കർ ഉപയോഗിച്ചാണ് ആവശ്യമുള്ള പെട്രോൾ വാഹനത്തിൽ നിറയ്ക്കുക. പെട്രോൾ പമ്പിലെത്തുംമുമ്പ് മൊബൈൽ ആപ്പിൽ നിങ്ങൾക്കാവശ്യമുള്ള ഇന്ധനം എത്രയെന്ന് സെറ്റ്ചെയ്തുവെയ്ക്കാം. വിൻഡ്ഷീൽഡിൽ പതിച്ചിട്ടുള്ള സ്റ്റിക്കറിൽനിന്ന് ഏത് ഇന്ധനമാണ് വേണ്ടതെന്നും എത്ര ലിറ്റർവേണമെന്നുമുള്ള വിവരം ഇന്ധനം നിറയ്ക്കുന്നയാൾക്ക് ലഭിക്കും. നിറച്ചുകഴിഞ്ഞാൽ അപ്പോൾതന്നെ നോട്ടിഫിക്കേഷൻ ലഭിക്കുകയും നിങ്ങൾക്ക് പമ്പിൽനിന്ന് പുറത്തുപോകാനും കഴിയും. പണമടയ്ക്കാനോ ബാക്കിവാങ്ങുന്നതിനോ കാത്തുനിൽക്കേണ്ടില്ല. നിങ്ങളുടെ പ്രീ പെയ്ഡ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ടാകും. മുംബൈയിൽമാത്രം എച്ച്പിസിഎലിന്റെ 120ലേറെ പെട്രോൾ പമ്പുകളിൽ സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2020 മാർച്ചോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംവിധാനം നിലവിൽവരുമെന്ന് എച്ച്പിസിഎൽ അധികൃതർ പറഞ്ഞു. Petrol pumps get FASTag-like technology

from money rss http://bit.ly/2sWWVJJ
via IFTTT

കേന്ദ്ര ബജറ്റ്: ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിലവര്‍ധിക്കും

ന്യൂഡൽഹി: 50ലധികം ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഉയർത്തിയേക്കും. ചൈനയിൽനിന്ന് ഉൾപ്പടെയുള്ള 56 ബില്യൺ ഡോളറിന്റെ ഇറക്കുമതിയെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക്സ്, ഇലക്ട്രികൽ, കെമിക്കൽ, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കമാണ് വർധിപ്പിക്കുക. ഇതുസംബന്ധിച്ച് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായേക്കും. 5 മുതൽ 10 ശതമാനംവരെയാകും തീരുവ വർധിപ്പിക്കുക. മൊബൈൽ ഫോൺ ചാർജറുകൾ, വ്യവസായികാവശ്യത്തിനുള്ള രാസവസ്തുക്കൾ, മരംകൊണ്ട് നിർമിച്ച ഫർണിച്ചറുകൾ, ജ്വല്ലറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഇതോടെ വിലഉയരും. രാജ്യത്തെ മൊബൈൽ ഫോൺനിർമാതാക്കളെയാകും ഇറക്കുമതി തീരുവ കാര്യമായി ബാധിക്കുക. ചാർജറുകൾ, വൈബറേറ്റർ മോട്ടോറുകൾ തുടങ്ങിയവ ചൈനയിൽനിന്നാണ് ഇറക്കുമതിചെയ്യുന്നത്. Govt may increase import duties on more than 50 items

from money rss http://bit.ly/37s35QP
via IFTTT

അന്താരാഷ്ട്ര അഴിമതിസൂചികയിൽ ഇന്ത്യ വീണ്ടും പിന്നോട്ട്

ന്യൂഡൽഹി: അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിൽ ഇന്ത്യ രണ്ടുസ്ഥാനംകൂടി പിന്നിലായി. മുൻവർഷങ്ങളിലെ കണക്കനുസരിച്ച് 78-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019-ലെ പ്രകടനം കണക്കാക്കിയപ്പോൾ 80-ാം സ്ഥാനത്താണ്. ട്രാൻസ്പരൻസി ഇന്റർനാഷണൽ എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചാണിത്. * ഇന്ത്യയുടെ കഴിഞ്ഞതവണത്തെ മാർക്കായ 100-ൽ 41 മാർക്കിൽ ഇത്തവണയും മാറ്റമില്ല. * രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോർപ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാർട്ടികൾക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മർദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്. *180 രാജ്യങ്ങളിൽ നടത്തിയ 13 സർവേകളിൽ നിന്നാണ് ഫലം കണക്കാക്കുന്നത്. *സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതൽ 100 (അഴിമതി രഹിതം) വരെ മാർക്കുണ്ട്. * ന്യൂസീലൻഡ്, ഡെൻമാർക്ക് (87), ഫിൻലൻഡ് (86), സിങ്കപ്പൂർ (85), സ്വീഡൻ(85), സ്വിറ്റ്സർലൻഡ് (85) എന്നിവയാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. * സൊമാലിയ (9), ദക്ഷിണ സുഡാൻ (12), സിറിയ (13) എന്നിവയാണ് അഴിമതി കൂടിയ രാജ്യങ്ങൾ. യെമെൻ(15), വെനസ്വേല(16), സുഡാൻ(16), അഫ്ഗാനിസ്താൻ(16) എന്നീ രാജ്യങ്ങളും കടുത്ത അഴിമതി നിലനിൽക്കുന്നവയാണ്. *എട്ടുവർഷത്തിനുള്ളിൽ 22 രാജ്യങ്ങൾ മാത്രമേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. content Highlights:India back again in Corruption Perceptions Index

from money rss http://bit.ly/3aIBEUY
via IFTTT

സെന്‍സെക്‌സ് 227 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാംദിനവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 12,250 നിലവാരത്തിലെത്തി. സെൻസെക്സ് 226.79 പോയന്റ് ഉയർന്ന് 41613.19ലും നിഫ്റ്റി 67.90 പോയന്റ് നേട്ടത്തിൽ 12248.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.7ശതമാനവും സ്മോൾക്യാപ് 0.5ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 1366 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1118 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. വാഹനം, ലോഹം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം പ്രകടമായിരുന്നു. യെസ് ബാങ്കാണ് മികച്ചനേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില നാലുശതമാനത്തിലേറെ ഉയർന്നു. അൾട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എൽആന്റ്ടി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പവർഗ്രിഡ് കോർപ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, വിപ്രോ, ടിസിഎസ്, റിലയൻസ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex up 227 pts

from money rss http://bit.ly/2NVjkOW
via IFTTT