121

Powered By Blogger

Tuesday, 13 April 2021

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: വിഷു ആഘോഷത്തിനായി കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും വൻ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെഭാഗമായി100കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ നല്കും.കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്20ശതമാനം വരെ ഇളവും ലഭിക്കും. ഉപയോക്താക്കൾക്ക് സ്വർണത്തിന്റെനിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ...

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകൾ: സെൻസെക്‌സ് 660 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. 660.68 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയർന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞദിവസത്തെ കുത്തനെയുള്ള ഇടിവിൽനിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ്...

ആർടിജിഎസ് വഴി ഏപ്രിൽ 18ന് 14 മണിക്കൂർ പണമിടപാടുകൾ നടത്താനാവില്ല

സാങ്കേതിക സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ്(ആർടിജിഎസ്)വഴി പണമിടപാടുകൾ തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ(14 മണിക്കൂർ) ആർടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല. അതേസമയം, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴിയുള്ളഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. RTGS facility...

പരോക്ഷ നികുതിവരവിൽ 12ശതമാനം വർധന: ജിഎസ്ടി വരുമാനം കുറഞ്ഞു

ന്യൂഡൽഹി: പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്. 9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി. പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽതന്നെയുള്ള ഇറക്കുമതി തീരുവയിൽ 21ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച...