121

Powered By Blogger

Tuesday, 13 April 2021

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകൾ: സെൻസെക്‌സ് 660 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. 660.68 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയർന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞദിവസത്തെ കുത്തനെയുള്ള ഇടിവിൽനിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്. മൂന്നാമതൊരു വാക്സിനുകൂടി അംഗീകാരം നൽകിയതും നിക്ഷേപകരുടെ ആത്മവിശ്വാസംവർധിപ്പിച്ചു. ഐടി ഓഹരികളിൽമാത്രമാണ് വില്പന സമ്മർദംതുടർന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, പൊതുമേഖല ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 2-4ശതമാനം നേട്ടമുണ്ടാക്കി. ഐടി സൂചിക മൂന്നുശതമാനംനഷ്ടത്തിലുമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കുകയും ചെയ്തു. അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെ ബുധനാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കില്ല. Sensex gains 660 pts led by auto, metal, financials

from money rss https://bit.ly/3ddwJin
via IFTTT