121

Powered By Blogger

Thursday, 17 October 2019

വായ്പ പലിശയിലെ മാറ്റം അറിയിച്ചില്ല: ബാങ്കിന് 55,000 രൂപ പിഴയിട്ടു

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്. വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ല. ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്.

from money rss http://bit.ly/33LIHIt
via IFTTT

സെന്‍സെക്‌സില്‍ 112 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്. ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വില്പന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർഓഹരിവിപണിയിൽ തിരിച്ചെത്തിയതിനെതുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. sensex gains 112 pts

from money rss http://bit.ly/35IFYBg
via IFTTT

ബാങ്ക് ലയനം: 22-ന് ദേശീയ പണിമുടക്ക്

കൊച്ചി:പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിെവയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ 22-ന് ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ 21-ന് പ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.

from money rss http://bit.ly/2qgMzCy
via IFTTT

സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66ശതമാനം വർധന: വാർഷിക ശമ്പളം 305 കോടി രൂപ

ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വളർച്ച. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്.

from money rss http://bit.ly/31tvxhn
via IFTTT

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT

മുഹൃത്ത വ്യാപാരം ഒക്ടോബര്‍ 27ന് വൈകീട്ട്

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം ഒക്ടോബർ 27ന് ഞായറാഴ്ച വൈകീട്ട് നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 6.15 മുതൽ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിക്കാണ് പുതിയ വർഷം ആരംഭിക്കുന്നത്. ആദിനത്തിൽ ഓഹരി വ്യാപാരം നടത്തിയാൽ ആവർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. ദാപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

from money rss http://bit.ly/32nHczF
via IFTTT