121

Powered By Blogger

Thursday, 17 October 2019

വായ്പ പലിശയിലെ മാറ്റം അറിയിച്ചില്ല: ബാങ്കിന് 55,000 രൂപ പിഴയിട്ടു

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്. വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ല. ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്.

from money rss http://bit.ly/33LIHIt
via IFTTT