121

Powered By Blogger

Thursday, 11 June 2020

രൂപയുടെ മൂല്യംവീണ്ടും കുത്തനെ ഇടിഞ്ഞു

ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കായ 75.58നെ അപേക്ഷിച്ച് രാവിലെ മൂല്യം 76.10 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തെതുടർന്നാണ് രാജ്യത്ത ഓഹരി സൂചികകൾ നഷ്ടത്തിലായത്. സെൻസെക്സ് 800ഓളം പോയന്റ് താഴെപ്പോയി. യുഎസ് സൂചികകൾ അഞ്ചുശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മൂലധന വിപണിയിൽ വിദേശനിക്ഷേപകർ വ്യാഴാഴ്ച 805.14 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഏപ്രിലിലെ വ്യവസായോത്പാദന കണക്കുകളും പണപ്പെരുപ്പ നിരക്കുകളും വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിടും. Rupee falls sharply against US dollar

from money rss https://bit.ly/30w34eh
via IFTTT

പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി; ആറു ദിവസംകൊണ്ട് വര്‍ധിച്ചത് 3.42 രൂപ

ന്യൂഡൽഹി: തുടർച്ചയായി ആറാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.31 രൂപയും ഡീസലിന് 3.42 രൂപയുമാണ് ആറുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.57 രൂപയായി. ഡീസലിനാകട്ടെ 72.81 രൂപയും. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലര മാസത്തെ ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാരലിന് 40 ഡോളറിന് താഴെയാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയിരുന്നില്ല. മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് വിലവർധനയ്ക്ക് കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കമ്പനികൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയർന്നേക്കും.

from money rss https://bit.ly/3cPzgf2
via IFTTT

ചെറുകിട-ഇടത്തരം ഓഹരികളേക്കാള്‍ അഭികാമ്യം വന്‍കിട കമ്പനികള്‍

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശസ്ഥാപനങ്ങൾ മാർച്ചിൽ നിക്ഷേപിച്ചത് 65,000 കോടി രൂപയായിരുന്നു. ഏപ്രിലിൽ ഇത് 5000 കോടിയായി ചുരുങ്ങിയപ്പോൾ മെയ് മാസം 14,000 കോടി രൂപയായി വർധിക്കുകയും ചെയ്തു. ജൂണിൽ ആദ്യത്തെ ഏഴുവ്യാപാരദിനങ്ങളിൽ 15,000 കോടി രൂപയിലേറെ നിക്ഷേപമായെത്തി. ആഗോള വിപണികളിൽ മാർച്ച് അവസാനം മുതൽതന്നെ വിദേശ നിക്ഷേപകർ അനുകൂലമായി പ്രതികരിക്കാൻ തുടങ്ങിയിരുന്നു. ഉത്തേജക നടപടികളും വീണ്ടും പ്രവർത്തനംതുടങ്ങുന്ന സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പ്രതീക്ഷയുമായിരുന്നുകാരണം. പൂർണമായും കോവിഡിനുമുമ്പുള്ള അത്രവരില്ലെങ്കിലും ഡിമാന്റ് എത്രയുംവേഗം വീണ്ടെടുക്കുമെന്നാണ് കണക്കുകൂട്ടൽ. വിപണി നിരക്കുകളും നിക്ഷേപകെന്റ ആത്മവിശ്വാസവും വലിയൊരളവോളം തിരിച്ചുവരാനാണ് സാധ്യത. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികൾ മോശംപ്രകടനം നടത്തുന്ന ഘട്ടത്തിൽതന്നെയാണ് ആഗോള വിപണിയിൽ വാങ്ങൽ വേഗം വർധിക്കാൻതുടങ്ങിയത്. വൻതോതിലുള്ള ധന, സാമ്പത്തിക ഉത്തേജക നയങ്ങളെത്തുടർന്ന് വികസിത സാമ്പത്തിക വ്യവസ്ഥകൾ ഉത്സാഹഭരിതമാവുകയായിരുന്നു. അമേരിക്കൻ കേന്ദ്രബാങ്കിന്റെ ധനശേഖരം ഹൃസ്വകാലയളവിൽ തന്നെ 4 ട്രില്യൺ ഡോളറിൽ നിന്ന് 7 ട്രില്യൺ ഡോളറിലേക്കുയർന്നു. യുഎസ് ഗവണ്മെന്റ് 500 ബില്യൺ ഡോളറിന്റെ ഉത്തേജകപദ്ധതിയാണു പ്രഖ്യാപിച്ചത്. വരുംമാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുമുണ്ട്. അന്തർദേശീയ തലത്തിലുള്ള ഉത്തേജക പാക്കേജുകളുടെ വ്യാപ്തി എത്രയോ വലുതാണ്. എന്നാൽ 2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉൽപാദനം കണക്കാക്കിയിട്ടുള്ളത് 200 ടില്യൺ രൂപ അഥവാ 2.6 ട്രില്യൺ ഡോളർ എന്നാണ്. യുകെ, യൂറോപ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെല്ലാം വൻതോതിലുള്ള ആനുകൂല്യങ്ങളാണു പ്രഖ്യാപിക്കപ്പെട്ടത്. സാമ്പത്തിക വിപണിയിൽ കൂടിയതോതിൽ പണമെത്താൻ ഇതുകാരണമായി. സാമ്പത്തികരംഗം സജീവമാകാൻ തുടങ്ങിയപ്പോൾ അവരവരുടെ ഓഹരി വിപണികളിലേക്കും തുടർന്ന് ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിലേക്കും ധനം എത്തിച്ചേർന്നു. ഇന്ത്യയിൽ പണംതിരിച്ചെത്താൻ തുടങ്ങിയതേയുള്ളു. ലോകത്ത് യഥേഷ്ടം പണമുള്ളതുകൊണ്ടു മാത്രമല്ല ഇതുസംഭവിച്ചത്, രാജ്യത്തെ സമ്പദ്ഘടനയുടെ നവീകരണത്തിലും അഭ്യന്തരമായ ധന ഒഴുക്കിലുമുള്ള പ്രതീക്ഷയും ഇതിനുവിഴിവെച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയെ സർക്കാർ ജാഗ്രതയോടെ വീക്ഷിക്കുമെന്നും ഭാവിയിൽ പാപ്പരാകാതെ നോക്കുമെന്നുമുള്ള വിശ്വാസവുംകൂടി ഇതിനു കാരണമാണ്. രണ്ടുമാസംകൊണ്ട് ഏഴുവർഷത്തെ താഴ്ന്ന മൂല്യത്തിലെത്തിയതാണ് വിപണിയിൽ വാങ്ങലുകൾക്ക് സഹായകമായത്. ഉദാഹരണത്തിന് നിഫ്റ്റി 50ന്റെ ഇന്ത്യയിലെ മൂല്യനിർണയം ഫെബ്രുവരിയിലെ 26.5X ൽ നിന്ന് ഏപ്രലിൽ 14X, 15X എന്നിങ്ങനെ ആയിത്തീർന്നു. (14X-ഏഴു വർഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു) .ഇപ്പോഴിത് 20.5X ൽ നിൽക്കുന്നു. സാമ്പത്തികമേഖല കൂടുതൽ കാലത്തേക്ക് അടഞ്ഞു കിടക്കുമെന്നും മഹാമാരി അതിനെ താറുമാറാക്കുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് വൈറസിനോടൊപ്പം ജീവിച്ചുകൊണ്ടുതന്നെ സാമ്പത്തിക മേഖലയെ വളർത്തേണ്ടിവരുമെന്നുള്ള യാഥാർത്ഥ്യം ബോധ്യമായിരിക്കുന്നു. മൂന്നുനാലാഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി നല്ല പ്രകടനം നടത്തിവരുന്നുണ്ട്. നേർരേഖയിലെന്നവണ്ണം കാര്യങ്ങൾ മുന്നോട്ടുപോയി ലോക ഓഹരി വിപണിയെ മറികടക്കുമെന്നൊന്നും കരുതാതിരിക്കുക. മോശം അവസ്ഥയിലായിരുന്ന മാർച്ച് പകുതിമുതൽ ലോകവിപണിയിൽ നടന്നതിന്റെ സ്വാഭാവികവും വൈകിയെത്തിയതുമായ പ്രതിഫലനം മാത്രമാണ് ഈയിടെകണ്ടത്. പഴയ പ്രതാപത്തിലേയ്ക്കുതിരിച്ചു വരണമെങ്കിൽ ഇന്ത്യൻ വിപണി പൂർണമായിത്തന്നെ തുറന്നിടേണ്ടി വരും. നാടിന്റെ പ്രത്യേകമായ ജനസംഖ്യാ ശാസ്ത്രം കണക്കിലെടുത്താൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രവചനം ഇപ്പോൾ നടത്താൻ സാധ്യമല്ലെന്നു മനസിലാക്കാം. ഹ്രസ്വകാലം മുതൽ ദീർഘ കാലത്തേക്ക് സാമൂഹ്യ അകലമെന്നനയം പിന്തുടരേണ്ടിവരും. സാമ്പത്തിക മേഖലയെ ആറുമാസത്തോളം പിടിച്ചുനിർത്താനുള്ള ഉത്തേജക നടപടികൾ സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ടിട്ടുണ്ട്(ഓഗസ്റ്റ് സെപ്റ്റംബർ വരെ). ലോക സാമ്പത്തികമേഖല തുറക്കപ്പെടുന്നത് ഗുണകരമാണ്. അതുവരെ ആരോഗ്യസ്ഥിതിയും സാമ്പത്തികനയവും ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിക്തഫലങ്ങൾ നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം ഓഹരികൾ ഈയിടെ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി. എന്നാൽ വൻകിട ഓഹരികളെ അപേക്ഷിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ അവസ്ഥ ഇപ്പോഴും അത്ര മെച്ചമല്ല. ഇവയെക്കുറിച്ചുള്ള വിലയിരുത്തൽ കൂടുതൽ ഗുണകരമല്ലാത്തതാണ് കാരണം. ബിസിനസിലെ സ്ഥിരതയും അപകടങ്ങൾ നേരിടുന്നതിലുള്ളകഴിവും കണക്കിലെടുത്താൽ വലിയ ഓഹരികൾക്ക് കൂടിയമൂല്യനിർണയം തുടരുകതന്നെചെയ്യും. തിരുത്തലുകൾക്കുശേഷവും ഇടത്തരം ഓഹരികളുടെ മൂല്യനിർണയം അൽപവും ചെറുകിട ഓഹരികളുടേത് വളരെകൂടുതലുമാണ്. സാമ്പത്തിക മേഖല തുറക്കപ്പെടുകയും സമ്പദ്രംഗം സാധാരണ നിലയോടടുക്കുകയും ചെയ്താൽ ഈ സ്ഥിതിക്കു മാറ്റംവരാവുന്നതാണ്. ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ അവയുടെ പ്രത്യേകതകൾ പരിഗണിക്കേണ്ടിവരും. സുസ്ഥിരമായ വിലയിരുത്തലുകളും വിലയിലെ ആകർഷണീയതയും കണക്കിലെടുക്കണം. കെമിക്കൽ, ആഗ്രോ, ഫാർമ, ഐടി, കയറ്റുമതി എന്നീമേഖലകളിലെ ഓഹരികൾ മാറ്റത്തിന്റെ ഈ ഘട്ടത്തിൽ ഗുണം ചെയ്യും. വൻകിട ഓഹരികളിൽ ഉറച്ചുനിൽക്കുന്നതാണ് കൂടുതൽ അഭികാമ്യം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2AXgipA
via IFTTT

സെന്‍സെക്‌സില്‍ 791 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടംതുടരുന്നു. സെൻസെക്സ് 791 പോയന്റ് താഴ്ന്ന് 32747ലും നിഫ്റ്റി 236 പോയന്റ് നഷ്ടത്തിൽ 9665ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 168 ഓഹരികൾ നേട്ടത്തിലും 955 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. യുഎസ്, ഏഷ്യൻ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, എൻടിപിസി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോർകോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സൺ ഫാർമ, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർമോട്ടോഴ്സ് ഉൾപ്പടെ 30 കമ്പനികളാണ് വെള്ളിയാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2AlmjN0
via IFTTT

പെട്രോള്‍ ലിറ്ററിന്‌ മൂന്നു രൂപകൂടി ഉയർത്തിയേക്കും

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വരുംദിവസങ്ങളിലായി മൂന്നു രൂപയുടെകൂടി വർധന വരുത്തിയേക്കുമെന്ന് സൂചന. മാർക്കറ്റിങ് മാർജിൻ സാധാരണനിലയിലേക്ക് എത്തുന്നതുവരെ - ഒരാഴ്ചമുതൽ പത്തു ദിവസംവരെ - ദിവസവും വില വർധിപ്പിക്കാനാണ് എണ്ണക്കന്പനികളുടെ തീരുമാനമെന്നാണ് വിവരം. ജൂൺ ഒന്നിന് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ (ലാഭം) ലിറ്ററിന് -1.56 രൂപയായിരുന്നു. ദിവസംതോറുമുള്ള വിലവർധനയിലൂടെ ഇത് ഉയർത്തിക്കൊണ്ടുവന്നില്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരുമെന്നാണ് കന്പനികൾ പറയുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് 14 മുതൽ 18 രൂപ വരെ എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മാർച്ച് 14-നും മേയ് ആറിനുമായി എക്സൈസ് തീരുവ, റോഡ് സെസ് വിഭാഗത്തിൽ പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും വർധിപ്പിച്ചതോടെ ഇതിൻറെ നേട്ടം കന്പനികൾക്കു ലഭിച്ചിരുന്നില്ല. ഏപ്രിലിലേതിനെക്കാൾ അസംസ്കൃത എണ്ണവില 20 ഡോളറിലധികം ഉയർന്നതോടെ കന്പനികളുടെ മാർക്കറ്റിങ് മാർജിൻ താഴേക്കു പോകുകയും ചെയ്തു. കന്പനികളുടെ മാർക്കറ്റിങ് മാർജിൻ ലിറ്ററിന് അഞ്ചുരൂപ എത്തുന്നതുവരെ ഈ വർധന തുടരുമെന്നാണ് വിവരം. വിവിധ രാജ്യങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതിന് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ചില്ലറവിലയിൽ ഇവിടെ വീണ്ടും വർധന പ്രതീക്ഷിക്കാം. 15 ദിവസത്തെ അസംസ്കൃത എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് കന്പനികളുടെ മാർക്കറ്റിങ് മാർജിൻ നിർണയിക്കുന്നത്. ജൂൺ 16-നും 20-നും ഇടയിലായിരിക്കും ഇനി ഇത് പുതുക്കുക. അപ്പോഴേക്കും ചില്ലറവിൽപ്പനവില കൂട്ടിയില്ലെങ്കിൽ നഷ്ടമായിരിക്കുമെന്നാണ് എണ്ണക്കന്പനികൾ പറയുന്നത്. ഇതിൻറെ പേരിലാണ് ഇപ്പോൾ തുടർച്ചയായി വില കൂട്ടുന്നതും. അതായത്, എണ്ണവില കുറയണമെങ്കിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ തീരുമാനിക്കേണ്ടിവരുമെന്നർഥം.

from money rss https://bit.ly/2XWOElL
via IFTTT

സി.എഫ്.ഒ.യെ നിയമിക്കാൻ എസ്.ബി.ഐ., ശമ്പളം ഒരു കോടി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ തയ്യാറെടുക്കുന്നു. മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വർഷത്തിൽ എസ്.ബി.ഐ. ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിൻറെ മൂന്നിരട്ടി വരുമിത്. 2020 ഏപ്രിൽ ഒന്നുവരെ അക്കൗണ്ടിങ്, ടാക്സേഷൻ വിഷയങ്ങൾ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിൻറെ മുതിർന്ന മാനേജ്മെൻറ്തലത്തിൽനിന്നായിരുന്നു ഈ തസ്തികയിൽ നിയമനം. കരാർ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയിൽ ഇത്രയും ഉയർന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നത്. State Bank of India offers up to Rs 1 crore for CFO post

from money rss https://bit.ly/37lgfjo
via IFTTT

Prithviraj Sukumaran Joins Manju Warrier-Kalidas Jayaram Duo's Jack And Jill!

Prithviraj Sukumaran Joins Manju Warrier-Kalidas Jayaram Duo's Jack And Jill!
Prithviraj Sukumaran, the actor-filmmaker is extremely busy in his career with some highly promising projects in the pipeline. As per the latest updates, Prithviraj has recently joined the upcoming Manju Warrier-Kalidas Jayaram starrer Jack And Jill. Interestingly, the multi-faceted talent is

* This article was originally published here

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 709 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണികളിലെ തകർച്ചയും എജിആർ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടിതി പരാമർശവും ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 708.68 പോയന്റ് നഷ്ടത്തിൽ 33538.37ലും നിഫ്റ്റി 214.20 പോയന്റ് താഴ്ന്ന് 9902ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. ബിഎസ്ഇയിലെ 1016 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1497 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, നെസ് ലെ, ഹീറോ മോട്ടോർകോർപ്, എംആൻഡ്എം, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, എസ്ബിഐ, വേദാന്ത, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനം താഴ്ന്നു. Sensex slumps 709 pts on global sell-off

from money rss https://bit.ly/30vOH9G
via IFTTT

റെക്കോഡ് വീണ്ടുംതിരുത്തി സ്വര്‍ണവില: പവന് 35,120 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് തിരുത്തി എക്കാലത്തെയും ഉയർന്ന നിലവാരമായ 35,120 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയിൽനിന്നാണ് 400 രൂപ കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില. ആഗോള വിപണിയിൽ സ്വർണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. അതേസമയം, വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് വിലയിൽ 0.2ശതമാനം കുറവ് രേഖപ്പെടുത്തി. 1,733.18 ഡോളറാണ് ഒരു ഔൺസിന്റെ വില. ആഗോള വ്യാപകമായി രാജ്യങ്ങൾ നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിച്ചു. പണപ്പെരുപ്പവും കറൻസികളുടെ മൂല്യമിടിവും അതിജീവിക്കാൻ നിക്ഷേപകർ വ്യാപകമായി സ്വർണംവാങ്ങിക്കൂട്ടിയതും വിപണിയിൽ പ്രതിഫലിച്ചു. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000 2020 ജൂൺ 2 35,040 2020 ജൂൺ 6 34,160 2020 ജൂൺ 11 35,120

from money rss https://bit.ly/37peHoz
via IFTTT

റിലയന്‍സിന്റെ അവകാശ ഓഹരി വില്പന: മുകേഷ് അംബാനി സ്വന്തമാക്കിയത് 5.52 ലക്ഷം ഓഹരികള്‍

റിലയൻസ് ഇൻഡസ്ട്രീസിന്റെ 5,52,000 ഓഹരികൾ കമ്പനിയുടെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി സ്വന്തമാക്കി. അവകാശ ഓഹരിയിലൂടെയാണ് മുകേഷ് കമ്പനിയിലെ ഓഹരി വിഹിതം ഉയർത്തിയത്. ഇതോടെ റിലയൻസിൽ 80.52 ലക്ഷം ഓഹരികൾ മുകേഷിന് സ്വന്തമായി. അവകാശ ഓഹരി വാങ്ങുന്നതിനുമുമ്പ് 75 ലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്. അംബാനിയുടെ ഭാര്യ നിത മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരും 5,52,000 ഓഹരികൾ കൂടുതലായി സ്വന്തമാക്കി. ഇതോടെ കമ്പനിയിൽ അംബാനിയുടെ ഓഹരി വിഹിതം 0.12ശതമാനമായി. ഭാര്യക്കും മക്കൾക്കുമായി 0.12ശതമാനം ഓഹരിവീതവും സ്വന്തമായിയുണ്ട്. അവകാശ ഓഹരിയിലൂടെ കമ്പനിയുടെ പ്രൊമോട്ടർമാർ 22.50 കോടി ഓഹരികളാണ് സ്വന്തമാക്കിയത്. ഇതോടെ പ്രൊമോട്ടർമാരുടെ മൊത്തം ഓഹരി വിഹിതം 50.29ശതമാനമായി ഉയർന്നു. പൊതുവിഹിതം 49.93ശതമാനത്തിൽനിന്ന് 49.71ശതമാനമായി കുറയുകയും ചെയ്തു. പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽഐസി 2.47കോടി ഓഹരികളാണ് സ്വന്തമാക്കിയത്. ഇതോടെ എൽഐസിയുടെ ഓഹരിവിഹിതം 37.18 കോടിയായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം ഓഹരിയുടെ ആറുശതമാനംവരുമിത്. 19.74 കോടി ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതലായി ലഭിച്ചത്. 53,124 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 30നാണ് അവകാശ ഓഹരി വില്പന കമ്പനി പ്രഖ്യാപിച്ചത്. 15 ഓഹരിയുള്ളവർക്ക് ഒരു ഓഹരിയെന്ന നിലയ്ക്കായിരുന്നു അവകാശ ഓഹരികൾ ലഭ്യമാക്കിയത്. ഒരു ഓഹരിക്ക് 1,257 രൂപയാണ് വിലനിശ്ചയിച്ചിരുന്നത്. ഏപ്രിൽ 14ലിലെ ക്ലോസിങ് നിരക്കിൽനിന്ന് 14ശതമാനം കിഴിവോടെയായിരുന്നു ഇത്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ കമ്പനി മൂലധന സമാഹരണം നടത്തിയത്. Mukesh Ambani gets 552,000 shares in RIL rights issue

from money rss https://bit.ly/2AWABDx
via IFTTT