121

Powered By Blogger

Thursday, 11 June 2020

സി.എഫ്.ഒ.യെ നിയമിക്കാൻ എസ്.ബി.ഐ., ശമ്പളം ഒരു കോടി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ നിയമിക്കാൻ തയ്യാറെടുക്കുന്നു. മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമത്തിൽ വർഷം 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുന്ന ശമ്പള പാക്കേജ് (സി.ടി.സി.) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 -19 വർഷത്തിൽ എസ്.ബി.ഐ. ചെയർമാൻ രജനിഷ് കുമാറിന് ലഭിച്ച പ്രതിഫലത്തിൻറെ മൂന്നിരട്ടി വരുമിത്. 2020 ഏപ്രിൽ ഒന്നുവരെ അക്കൗണ്ടിങ്, ടാക്സേഷൻ വിഷയങ്ങൾ കൈകാര്യംചെയ്ത് ബാങ്കുകളിലോ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സാന്പത്തികസ്ഥാപനങ്ങളിലോ ചുരുങ്ങിയത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഇതാദ്യമായാണ് സി.എഫ്.ഒ. തസ്തികയിലേക്ക് എസ്.ബി.ഐ. പുറത്തുനിന്ന് ആളെ തേടുന്നത്. ഇതുവരെ ബാങ്കിൻറെ മുതിർന്ന മാനേജ്മെൻറ്തലത്തിൽനിന്നായിരുന്നു ഈ തസ്തികയിൽ നിയമനം. കരാർ നിയമനമാണെന്നതിനാലാണ് സി.എഫ്.ഒ. തസ്തികയിൽ ഇത്രയും ഉയർന്ന പ്രതിഫലം ബാങ്ക് വാഗ്ദാനംചെയ്തിരിക്കുന്നത്. State Bank of India offers up to Rs 1 crore for CFO post

from money rss https://bit.ly/37lgfjo
via IFTTT