121

Powered By Blogger

Thursday, 11 June 2020

ചെറുകിട-ഇടത്തരം ഓഹരികളേക്കാള്‍ അഭികാമ്യം വന്‍കിട കമ്പനികള്‍

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശസ്ഥാപനങ്ങൾ മാർച്ചിൽ നിക്ഷേപിച്ചത് 65,000 കോടി രൂപയായിരുന്നു. ഏപ്രിലിൽ ഇത് 5000 കോടിയായി ചുരുങ്ങിയപ്പോൾ മെയ് മാസം 14,000 കോടി രൂപയായി വർധിക്കുകയും ചെയ്തു. ജൂണിൽ ആദ്യത്തെ ഏഴുവ്യാപാരദിനങ്ങളിൽ 15,000 കോടി രൂപയിലേറെ നിക്ഷേപമായെത്തി. ആഗോള വിപണികളിൽ മാർച്ച് അവസാനം മുതൽതന്നെ വിദേശ നിക്ഷേപകർ അനുകൂലമായി പ്രതികരിക്കാൻ തുടങ്ങിയിരുന്നു. ഉത്തേജക നടപടികളും വീണ്ടും പ്രവർത്തനംതുടങ്ങുന്ന സാമ്പത്തിക മേഖലയെക്കുറിച്ചുള്ള പ്രതീക്ഷയുമായിരുന്നുകാരണം. പൂർണമായും കോവിഡിനുമുമ്പുള്ള അത്രവരില്ലെങ്കിലും ഡിമാന്റ് എത്രയുംവേഗം വീണ്ടെടുക്കുമെന്നാണ് കണക്കുകൂട്ടൽ. വിപണി നിരക്കുകളും നിക്ഷേപകെന്റ ആത്മവിശ്വാസവും വലിയൊരളവോളം തിരിച്ചുവരാനാണ് സാധ്യത. ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികൾ മോശംപ്രകടനം നടത്തുന്ന ഘട്ടത്തിൽതന്നെയാണ് ആഗോള വിപണിയിൽ വാങ്ങൽ വേഗം വർധിക്കാൻതുടങ്ങിയത്. വൻതോതിലുള്ള ധന, സാമ്പത്തിക ഉത്തേജക നയങ്ങളെത്തുടർന്ന് വികസിത സാമ്പത്തിക വ്യവസ്ഥകൾ ഉത്സാഹഭരിതമാവുകയായിരുന്നു. അമേരിക്കൻ കേന്ദ്രബാങ്കിന്റെ ധനശേഖരം ഹൃസ്വകാലയളവിൽ തന്നെ 4 ട്രില്യൺ ഡോളറിൽ നിന്ന് 7 ട്രില്യൺ ഡോളറിലേക്കുയർന്നു. യുഎസ് ഗവണ്മെന്റ് 500 ബില്യൺ ഡോളറിന്റെ ഉത്തേജകപദ്ധതിയാണു പ്രഖ്യാപിച്ചത്. വരുംമാസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുമുണ്ട്. അന്തർദേശീയ തലത്തിലുള്ള ഉത്തേജക പാക്കേജുകളുടെ വ്യാപ്തി എത്രയോ വലുതാണ്. എന്നാൽ 2021 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉൽപാദനം കണക്കാക്കിയിട്ടുള്ളത് 200 ടില്യൺ രൂപ അഥവാ 2.6 ട്രില്യൺ ഡോളർ എന്നാണ്. യുകെ, യൂറോപ്, ജപ്പാൻ എന്നീ രാജ്യങ്ങളിലെല്ലാം വൻതോതിലുള്ള ആനുകൂല്യങ്ങളാണു പ്രഖ്യാപിക്കപ്പെട്ടത്. സാമ്പത്തിക വിപണിയിൽ കൂടിയതോതിൽ പണമെത്താൻ ഇതുകാരണമായി. സാമ്പത്തികരംഗം സജീവമാകാൻ തുടങ്ങിയപ്പോൾ അവരവരുടെ ഓഹരി വിപണികളിലേക്കും തുടർന്ന് ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളിലേക്കും ധനം എത്തിച്ചേർന്നു. ഇന്ത്യയിൽ പണംതിരിച്ചെത്താൻ തുടങ്ങിയതേയുള്ളു. ലോകത്ത് യഥേഷ്ടം പണമുള്ളതുകൊണ്ടു മാത്രമല്ല ഇതുസംഭവിച്ചത്, രാജ്യത്തെ സമ്പദ്ഘടനയുടെ നവീകരണത്തിലും അഭ്യന്തരമായ ധന ഒഴുക്കിലുമുള്ള പ്രതീക്ഷയും ഇതിനുവിഴിവെച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയെ സർക്കാർ ജാഗ്രതയോടെ വീക്ഷിക്കുമെന്നും ഭാവിയിൽ പാപ്പരാകാതെ നോക്കുമെന്നുമുള്ള വിശ്വാസവുംകൂടി ഇതിനു കാരണമാണ്. രണ്ടുമാസംകൊണ്ട് ഏഴുവർഷത്തെ താഴ്ന്ന മൂല്യത്തിലെത്തിയതാണ് വിപണിയിൽ വാങ്ങലുകൾക്ക് സഹായകമായത്. ഉദാഹരണത്തിന് നിഫ്റ്റി 50ന്റെ ഇന്ത്യയിലെ മൂല്യനിർണയം ഫെബ്രുവരിയിലെ 26.5X ൽ നിന്ന് ഏപ്രലിൽ 14X, 15X എന്നിങ്ങനെ ആയിത്തീർന്നു. (14X-ഏഴു വർഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു) .ഇപ്പോഴിത് 20.5X ൽ നിൽക്കുന്നു. സാമ്പത്തികമേഖല കൂടുതൽ കാലത്തേക്ക് അടഞ്ഞു കിടക്കുമെന്നും മഹാമാരി അതിനെ താറുമാറാക്കുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് വൈറസിനോടൊപ്പം ജീവിച്ചുകൊണ്ടുതന്നെ സാമ്പത്തിക മേഖലയെ വളർത്തേണ്ടിവരുമെന്നുള്ള യാഥാർത്ഥ്യം ബോധ്യമായിരിക്കുന്നു. മൂന്നുനാലാഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി നല്ല പ്രകടനം നടത്തിവരുന്നുണ്ട്. നേർരേഖയിലെന്നവണ്ണം കാര്യങ്ങൾ മുന്നോട്ടുപോയി ലോക ഓഹരി വിപണിയെ മറികടക്കുമെന്നൊന്നും കരുതാതിരിക്കുക. മോശം അവസ്ഥയിലായിരുന്ന മാർച്ച് പകുതിമുതൽ ലോകവിപണിയിൽ നടന്നതിന്റെ സ്വാഭാവികവും വൈകിയെത്തിയതുമായ പ്രതിഫലനം മാത്രമാണ് ഈയിടെകണ്ടത്. പഴയ പ്രതാപത്തിലേയ്ക്കുതിരിച്ചു വരണമെങ്കിൽ ഇന്ത്യൻ വിപണി പൂർണമായിത്തന്നെ തുറന്നിടേണ്ടി വരും. നാടിന്റെ പ്രത്യേകമായ ജനസംഖ്യാ ശാസ്ത്രം കണക്കിലെടുത്താൽ ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രവചനം ഇപ്പോൾ നടത്താൻ സാധ്യമല്ലെന്നു മനസിലാക്കാം. ഹ്രസ്വകാലം മുതൽ ദീർഘ കാലത്തേക്ക് സാമൂഹ്യ അകലമെന്നനയം പിന്തുടരേണ്ടിവരും. സാമ്പത്തിക മേഖലയെ ആറുമാസത്തോളം പിടിച്ചുനിർത്താനുള്ള ഉത്തേജക നടപടികൾ സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ടിട്ടുണ്ട്(ഓഗസ്റ്റ് സെപ്റ്റംബർ വരെ). ലോക സാമ്പത്തികമേഖല തുറക്കപ്പെടുന്നത് ഗുണകരമാണ്. അതുവരെ ആരോഗ്യസ്ഥിതിയും സാമ്പത്തികനയവും ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിക്തഫലങ്ങൾ നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം ഓഹരികൾ ഈയിടെ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി. എന്നാൽ വൻകിട ഓഹരികളെ അപേക്ഷിച്ച് ചെറുകിട, ഇടത്തരം ഓഹരികളുടെ അവസ്ഥ ഇപ്പോഴും അത്ര മെച്ചമല്ല. ഇവയെക്കുറിച്ചുള്ള വിലയിരുത്തൽ കൂടുതൽ ഗുണകരമല്ലാത്തതാണ് കാരണം. ബിസിനസിലെ സ്ഥിരതയും അപകടങ്ങൾ നേരിടുന്നതിലുള്ളകഴിവും കണക്കിലെടുത്താൽ വലിയ ഓഹരികൾക്ക് കൂടിയമൂല്യനിർണയം തുടരുകതന്നെചെയ്യും. തിരുത്തലുകൾക്കുശേഷവും ഇടത്തരം ഓഹരികളുടെ മൂല്യനിർണയം അൽപവും ചെറുകിട ഓഹരികളുടേത് വളരെകൂടുതലുമാണ്. സാമ്പത്തിക മേഖല തുറക്കപ്പെടുകയും സമ്പദ്രംഗം സാധാരണ നിലയോടടുക്കുകയും ചെയ്താൽ ഈ സ്ഥിതിക്കു മാറ്റംവരാവുന്നതാണ്. ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ അവയുടെ പ്രത്യേകതകൾ പരിഗണിക്കേണ്ടിവരും. സുസ്ഥിരമായ വിലയിരുത്തലുകളും വിലയിലെ ആകർഷണീയതയും കണക്കിലെടുക്കണം. കെമിക്കൽ, ആഗ്രോ, ഫാർമ, ഐടി, കയറ്റുമതി എന്നീമേഖലകളിലെ ഓഹരികൾ മാറ്റത്തിന്റെ ഈ ഘട്ടത്തിൽ ഗുണം ചെയ്യും. വൻകിട ഓഹരികളിൽ ഉറച്ചുനിൽക്കുന്നതാണ് കൂടുതൽ അഭികാമ്യം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2AXgipA
via IFTTT