കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിലാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കുവേണ്ടി റിസർവ് ബാങ്ക്വായ്പകൾക്ക് മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത്. സേവിങ്സ് അക്കൗണ്ടിൽ പണമുണ്ടായിട്ടും ഇഎംഐ അടയ്ക്കേണ്ടയെന്ന് കരുതാൻവരട്ടെ. കഴിയുമെങ്കിൽ ഇഎംഐ തുടർന്നും അടയ്ക്കുന്നതുതന്നയാണ് സാമ്പത്തികാരോഗ്യത്തിനുനല്ലത്. പലിശ നിരക്ക് കുറയ്ക്കുകകൂടി ചെയ്ത സാഹചര്യത്തിൽ ഇഎംഐ തുടർന്നും അടച്ചാൽ വായ്പയുടെ കാലാവധി നേരത്തെ തീരാനും പലിശയിൽ കാര്യമായ കുറവുണ്ടാകാനും...