121

Powered By Blogger

Friday 31 December 2021

സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ്‌ചെയ്തു: 2021ല്‍ സെന്‍സെക്‌സ് കുതിച്ചത് 22ശതമാനം

മുംബൈ: 2021ലെ അവസാനദിനത്തിൽ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി തൽക്കാലം കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെ ടെക്സ്റ്റൈൽ ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 459.50 പോയന്റ് ഉയർന്ന് 58,253.82ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തിൽ 17,354ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ 2021ൽ സെൻസെക്സിലുണ്ടായ നേട്ടം 22ശതമാനമാണ്. നിഫ്റ്റിയാകട്ടെ 24.1ശതമാനവും ഉയർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, സിപ്ല, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, ബാങ്ക്, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-2ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു.

from money rss https://bit.ly/32E6Y8f
via IFTTT

വിലകൂടില്ല: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന താൽക്കാലമില്ല

ന്യൂഡൽഹി: തുണിത്തരങ്ങളുടെ ജിഎസ്ടി വർധന തൽക്കാലം നടപ്പാക്കേണ്ടെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ വസ്ത്രങ്ങളുടെ ജിഎസ്ടി അഞ്ചുശതമാനത്തിൽതന്നെ തുടരും. ജനുവരി ഒന്നുമുതൽ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് 12ശതമാനമായി ഉയർത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളിൽനിന്നും ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സമ്മർദമുണ്ടായതിനെതുടർന്നാണ് വർധന തൽക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയിൽ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.അതേസമയം, പാദരക്ഷകളുടെ ജിഎസ്ടി വർധന പിൻവലിച്ചിട്ടില്ല. ചെരുപ്പുകളുടെ വില ജനുവരി ഒന്നുമുതൽ കൂടും. വെള്ളിയാഴ്ച ചേർന്ന പ്രത്യേക ജിഎസ്ടി കൗൺസിൽ ടെക്സ്റ്റൈൽ മേഖലയിലെ നിരക്ക് വർധനമാത്രമാണ് ചർച്ചചെയ്തത്. ധനമന്ത്ര നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗംചേർന്നത്. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽതീരുമാനിച്ചിരുന്നത്. നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. GST Council has decided to defer the hike in GST rate on textiles (from 5% to 12%). The Council will review this matter in its next meeting in February 2022: Bikram Singh, Industry Minister, Himachal Pradesh on GST Council meeting in Delhi pic.twitter.com/3BM4MJxeFJ — ANI (@ANI) December 31, 2021 GST Council defers hike in GST on textiles.

from money rss https://bit.ly/3qFB1Eu
via IFTTT

സ്ത്രീകള്‍ക്ക് എങ്ങനെ മികച്ച ഓഹരി നിക്ഷേപകരാകാം?

ജോൺ ഗ്രേയുടെ പ്രസിദ്ധ പുസ്തകമായ 'മെൻ ആർ ഫ്രം മാഴ്സ്, വിമെൻ ആർ ഫ്രം വീനസ്' പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മനഃശാസ്ത്രപരമായ വ്യത്യാസങ്ങളിലേക്ക് വെളിച്ചംവീശുന്നു. ഇരുലിംഗക്കാരും തമ്മിലുള്ള പെരുമാറ്റ വൈജാത്യം ഏറെ പ്രകടമാണ്. പണം കൈകാര്യം ചെയ്യുന്നതിലും ധനപരമായ തീരുമാനങ്ങളെടുക്കുന്നതിലും ഈ വ്യത്യാസം കാണാൻ കഴിയും. പുരുഷന്മാർ കൂടുതൽ റിസ്കെടുക്കുന്ന, സാഹസിക സ്വഭാവമുള്ള നിക്ഷേപകരായിരിക്കുമ്പോൾ സ്ത്രീകൾ പൊതുവേ കൂടുതൽ കരുതലോടെ ലക്ഷ്യം മുൻനിർത്തിയുള്ള സമ്പാദ്യ-നിക്ഷേപ തീരുമാനങ്ങളെടുക്കുന്നവരാണ്. ആഗോളതലത്തിൽ ഓഹരിനിക്ഷേപത്തിൽ വലിയതോതിൽ പുരുഷ മേൽക്കോയ്മയുണ്ട്. എല്ലാ രാജ്യങ്ങളിലും സ്ത്രീകളായ നിക്ഷേപകരേക്കാൾ വളരെ കൂടുതലാണ് പുരുഷന്മാരുടെ എണ്ണം. 76 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും എന്നതാണ് ആഗോള അനുപാതം. ചൂസ് ബ്രോക്കർ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കൂടുതൽ വനിതാ നിക്ഷേപകരുള്ളത് ഫിലിപ്പീൻസിലാണ് - 44 ശതമാനം. ഇന്ത്യയിൽ 21 ശതമാനമാണിത്. ബ്രസീലിൽ 16, പാകിസ്താനിൽ 15, ബംഗ്ലാദേശിൽ 12 ശതമാനം എന്നിങ്ങനെ മാത്രമേ സ്ത്രീകൾ നിക്ഷേപ രംഗത്തുള്ളു. സാമ്പത്തികകാര്യങ്ങളിൽ സ്ത്രീകളുടെ പെരുമാറ്റത്തിലെ ചില സവിശേഷതകൾ ഇവയാണ്: സ്ത്രീകൾ സമ്പാദ്യത്തിൽ മുന്നിലാണ്, നിക്ഷേപങ്ങൾ നിശ്ചയാനുസൃതം പൊതുവേ, സമ്പാദിക്കുന്നതിൽ സ്ത്രീകൾ മിടുക്കികളാണ്. പണ്ടുകാലം മുതലേ അതങ്ങനെയാണ്. വികസ്വരരാജ്യങ്ങളിൽ പ്രത്യേകിച്ചും, പണം ശ്രദ്ധിച്ചു ചെലവഴിക്കുന്നവരാണ് പെണ്ണുങ്ങൾ. കഴിയുന്നത്ര പണം മാറ്റിവെക്കാൻ അവർ ശ്രമിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരം എന്നിവയ്ക്കു വേണ്ടിയാണ് അവർ പണം സമ്പാദിക്കുന്നത്. വനിതകൾക്കിടയിൽ ഈ വർഷം നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് കുട്ടികളുടെ വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം എന്നീ ധനകാര്യ ലക്ഷ്യങ്ങൾക്കാണ് അവർ പ്രാമുഖ്യം നൽകിയിരിക്കുന്നത് എന്നതാണ്. വ്യക്തമായ ഈ ലക്ഷ്യബോധം സാമ്പത്തിക കാര്യങ്ങളിലുള്ള സ്ത്രീകളുടെ പെരുമാറ്റം പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിക്ഷേപകാര്യത്തിൽ സ്ത്രീകൾ പിന്നാക്കമാണ് പണം കരുതിവെക്കുന്നതിൽ മിടുക്കരാണെങ്കിലും നിക്ഷേപത്തിന്റെ കാര്യംവരുമ്പോൾ സ്ത്രീകൾ പിന്നിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾ മറ്റെല്ലാ ആസ്തി വർഗങ്ങളേയും പിന്തള്ളുന്നു എന്നതാണനുഭവം. എന്നാൽ, സ്ത്രീകളിൽ ഒരു ചെറു ന്യൂനപക്ഷം മാത്രമേ ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നുള്ളു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകൾപോലും നിക്ഷേപം സംബന്ധിച്ച തീരുമാനമെടുക്കാൻ ആശ്രയിക്കുന്നത് പുരുഷന്മാരായ പിതാവ്, ഭർത്താവ്, സഹോദരൻ, ബന്ധുക്കൾ എന്നിവരെയാണ്. ഞങ്ങളുടെ ഇടപാടുകാർ സാമ്പത്തിക സാക്ഷരതയുള്ളവരാണെങ്കിലും അവരിൽ വലിയൊരു വിഭാഗത്തിനുപോലും തീരുമാനങ്ങളെടുക്കുന്നത് ബന്ധുക്കളായ പുരുഷന്മാരാണ്. വനിതാ ഇടപാടുകാരിൽ 33 ശതമാനത്തിന്റെയും നിക്ഷേപ തീരുമാനങ്ങൾ പുരുഷന്മാരായ ബന്ധുക്കളുടേതാണ്. സ്ത്രീകൾ പൊതുവേ റിസ്ക്കെടുക്കാൻ വിമുഖരാണ് സാഹസികമായ നിക്ഷേപങ്ങൾ ഒഴിവാക്കുന്നവരാണ് പൊതുവേ സ്ത്രീകൾ. ഒരു ചെറു ന്യൂനപക്ഷമേ ഓഹരികളിൽ നിക്ഷേപിക്കുന്നുള്ളൂ. സാമ്പത്തിക സാക്ഷരതപുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകൾക്കിടയിൽ കുറവാണ്. സ്വർണവും ബാങ്ക് നിക്ഷേപവുമാണ് ഓഹരികളേക്കാൾ അവർക്ക് താത്പര്യം. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ആസ്തികൾ അവർക്ക് നഷ്ടമാകുന്നു എന്നാണിതിനർഥം. എടുത്തുചാടാതിരിക്കുന്നതിന് അതിന്റെ ഗുണങ്ങളുമുണ്ട്. സ്ത്രീകൾക്കിടയിൽ ട്രേഡർമാരും ഊഹക്കച്ചവടക്കാരും വളരെക്കുറച്ചേ ഉള്ളൂ. ഓഹരിവിപണിയിലെ ട്രേഡർമാരിലും ഊഹക്കച്ചവടക്കാരിലും മഹാഭൂരിപക്ഷത്തിനും പണം നഷ്ടപ്പെടുന്നു എന്നത് വസ്തുതയാണ്. സ്ത്രീകൾ ഊഹക്കച്ചവടം നടത്താത്തതിനാൽ പുരുഷ ട്രേഡർമാരെപ്പോലെ അവർക്ക് പണം നഷ്ടപ്പെടുന്നില്ല. ഇത് ഗുണവശം തന്നെയാണ്. മികച്ച നിക്ഷേപകരാകാൻ സ്ത്രീകൾക്ക് കെൽപ്പുണ്ട് 'ഓഹരിനിക്ഷേപത്തിൽ നിന്ന് പണമുണ്ടാക്കാൻ നിങ്ങൾക്ക് ഒരാളുടെ ബുദ്ധി മതി. പക്ഷേ, പത്തുപേരുടെ ക്ഷമവേണം'- എന്നത് ഓഹരി വിപണിയിലെ ഒരു ചൊല്ലാണ്. പുരുഷന്മാരേക്കാൾ ക്ഷമ കൂടുതലുള്ളവരാണ് സ്ത്രീകൾ എന്നത് വസ്തുതയാണ്. അതിനാൽ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. എന്നാൽ, സാമ്പത്തിക സാക്ഷരത കുറഞ്ഞ സ്ത്രീകൾക്ക്്, പ്രത്യേകിച്ച് വ്യത്യസ്ത ആസ്തിവർഗങ്ങളെക്കുറിച്ചും അവയുടെ ലാഭനഷ്ട സാധ്യതകളെക്കുറിച്ചും അറിവു കുറവാണ്. ഓഹരിവിപണിയിലേക്ക് കൂടുതൽ വനിതകൾ എത്തുന്നു ചെറുകിട നിക്ഷേപകരുടെ എണ്ണത്തിലെ വൻ വർധന മഹാമാരിക്കുശേഷമുള്ള ഒരു പ്രതിഭാസമാണ്. വനിതാ ഇടപാടുകാരുടെ എണ്ണം കുത്തനെ കൂടിയതായി ബ്രോക്കർമാർ പറയുന്നു. ജിയോജിത്തിന്റെ ഉപഭോക്താക്കളിൽ ഇപ്പോൾ 29 ശതമാനം സ്ത്രീകളാണ്. ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റെല്ലാ ആസ്തികളേയും ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട് ഓഹരികൾ. 1979-ൽ 100 ആയിരുന്ന ബി.എസ്.ഇ. സെൻസെക്സ് 16 ശതമാനം ശരാശരി വാർഷിക നേട്ടവുമായി 2021 ഒക്ടോബറിൽ 60,000 പോയിന്റിന് മുകളിലാണ്. ഇക്കാലയളവിലെ ഉപഭോക്തൃ സൂചികാ വിലക്കയറ്റമായ 7.35 ശതമാനത്തേക്കാൾ എട്ടു ശതമാനത്തിലധികം കൂടുതലാണിത്. സ്വർണം, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികളെ വ്യക്തമായി പിന്തള്ളിയിരിക്കുകയാണ് ഓഹരികൾ. ഗുണനിലവാരമുള്ള ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുകയും ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്താൻ ക്ഷമകാണിക്കുകയും ചെയ്യുന്നവരാണ് നല്ല നിക്ഷേപകർ. പുരുഷന്മാരേക്കാൾ കൂടുതൽ ക്ഷമയുള്ളവരാണ് സ്ത്രീകൾ എന്നതുകൊണ്ടുതന്നെ അവർക്ക് മികച്ച നിക്ഷേപകരാകാനും കഴിയും. സ്ത്രീകളുടെ ധനകാര്യ സാക്ഷരത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓഹരിവിപണിയിലേക്കുള്ള കൂടുതൽ സ്ത്രീകളുടെ കടന്നുവരവ് ആരോഗ്യകരവും അഭിലഷണീയവുമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/32NIyJk
via IFTTT

ജിഎസ്ടി കൗണ്‍സിലിന്റെ പ്രത്യേകയോഗം: തുണിത്തരങ്ങളുടെ നിരക്ക് വര്‍ധന പിന്‍വലിക്കുമോ?

ന്യൂഡൽഹി: ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന തുണിത്തരങ്ങളുടെ ജിഎസ്ടി വർധന പിൻവലിച്ചേക്കും. വ്യാപാരികളുടെ സമ്മർദത്തെ തുടർന്നാണ് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. വിലവ്യത്യാസമില്ലാതെ എല്ലാ തുണിത്തരങ്ങൾക്കും പാദരക്ഷകൾക്കും 12ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ജനുവരി മുതൽ നിരക്ക് പരിഷ്കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ഡിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് അഞ്ചുശതമാനമാണ് ജിഎസ്ടിയുള്ളത്. അതിനുമുകളിലുള്ളവയ്ക്ക് 12ശതമാനവും. അതുപോലെതന്നെ 1000 രൂപയ്ക്കുതാഴെയുള്ള ചെരുപ്പുകൾക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18ശതമാനവുമാണ് നികുതി. ടെക്സ്റ്റൈൽ മേഖലയിലെ ജിഎസ്ടി വർധന ചർച്ചചെയ്യാനാണ് വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുള്ളത്. ഡൽഹി, ഗുജറാത്ത് ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. Textile GST hike likely to be rolled back.

from money rss https://bit.ly/3zcj707
via IFTTT

അജ്മല്‍ബിസ്മിയില്‍ വന്‍ഓഫറുകളുമായി മെഗാ ഇയര്‍ എന്‍ഡ് സെയില്‍

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ഇയർ എൻഡ് സെയിൽ. 10000 രൂപയുടെ പർച്ചേസുകളിൽ 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാവുന്നതാണ്. പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. 15000 രൂപ വരെയുളള മൊബൈൽ പർച്ചേസുകൾക്ക് പവർബാങ്കും, ഇയർഫോണും 30000 രൂപ വരെയുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് പവർബാങ്കും എയർപോഡും 30000 രൂപയ്ക്ക് മുകളിലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്ക് സ്മാർട്ട് വാച്ചും ലാപ്ടോപ് പർച്ചേസുകളിൽ സ്മാർട്ട് വാച്ച്, ബാഗ്, ആന്റിവൈറസ്, മൗസ് തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്. മൈ ലക്കി ഡേ ഓഫറിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളള സുവർണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 50% വരെ വിലക്കുറവിൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവിൽ ആക്സസറികൾ, 45% വരെ വിലക്കുറവിൽ എൽഇഡി ടിവികൾ, 25% വരെ വിലക്കുറവിൽ റഫ്രിജറേറ്ററുകൾ, 50% വരെ വിലക്കുറവിൽ എസികൾ, 60% വരെ വിലക്കുറവിൽ കിച്ചൺ അപ്ലയൻസുകൾ, 65% വരെ വിലക്കുറവിൽ സൗണ്ട് ബാർ, ഹോം തീയറ്റർ തുടങ്ങിയവയെല്ലാം ഇയർ എൻഡ് സെയിലിന്റെ ഭാഗമാണ്. തിരഞ്ഞെടുത്ത ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം എച്ച്.പി കളർ പ്രിന്ററും തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം ബ്രാന്റഡ് സ്മാർട്ട്ഫോണും സൗജന്യമായി ലഭിക്കുന്നതാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്കുപുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇഎംഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ്വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുതാണ്. തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾക്ക് മികച്ച കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു.

from money rss https://bit.ly/32Rnr8E
via IFTTT