121

Powered By Blogger

Thursday, 31 December 2020

കോളുകള്‍ സൗജന്യമാക്കിയപ്പോള്‍ താരിഫില്‍ ജിയോ മാറ്റംവരുത്തിയോ?: വിശദാംശങ്ങള്‍ അറിയാം

റിലയൻസ് ജിയോ പരിധിയില്ലാതെ സൗജന്യ കോളുകൾ അനുവദിച്ചതോടെ താരിഫിലും ഓഫർ ചെയ്യുന്ന സൗജന്യങ്ങളിലും വ്യത്യാസമുണ്ടായിട്ടുണ്ടോ? ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന പ്ലാനുകൾ പരിശോധിക്കാം. പ്ലാൻ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യകോളുകൾ. കാലാവധി 28 ദിവസം. പ്ലാൻ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകൾ. കാലാവധി 24 ദിവസം. പ്ലാൻ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം. പ്ലാൻ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.

from money rss https://bit.ly/2X1UCjO
via IFTTT

പുതുവത്സര ദിനത്തില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,000 കടന്നു

പുതുവത്സര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,000ന് മുകളിലെത്തി. സെൻസെക്സ് 120 പോയന്റ് ഉയർന്ന് 47,872ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14,017ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ടിസിഎസ്, എസ്ബിഐ, ഭാരതി എയർടെൽ, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഇൻഫോസിസ്, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, സൺ ഫാർമ, എച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices Kick-off 2021 on a positive note

from money rss https://bit.ly/3rJIBh5
via IFTTT

സാമ്പത്തിക മേഖലയില്‍ ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

കൊച്ചി: കോവിഡ് ഭീതിയിൽ ലോക്കായും മാസ്കിട്ടും അകലം പാലിച്ചും 2020നോട് വിടചൊല്ലുമ്പോൾ ചില പുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി ഒന്നുമുതൽ നിലവിൽവന്ന മാറ്റങ്ങൾ അറിയാം. പോസിറ്റീവ് പേമെന്റ് സിസ്റ്റം ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേ സിസ്റ്റം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപയിൽ അധികം വരുന്ന ചെക്ക് ഇടപാടുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. പുതിയ സിസ്റ്റത്തിന് കീഴിൽ, ചെക്ക് പേയ്മെന്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ട് ഉടമ ബാങ്കിൽ നൽകേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ഇടപാടിന് പോസിറ്റീവ് പേമെന്റ് സിസ്റ്റം നിർബന്ധമാക്കിയേക്കും. സംവിധാനം ഇന്നു മുതൽ നടപ്പാക്കുമെന്ന് എസ്.ബി.ഐ. അറിയിച്ചു. ജി.എസ്.ടി. റിട്ടേണിൽ മാറ്റം ജി.എസ്.ടി.ആർ.-3 ബി-യിൽ എല്ലാ മാസവും റിട്ടേൺ നൽകിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി. നികുതിദായകർക്ക് മൂന്നു മാസം കൂടുമ്പോൾ റിട്ടേൺ നൽകി, പ്രതിമാസം നികുതി അടയ്ക്കാൻ അനുവദിക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ക്വാർട്ടർലി റിട്ടേൺ. ഇ-ഇൻവോയിസിങ് ജി.എസ്.ടി. ഇ-ഇൻവോയിസിങ് പരിധിയിലും ഇന്നുമുതൽ മാറ്റം വരുന്നു. ഇനി മുതൽ 100 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഇ-ഇൻവോയിസ് നിർബന്ധം. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. നേരത്തെ ഈ പരിധി 500 കോടിയായിരുന്നു. ഒരു ശതമാനം നികുതി പണമായി ഇന്നുമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിമാസ വിറ്റുവരവുള്ളവർ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. രാജ്യത്ത് കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി. ഐ.എസ്.) സർട്ടിഫിക്കേഷൻ ജനുവരി ഒന്ന് മുതൽ നിർബന്ധം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബറിൽ നടപ്പാക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നാല് മാസത്തിനുശേഷം നടപ്പിലാക്കുന്നത്. കാറുകൾക്ക് വില കൂടും :വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാരണം, പ്രധാന കാർ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതൽ കാറുകളുടെ വില വർധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, നിസ്സാൻ, എം.ജി., റെനോ തുടങ്ങിയ കമ്പനികളെല്ലാം വില വർധിപ്പിക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3pIPrBx
via IFTTT

2020ല്‍ സെന്‍സെക്‌സ് കുതിച്ചത് 16ശതമാനം; നിഫ്റ്റി 15ശതമാനവും

2020ന്റെ അവസാന വ്യാപര ദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് അഞ്ച് പോയന്റ് ഉയർന്ന് 47,751.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 13,981.75ലും. ദിനവ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി 14,000 കടക്കുകയുംചെയ്തു. ബിഎസ്ഇയിലെ 1764 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1241 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. 2020ൽ സെൻസെക്സ് കുതിച്ചത് 16ശതമാനമാണ്. നിഫ്റ്റിയാകട്ടെ 15ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. നെസ് ലെ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, റിലയൻസ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.20ശതമാനവും സ്മോൾ ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. നഷ്ടത്തിൽമുന്നിൽ എഫ്എംസിജി സെക്ടറാണ്. സൂചിക 0.4ശതമാനംതാഴ്ന്നു. അതേസമയം, റിയാൽറ്റി സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. Sensex ends off-record highs; zooms 16% in 2020; Nifty adds 15%

from money rss https://bit.ly/3mZOOSt
via IFTTT

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ ഇത്തവണയും മാറ്റമില്ല: വിശദാംശങ്ങള്‍ അറിയാം

ജനുവരി- മാർച്ച് പാദത്തിലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഉൾപ്പടെയുള്ളവയുടെ നിലവിലുള്ള പലിശനിരക്ക് നാലാം പാദത്തിലും തുടരും. സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: പലിശ 7.1ശതമാനം. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം: പലിശ 7.4ശതമാനം സുകന്യ സമൃദ്ധി: പലിശ 7.6ശതമാനം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: പലിശ (ഒന്നു മുതൽ മൂന്നുവർഷംവരെ)5.5ശതമാനം. അഞ്ചുവർഷം(6.7ശതമാനം) 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർഡി: 5.8ശതമാനം. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 6.8ശതമാനം കിസാൻ വികാസ് പത്ര: 6.9ശതമാനം PPF, other small savings scheme rates kept unchanged

from money rss https://bit.ly/3pDdQbT
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT