മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,250ന് താഴെയെത്തി. ലാഭമെടുപ്പിനെതുടർന്നുണ്ടായ കനത്ത വില്പന സമ്മർദമാണ് സൂചികകളെ തളർത്തിയത്. സെൻസെക്സ് 530.95 പോയന്റ് താഴ്ന്ന് 48,347.59ലും നിഫ്റ്റി 133 പോയന്റ് നഷ്ടത്തിൽ 14,238.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, യുപിഎൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹം, ഫാർമ ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു. Nifty ends below 14,250, Sensex falls 531 pts
from money rss https://bit.ly/36aKIRZ
via IFTTT
from money rss https://bit.ly/36aKIRZ
via IFTTT