രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഐ.ടി.സി.യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് പുരി 2018-19 സാമ്പത്തികവർഷം പ്രതിഫലമായി നേടിയത് 6.16 കോടി രൂപ. മുൻവർഷത്തെ 4.06 കോടി രൂപയിൽ നിന്ന് 51 ശതമാനം വർധന. ചെയർമാനായിരുന്ന വൈ.സി. ദേവേശ്വറിന്റെ മരണത്തെ തുടർന്ന് ഈയിടെയാണ് 56-കാരനായ സഞ്ജീവ് പുരി ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. അതിന് മുമ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായിരുന്നു. പരേതനായ ദേവേശ്വർ 2018-19 സാമ്പത്തിക വർഷം 16.62 കോടി...