121

Powered By Blogger

Wednesday 25 September 2019

സെന്‍സെക്‌സില്‍ 147 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 147 പോയന്റ് നേട്ടത്തിൽ 38,740ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 11491ലുമെത്തി. ബിഎസ്ഇയിലെ 413 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഇന്ത്യബുൾസ് ഹൗസിങ്, എംആന്റ്എം, സിപ്ല, ഐഒസി, ഒഎൻജിസി, ബിപിസിഎൽ തുങ്ങിയ ഒാഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഊർജം, ഐടി, ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ.

from money rss http://bit.ly/2lQ1wK5
via IFTTT

ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക; മലയാളികൾ 23 പേർ, ഒന്നാമൻ യൂസഫലി

കൊച്ചി:ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 23 മലയാളികൾ ഇടം നേടി. ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യൻ സമ്പന്നരിൽ 21-ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്. വി.പി.എസ്. ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംഷീർ വയലിൽ (ആസ്തി 13,200 കോടി രൂപ) മലയാളികളിൽ രണ്ടാം സ്ഥാനവും ഇന്ത്യൻ സമ്പന്നരിൽ 58-ാം സ്ഥാനവും നേടി. 11,600 കോടി രൂപയുടെ ആസ്തിയുമായി ആർ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ള (69-ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യൻ (80-ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയർമാനുമായ ജോയ് ആലുക്കാസ് (98-ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി. ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി. മേനോൻ (8,800 കോടി), ഭാര്യ ശോഭ മേനോൻ (5,200 കോടി), കല്യാൺ ജൂവലേഴ്സ് ചെയർമാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്സാണ്ടർ (4,000 കോടി), മണപ്പുറം ഫിനാൻസ് എം.ഡി. വി.പി. നന്ദകുമാർ (3,700 കോടി) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് മലയാളികൾ. ശോഭ മേനോൻ, ബിന്ദു പി.എൻ.സി. മേനോൻ, സൂസൻ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്സാണ്ടർ, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോർജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യൻ ധനികരുടെ പട്ടികയിലെ ആദ്യ പത്തിൽ ഒരു വനിത പോലുമില്ല. തുടർച്ചയായി എട്ടാം തവണയും മുകേഷ് അംബാനി ഹുറുൺ പട്ടികയിൽ ഒന്നാമതെത്തി. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരിൽ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്.പി. ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യൻ സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 കോടി രൂപ), ഗൗതം അദാനി (94,500 കോടി) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. Content Highlights:Hurun India Rich List; 23 Malayalees, Yusufali name first

from money rss http://bit.ly/2lT39GK
via IFTTT

കണ്ണന്‍ ദേവന്‍ ഓണം സൗഭാഗ്യ ഓഫറിലെ ആദ്യ ബമ്പര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു

കൊച്ചി: ഓണത്തോടനുബന്ധിച്ച് ടാറ്റാ ടീ കണ്ണൻ ദേവൻ സംഘടിപ്പിച്ച ഓണം സൗഭാഗ്യ ഓഫറിലെ ആദ്യ ബമ്പർ സമ്മാനവിജയികളെ കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി എന്നിവർ വിജയികൾക്കു സമ്മാനങ്ങൾ കൈമാറി. കോഴിക്കോട് സ്വദേശിനി ദീപ്തി അമ്പാലി, കണ്ണൂർ പരിയാരം സ്വദേശി ശോഭിത് രാധാകൃഷ്ണൻ എന്നിവർക്ക് കാറും കണ്ണൂർ തെങ്കിലോട് സ്വദേശി കെ.വി. ഷിഷിർ, അങ്കമാലി സ്വദേശിനി ലില്ലി തോമസ്, കൂവപ്പാടി സ്വദേശി അജയ് കുമാർ, എറണാകുളം സ്വദേശി സുമജ അന്തോണി എന്നിവർക്ക് സ്ക്കൂട്ടിയുമാണ് ബമ്പർ സമ്മാനമായി ലഭിച്ചത്. ഇത്തവണത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇടപെടലായിരുന്നു ഓണം സൗഭാഗ്യ ഓഫറെന്ന് ടാറ്റാ ഗ്ലോബൽ ബീവറേജസ് വിപണന വിഭാഗം വൈസ് പ്രസിഡന്റ് (ഇന്ത്യ) പുനീത് ദാസ് പറഞ്ഞു. content highlights:tata tea kannan devan onam saubhagya offer prize distribution

from money rss http://bit.ly/2mzVihB
via IFTTT

ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നാല്‍ നിങ്ങളുടെ ബാങ്ക് നിക്ഷേപം തിരിച്ചുകിട്ടുമോ?

ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം നിർത്തിവെയ്ക്കാൻ ആർബിഐ ഉത്തരവിട്ട പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെ ആയിരക്കണക്കിന് നിക്ഷേപകർ ഇനി എന്തുചെയ്യും? ആറുമാസം പ്രവർത്തനം നിർത്തിവെയ്ക്കാനാണ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നിക്ഷേപകന് പരമാവധി പിൻവലിക്കാൻ കഴിയുക 1000 രൂപ മാത്രമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള വ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, ദിവസക്കൂലിക്കാർ എന്നിവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. ഒരു ലക്ഷം രൂപ തിരിച്ചുകിട്ടും ആർബിഐയുടെ നിർദേശപ്രകാരം വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് (പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമല്ല). ഇതുപ്രകാരം ബാങ്കിലെ നിക്ഷേപകന് നിക്ഷേപവും പലിശയുമടക്കം പരമാവധി ഒരു ലക്ഷം രൂപവരെ തിരിച്ചുകിട്ടും. നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതുകൊണ്ട് ഈ തുകലഭിക്കുന്നതിനും ഏറെ കാലതാമസം ഉണ്ടായേക്കാം. അതായത് പിഎംസി ബാങ്ക് പാപ്പരായി പ്രഖ്യാപിച്ചാൽ എത്രതുക നിക്ഷേപിച്ചിട്ടുള്ള നിക്ഷേപകനായാലും ആകെ ലഭിക്കുക ഒരു ലക്ഷം രൂപ മാത്രം. ഒരാൾക്ക് ബാങ്കിന്റെ ഒന്നിലധികം ശാഖകളിൽ അക്കൗണ്ടുകളുണ്ടെങ്കിലും ഈതുകമാത്രമെ ലഭിക്കൂ. കറന്റ്, സേവിങ്സ്, നിക്ഷേപ അക്കൗണ്ടുകളെല്ലാം ഇൻഷുറൻസിന് കീഴിൽവരും. ഇൻഷുറൻസ് ബാധകമല്ലാത്ത അക്കൗണ്ടുകൾ വിദേശ സർക്കാരുകളുടെ അക്കൗണ്ടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അക്കൗണ്ടുകൾ ഇന്റർ ബാങ്ക് ഡെപ്പോസിറ്റുകൾ സ്റ്റേറ്റ് ലാൻഡ് ഡവലപ്മെന്റ് ബാങ്കുകൾ, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഇന്ത്യക്ക് പുറത്തുനിന്ന് ലഭിച്ചിട്ടുള്ള നിക്ഷേപങ്ങൾ എസ്ഐപിയും ഇസിഎസ് മാൻഡേറ്റുകളും പിഎംസി ബാങ്കിൽ നിലവിൽ എസ്ഐപി മാൻഡേറ്റ് നൽകിയിട്ടുള്ളവർ അത് മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റി നൽകണം. ഇൻഷുറൻസ് പ്രീമിയം, വായ്പ പ്രതിമാസ തിരിച്ചടവ് എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിക്ഷേപകൻഎന്തുചെയ്യണം? നിങ്ങൾ നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കിന്റെ പ്രത്യേകിച്ച് സഹകരണ ബാങ്കിന്റെ ആസ്തികളിൽനിന്നുള്ള വരുമാനവും അതിൽനിന്നുള്ളലാഭത്തിന്റെശതമാനവും(ആർഒഎ), കിട്ടാക്കടത്തിന്റെ അനുപാതവുംഇടക്കിടെ പരിശോധിക്കണം. ബാങ്കിന്റെ ലാഭം മാത്രം നോക്കിയാൽ പോര.2018 മാർച്ചിൽ അവസാനിച്ച പാദത്തിൽ പിഎംസി ബാങ്കിന്റെ ലാഭം 100.90 കോടി രൂപയായിരുന്നു. 2019 വർഷത്തിലാകട്ടെ 99.69 കോടിയും. എന്നിട്ടും ബാങ്കിനെതിരെ നടപടിയെടുക്കാൻ കാരണം കിട്ടാക്കടത്തിൽ പെട്ടന്ന് വർധനവുണ്ടായതാണ്. 2018ൽ 1.99 ശതമായിരുന്ന കിട്ടാക്കടം 2019ൽ 3.76 ശതമാനമായി വർധിച്ചത് പിഎംസിക്ക് വിനയായി.

from money rss http://bit.ly/2na0fxO
via IFTTT

റാലിക്കുശേഷം തളര്‍ച്ച: സെന്‍സെക്‌സ് 504 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടായിരത്തിലേറെ പോയന്റ് നേട്ടമുണ്ടാക്കിയ സെൻസെക്സിലെ റാലിക്കുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 1.2 ശതമാന നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 11,450ന് താഴെപ്പോയി. 503.62 പോയന്റ് താഴ്ന്ന് സെൻസെക്സ് 38593.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 148 പോയന്റ് നഷ്ടത്തിൽ 11,440.20ലും. ആഗോള കാരണങ്ങളും വില്പന സമ്മർദവുമാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 761 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1733 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം എന്നിവ ഒഴികെയുള്ള സെക്ടറുകളാണ് നഷ്ടമുണ്ടാക്കിയത്. ബാങ്ക്, വാഹനം, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എംആന്റ്എം, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, ടിസിഎസ്, എൻടിപിസി, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss http://bit.ly/2l0YsdB
via IFTTT