121

Powered By Blogger

Wednesday, 25 September 2019

ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക; മലയാളികൾ 23 പേർ, ഒന്നാമൻ യൂസഫലി

കൊച്ചി:ഐ.ഐ.എഫ്.എൽ. വെൽത്ത് ഹുറുൺ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 23 മലയാളികൾ ഇടം നേടി. ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളി സമ്പന്നരിൽ ഒന്നാമത്. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ഇന്ത്യൻ സമ്പന്നരിൽ 21-ാം സ്ഥാനത്താണ് അദ്ദേഹം ഇടംപിടിച്ചിട്ടുള്ളത്. വി.പി.എസ്. ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷംഷീർ വയലിൽ (ആസ്തി 13,200 കോടി രൂപ) മലയാളികളിൽ രണ്ടാം സ്ഥാനവും ഇന്ത്യൻ സമ്പന്നരിൽ 58-ാം സ്ഥാനവും നേടി. 11,600 കോടി രൂപയുടെ ആസ്തിയുമായി ആർ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ള (69-ാം സ്ഥാനം) മൂന്നാം സ്ഥാനത്തും 10,600 കോടി രൂപയുടെ ആസ്തിയുമായി ഗൂഗിൾ ക്ലൗഡ് സി.ഇ.ഒ. തോമസ് കുര്യൻ (80-ാം സ്ഥാനം) നാലാം സ്ഥാനത്തും 9,400 കോടി രൂപയുടെ ആസ്തിയുമായി ആലുക്കാസ് ജൂവലറി സ്ഥാപകനും ചെയർമാനുമായ ജോയ് ആലുക്കാസ് (98-ാം സ്ഥാനം) അഞ്ചാം സ്ഥാനത്തും ഇടം നേടി. ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി. മേനോൻ (8,800 കോടി), ഭാര്യ ശോഭ മേനോൻ (5,200 കോടി), കല്യാൺ ജൂവലേഴ്സ് ചെയർമാനും എം.ഡി.യുമായ ടി.എസ്. കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാൻസ് എം.ഡി. ജോർജ് അലക്സാണ്ടർ (4,000 കോടി), മണപ്പുറം ഫിനാൻസ് എം.ഡി. വി.പി. നന്ദകുമാർ (3,700 കോടി) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റ് മലയാളികൾ. ശോഭ മേനോൻ, ബിന്ദു പി.എൻ.സി. മേനോൻ, സൂസൻ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്സാണ്ടർ, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോർജ് എന്നീ എട്ട് മലയാളി വനിതകളാണ് ഇത്തവണ പട്ടികയിൽ ഇടം പിടിച്ചത്. അതേസമയം, ഇന്ത്യൻ ധനികരുടെ പട്ടികയിലെ ആദ്യ പത്തിൽ ഒരു വനിത പോലുമില്ല. തുടർച്ചയായി എട്ടാം തവണയും മുകേഷ് അംബാനി ഹുറുൺ പട്ടികയിൽ ഒന്നാമതെത്തി. 3.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോകത്തിലെ അതിസമ്പന്നരിൽ എട്ടാം സ്ഥാനത്താണ് അംബാനി. 1.86 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എസ്.പി. ഹിന്ദുജയും കുടുംബവുമാണ് ഇന്ത്യൻ സമ്പന്നരിൽ രണ്ടാം സ്ഥാനത്തുള്ളത്. വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. 1.17 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ലക്ഷ്മി മിത്തലും കുടുംബവും (1.07 കോടി രൂപ), ഗൗതം അദാനി (94,500 കോടി) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി. Content Highlights:Hurun India Rich List; 23 Malayalees, Yusufali name first

from money rss http://bit.ly/2lT39GK
via IFTTT