121

Powered By Blogger

Sunday, 22 December 2019

കൂടുതല്‍ ആദായം നല്‍കിയ നിക്ഷേപ പദ്ധതി ഏത്?

ഒരു വർഷത്തിനിടെ വ്യത്യസ്ത പദ്ധതികൾ നിക്ഷേപകർക്ക് എത്ര ആദായം നേടിക്കൊടുത്തു. ഓഹരി, സ്വർണം, സർക്കാർ കടപ്പത്രം, ബാങ്ക് നിക്ഷേപം എന്നിവയിലെ ആദായം പരിശോധിക്കാം. സ്വർണം 10 ഗ്രാം- 2018 ഡിസംബർ 19(31,043രൂപ), 2019 ഡിസംബർ 19(37,882രൂപ) ആദായം: 22.03ശതമാനം ഒരുവർഷത്തെ ആദായം കണക്കാക്കുമ്പോൾ സ്വർണം നിക്ഷേപകന് മികച്ച നേട്ടമാണ് നൽകിയത്.രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ കരുത്താർജിച്ചതും ആഗോള കാരണങ്ങളും ഈയടുത്തകാലത്ത് നിക്ഷേപത്തെ ബാധിച്ചെങ്കിലും മികച്ച ആദായം നൽകാൻ സ്വർണത്തിനായി. സെൻസെക്സ്- 2018 ഡിസംബർ 19(36,484.33), 2019 ഡിസംബർ 19(41,673.92) ആദായം: 14.22ശതമാനം ബാങ്ക് നിക്ഷേപം 2018 ഡിസംബർ 19(6.75 ശതമാനം-ഒരുവർഷത്തെ പലിശ), 2019 ഡിസംബർ 19(6.25 ശതമാനം) ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നതിനുനസരിച്ച് ബാങ്കുകളും പലിശ നിരക്കിൽ കുറവുവരുത്തി. കലണ്ടർ വർഷത്തിൽ 1.35 ശതമാനമാണ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കുറവുവരുത്തിയത്. സർക്കാർ കടപ്പത്രം 2018 ഡിസംബർ 19(7.22ശതമാനം), 2019 ഡിസംബർ 19(6.75ശതമാനം) ആദായം: -0.47ശതമാനം എസ്ആൻഡ്പി റേറ്റിങ് താഴ്ത്തിയതോടെ പത്തുവർഷത്തെ സർക്കാർ സെക്യൂരിറ്റികൾ കനത്ത വില്പന സമ്മർദം നേരിട്ടു. ഇതോടെ ആദായം നെഗറ്റീവായി. ഡോളർ-രൂപ 2018 ഡിസംബർ 19(72.02 ഒരു ഡോളറിന്റെ വില രൂപയിൽ), 2019 ഡിസംബർ 19(71.16) ആദായം -1.75ശതമാനം. യുഎസ് ഫെഡ് റിസർവ് നിരക്ക് ഉയർത്താതിരുന്നതും 2020ൽ തൽക്കാലം പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടെന്ന തീരുമാനവും രൂപയ്ക്ക് നേട്ടമായി. ഡെറ്റ് ഫണ്ട് ആദായം: 6.40 (2019 ഡിസംബർ 19) ഡെറ്റ് വിഭാഗത്തിൽ ലോങ് ഡ്യൂറേഷൻ ഫണ്ടുകൾ ശരാശരി 12.12 ശതമാനം നേട്ടം നൽകിയപ്പോൾ ബാങ്ക് സേവിങ്സ് അക്കൗണ്ടിന് പകരമായി പരിഗണിക്കുന്ന ലിക്വിഡ് ഫണ്ട് നൽകിയത് 6.40 ശതമാനം ആദായമാണ്. അതേസമയം, 10 ശതമാനത്തിലേറെ നേട്ടം നൽകിയ ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളുമുണ്ട്. മൊത്തവില പണപ്പെരുപ്പം 2018 ഡിസംബർ(3.46ശതമാനം), 2019 ഡിസംബർ(0.58) ഒരുവർഷ ശരാശരി: 1.97ശതമാനം 2019 നവംബറിൽ മൊത്തവില പണപ്പെരുപ്പം കാര്യമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും പ്രത്യേകിച്ച് ഉള്ളിയുടെയും വിലവർധിച്ചതാണ് ഇതിന് കാരണമായത്. മുകളിൽ കൊടുത്തിരിക്കുന്ന നിക്ഷേപ പദ്ധതികളിലെ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കഴിഞ്ഞകാലത്തെ കണക്കുകൾ ആധാരമാക്കിയാണ് ആദായം കണക്കാക്കിയിട്ടുള്ളത്. ഓഹരിയിലെ നേട്ടമായി സെൻസെക്സിലെ നേട്ടമാണ് കാണിച്ചിരിക്കുന്നത്. ഡെറ്റ് ഫണ്ടിലെ നേട്ടം ലിക്വിഡ്ഫണ്ടിലെ റിട്ടേണാണ്. Which is the highest yield investment scheme in a year?

from money rss http://bit.ly/34PRiKf
via IFTTT

വായു മലിനീകരണത്തെ ചെറുക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ ഒക്‌സിജന്‍ പാര്‍ലര്‍

നാസിക്: അന്തരീക്ഷ മലിനീകരണത്തിൽനിന്ന് രക്ഷനേടാൻ നാസിക് റെയിൽവെ സ്റ്റേഷനിൽ ഓക്സിജൻ പാർലർ ഒരുക്കി. സ്ഥിരമായി യാത്രചെയ്യുന്നവർക്ക് ആശ്വാസമായി ശുദ്ധവായു ശ്വസിക്കാനാണ് പാർലർ സ്ഥാപിച്ചത്. ഇന്ത്യൻ റെയിൽവെയുമായി സഹകരിച്ചാണ് എയറോ ഗാർഡ് സംവിധാനമൊരുക്കിയിട്ടുള്ളത്. നാസയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പാർലർ ഒരുക്കിയിട്ടുള്ളതെന്ന് എയ്റോ ഗാർഡ് സഹ സ്ഥാപകൻ അമിത് അമൃത്കാർ പറഞ്ഞു. 1989ൽ നാസ നടത്തിയ പഠനത്തിൽ, വായുവിൽനിന്ന് മലിനീകരണ വസ്തുക്കൾ വലിച്ചെടുക്കുന്ന ചെടികൾ ഏതൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു. ഈ ചെടികളിലേറെയും നട്ടുപിടിപ്പിച്ചാണ് പാർലർ സ്ഥാപിച്ചിട്ടുള്ളത്. 100 അടി വിസ്ത്രീർണത്തിലുള്ള വായു ശുദ്ധീകരിക്കാൻ ഈ ചെടികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. 1,500 ഇത്തരം ചെടികളാണ് റെയിൽവെ സ്റ്റേഷനിൽ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. സ്റ്റേഷൻ പരിസരത്തെ വായു ശുദ്ധീകരിക്കാൻ ഇത് ധാരാളമാണെന്ന് അമിത് പറയുന്നു. A unique oxygen parlour developed in Nashik Road station of CR. It Creates Natural Atmosphere and pleasant surroundings in station area, by eliminating harmful effects of pollution,using common indoor air filtering plants which filters harmful toxins and pollutants from the air. pic.twitter.com/pYjoh78RkH — Ministry of Railways (@RailMinIndia) December 22, 2019

from money rss http://bit.ly/2QaWZNB
via IFTTT

സംരംഭകനാകണോ ജെഫ് ബെസോസിനെ കണ്ടുപടിക്കൂ

'ആമസോൺ' എന്ന പേര് സൗത്ത് അമേരിക്കയിലെ നദിയുടെ പേരായിട്ടല്ല, മറിച്ച് വിജയകരമായ ഒരു ഓൺലൈൻ വ്യാപാരശൃഖലയായാണ് സാമ്പത്തിക വ്യാപാര രംഗത്ത് അറിയപ്പെടുന്നത്. അതിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ 'ജെഫ് ബെസോസ്' ലോകപ്രശസ്തനായ ധനാഢ്യനാണ്. കുട്ടിക്കാലം മുതൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നുള്ള ആഗ്രഹത്തെ തുടർന്ന് അദ്ദേഹം വീട്ടിൽത്തന്നെ ഇലക്ട്രിക്കൽ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി ആദ്യബിസിനസ് സംരംഭത്തിന് തുടക്കമിട്ടു. കംപ്യൂട്ടർ സയൻസിലും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് വാൾസ്ട്രീറ്റിലെ വിവിധ കമ്പനികളിൽ ജോലിചെയ്ത് ഏറ്റവും ചെറുപ്പക്കാരനായ വൈസ് പ്രസിഡന്റ് സ്ഥാനത്തുവരെ എത്തി. നാല് വർഷത്തിനുശേഷം മുപ്പതാമത്തെ വയസ്സിൽ ജോലി ഉപേക്ഷിച്ച് 'ആമസോൺ ഓൺലൈൻ ബുക്ക് സ്റ്റോർ' സ്ഥാപിച്ചുകൊണ്ട് ബിസിനസ് രംഗത്ത് സജീവസാന്നിദ്ധ്യമായി. കേവലം രണ്ട്കിടപ്പുമുറിവീടിന്റെ സംവിധാനത്തിൽ നിന്ന് ആരംഭിച്ച പ്രസ്ഥാനം, ആദ്യത്തെ മാസത്തിൽത്തന്നെ 45 രാജ്യങ്ങളിൽ വിറ്റഴിച്ച് രണ്ടുമാസത്തിനുള്ളിൽ ആഴ്ചയിൽ 20,000 ഡോളറിന്റെ വില്പനയിലേക്ക് കടന്നു. തുടർന്ന് സി.ഡി, വീഡിയോ തുണിത്തരങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഫലപ്രദമായ ഉപഭോക്തൃ സമീപനവും വഴി ഇ-കൊമേഴ്സ് രംഗത്ത് നേതൃത്വത്തിലെത്തി. സാമ്പത്തികശാസ്ത്രത്തിൽ 'ജോസഫ് ആലിയോസ് ഷും പീറ്റർ' എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് 'സംരംഭകത്വം' എന്ന സാമ്പത്തിക ആശയത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. സാഹസികൻ എന്ന് ഭാഷാന്തരം നടത്താവുന്ന 'എൻട്രപ്രണർ' എന്ന ഫ്രഞ്ച് പദം സാമ്പത്തികശാസ്ത്രത്തിൽ ചേർത്തത് 'ജീൻ ബാപ്റ്റിസ്റ്റ് സേ' എന്ന സാമ്പത്തികശാസ്ത്രജ്ഞനാണ്. സാമ്പത്തികശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന 'ആഡം സ്മിത്തി'ന്റെ ആശയങ്ങളെല്ലാം പഠിച്ചതിനുശേഷം സംരംഭകത്വത്തിന് സ്മിത്ത് വലിയ പ്രാധാന്യം നൽകാഞ്ഞതിനെക്കുറിച്ച് സേ അഭിപ്രായപ്പെടുന്നുമുണ്ട്. സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമാണ്. പക്ഷേ, വിജയകരമായി നിലനിർത്തണമെങ്കിൽ തീവ്രവും സന്തുലിതവുമായ സമീപനം ആവശ്യമാണ്. പ്രധാനമായും ഏഴ് കാര്യങ്ങൾ ഇതിൽ ഉൾപെട്ടിരിക്കുന്നു: 'സ്ഥിരോത്സാഹം' ആണ് പ്രഥമമായിട്ടുള്ളത്. സംരംഭകത്വം ഒരു പ്രക്രിയയാണ്. ആരംഭത്തിലുള്ള ആവേശം തുടരുന്നതായിരിക്കണം. 'മൂലധനസമാഹരണം' ആണ് അനിവാര്യമായിട്ടുള്ള അടുത്ത ഘടകം. പണം, മനുഷ്യവിഭവശേഷി, യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യ ഇവയെല്ലാം കൃത്യമായ അനുപാതത്തിലായിരിക്കണം. 'പുതുമ' എന്ന് വിളിക്കാവുന്ന 'ഇന്നൊവേഷൻ' അഥവാ 'നൂതനത്വം' സംരംഭകത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉത്പാദനം മുതൽ അവതരണം വരെ ഓരോ ഘട്ടത്തിലും പുതുമ സൃഷ്ടിക്കാം. 'സഹപ്രവർത്തകരുമായുള്ള ബന്ധം' ഏതൊരു പ്രസ്ഥാനത്തിന്റെയും ജീവശ്വാസമാണ്. ഇതിൽ കൂട്ടുബിസിനസുകാരും ജീവനക്കാരും ഉൾപ്പെടുന്നു. 'ഉത്പന്ന വികേന്ദ്രീകരണം' വഴി ഉപഭോക്താവിന് ആവശ്യമുള്ളത്, നിശ്ചിതസമയത്ത് ലഭ്യമാക്കുന്നതിലാണ് സംരംഭകന്റെ വിജയം. 'തുടർസേവനം' ലഭ്യമാവുമെന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. 'റിസ്ക് എടുക്കാനുള്ള കഴിവ്' സംരംഭകത്വത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സംരംഭകത്വത്തിൽ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. ഒന്നിലെ നഷ്ടം മറ്റൊന്നിലെ ലാഭമാക്കാനുള്ള കഴിവാണ് ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത്. 'വാൾട്ട് ഡിസ്നി'യുടെ അഭിപ്രായത്തിൽ 'നിങ്ങൾക്ക് സംരംഭം സ്വപ്നംകാണാനാവുമെങ്കിൽ അത് ചെയ്യാനുമാവും. എപ്പോഴും സ്വപ്നങ്ങളുള്ളവരുടെ കൂടെയായിരിക്കാൻ പരിശ്രമിക്കുക. അസൂയാലുക്കളെ കണ്ട് അസ്വസ്ഥരാേകണ്ട... കാരണം, നിങ്ങളുടെ നേട്ടം അവർ അംഗീകരിച്ചതിന്റെ തെളിവാണത്.' 'വിജയം ആത്യന്തികമല്ല, പരാജയം അവസാനവുമല്ല, തുടർന്നുകൊണ്ടേയിരിക്കുവാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്' എന്ന 'വിൻസ്റ്റൺ ചർച്ചിലി'ന്റെ വാക്കുകൾ ഓരോ സംരംഭകനും ഉണർത്തുപാട്ടാണ്.

from money rss http://bit.ly/2MjI7Lw
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 41,600ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തിൽ 12256ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 298 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ടൈറ്റൻ കമ്പനി, വേദാന്ത, യുപിഎൽ, ഐഒസി, യെസ് ബാങ്ക്, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, ഗെയിൽ, നെസ് ലെ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. വ്യാപാരം ആരംഭിച്ചയുടനെയുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex struggles in early trade

from money rss http://bit.ly/2MkayJt
via IFTTT

മഹാമേളയുടെ മധുരമായി മഞ്ജു

'ഏജ് ഈസ് ജസ്റ്റ് എ നമ്പർ...' -ഓരോ സ്ത്രീയ്ക്കും പ്രചോദനമാകുന്ന ഒരുപിടി നല്ല സിനിമകൾ ചെയ്ത നടി മഞ്ജു വാരിയരുടെ വാക്കുകളാണിവ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം എത്തിയതാണ് മഞ്ജുവും സംവിധായകൻ റോഷൻ ആൻഡ്രൂസും. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന് വേദിയിൽ കേക്ക് മുറിച്ചു. സ്ത്രീകളുടെ കുടുംബശ്രീ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയുമായി സഹകരിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. മഹാമേളയുടെ ഉദ്ദേശ്യം വലിയ സന്തോഷം പകരുന്ന ഒന്നാണ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യം വളരെ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു മാധുരി എന്ന റോൾ മോഡൽ സമൂഹത്തിലെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കണമെന്ന് സന്ദേശമാണ് പ്രതി 'പൂവൻകോഴി'യിലെ കഥാപാത്രമായ മാധുരി പങ്കുവയ്ക്കുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഓരോ സ്ത്രീയിലും ഒരു മാധുരിയുണ്ട്. ഒപ്പം പ്രതികരിക്കാതിരിക്കുന്നത് പരിഹാരമല്ലെന്നും സിനിമ പറയുന്നു. മാധുരിയുടെ ജീവിതാവസ്ഥയിലൂടെ കടന്നുപോകാത്ത സ്ത്രീകൾ ഉണ്ടാവില്ല. അതിന് തെളിവാണ് സിനിമ കണ്ടതിന് ശേഷം തന്നോട് അഭിപ്രായം പറഞ്ഞ ഒട്ടനവധി സ്ത്രീകൾ. പണ്ട് തങ്ങളുടെ ജീവിതത്തിൽ അത്തരത്തിലൊരു അനുഭവങ്ങൾ ഉണ്ടായപ്പോൾ പ്രതികരിക്കാൻ സാധിക്കാഞ്ഞതിന്റെ വിങ്ങൽ ആ വാക്കുകളിൽ വ്യക്തമായിരുന്നെന്ന് മഞ്ജു പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ സിനിമയാണിത്. നിരുപമയിൽ നിന്ന് മാധുരിയിലേക്ക് 2014-ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗൾ ഓൾഡ് ആർ യു'-വിലെ നിരുപമയും പുതിയ ചിത്രത്തിലെ മാധുരിയും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സാധാരണക്കാരിയായ എന്നാൽ ധീരമായ കാഴ്ചപ്പാടുള്ള വനിതകളാണ് ഇരുവരും. സ്വന്തം ജീവിതത്തിൽ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഉറച്ചിറങ്ങിയ നിരുപമയും. 'എന്റെ ശരീരത്തിൽ ആര് തൊടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്...' എന്ന ഉറച്ച നിലപാട് പറയുന്ന മാധുരിയും ഇന്നിന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിൽ പറയേണ്ട സിനിമയാണിതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ മികച്ച പ്രകടനം തന്നെയാണ് മാധുരിയെന്ന കഥാപാത്രമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. 'പ്രതി പൂവൻകോഴി'യിലെ ഗാനവും ആലപിച്ചാണ് മഞ്ജു വേദിവിട്ടത്.

from money rss http://bit.ly/36VeWpY
via IFTTT