121

Powered By Blogger

Sunday, 22 December 2019

മഹാമേളയുടെ മധുരമായി മഞ്ജു

'ഏജ് ഈസ് ജസ്റ്റ് എ നമ്പർ...' -ഓരോ സ്ത്രീയ്ക്കും പ്രചോദനമാകുന്ന ഒരുപിടി നല്ല സിനിമകൾ ചെയ്ത നടി മഞ്ജു വാരിയരുടെ വാക്കുകളാണിവ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം എത്തിയതാണ് മഞ്ജുവും സംവിധായകൻ റോഷൻ ആൻഡ്രൂസും. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന് വേദിയിൽ കേക്ക് മുറിച്ചു. സ്ത്രീകളുടെ കുടുംബശ്രീ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീയുമായി സഹകരിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ എത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു പറഞ്ഞു. മഹാമേളയുടെ ഉദ്ദേശ്യം വലിയ സന്തോഷം പകരുന്ന ഒന്നാണ്. പല സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യം വളരെ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു മാധുരി എന്ന റോൾ മോഡൽ സമൂഹത്തിലെ സ്ത്രീകൾ എങ്ങനെ പ്രതികരിക്കണമെന്ന് സന്ദേശമാണ് പ്രതി 'പൂവൻകോഴി'യിലെ കഥാപാത്രമായ മാധുരി പങ്കുവയ്ക്കുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഓരോ സ്ത്രീയിലും ഒരു മാധുരിയുണ്ട്. ഒപ്പം പ്രതികരിക്കാതിരിക്കുന്നത് പരിഹാരമല്ലെന്നും സിനിമ പറയുന്നു. മാധുരിയുടെ ജീവിതാവസ്ഥയിലൂടെ കടന്നുപോകാത്ത സ്ത്രീകൾ ഉണ്ടാവില്ല. അതിന് തെളിവാണ് സിനിമ കണ്ടതിന് ശേഷം തന്നോട് അഭിപ്രായം പറഞ്ഞ ഒട്ടനവധി സ്ത്രീകൾ. പണ്ട് തങ്ങളുടെ ജീവിതത്തിൽ അത്തരത്തിലൊരു അനുഭവങ്ങൾ ഉണ്ടായപ്പോൾ പ്രതികരിക്കാൻ സാധിക്കാഞ്ഞതിന്റെ വിങ്ങൽ ആ വാക്കുകളിൽ വ്യക്തമായിരുന്നെന്ന് മഞ്ജു പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ സിനിമയാണിത്. നിരുപമയിൽ നിന്ന് മാധുരിയിലേക്ക് 2014-ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം 'ഹൗൾ ഓൾഡ് ആർ യു'-വിലെ നിരുപമയും പുതിയ ചിത്രത്തിലെ മാധുരിയും ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സാധാരണക്കാരിയായ എന്നാൽ ധീരമായ കാഴ്ചപ്പാടുള്ള വനിതകളാണ് ഇരുവരും. സ്വന്തം ജീവിതത്തിൽ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ ഉറച്ചിറങ്ങിയ നിരുപമയും. 'എന്റെ ശരീരത്തിൽ ആര് തൊടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്...' എന്ന ഉറച്ച നിലപാട് പറയുന്ന മാധുരിയും ഇന്നിന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിൽ പറയേണ്ട സിനിമയാണിതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ മികച്ച പ്രകടനം തന്നെയാണ് മാധുരിയെന്ന കഥാപാത്രമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് കൂട്ടിച്ചേർത്തു. 'പ്രതി പൂവൻകോഴി'യിലെ ഗാനവും ആലപിച്ചാണ് മഞ്ജു വേദിവിട്ടത്.

from money rss http://bit.ly/36VeWpY
via IFTTT