121

Powered By Blogger

Monday 27 September 2021

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1756 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45, 984 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. Content Highlights: gold price decrease by 120 ruppees

from money rss https://bit.ly/2Y3eirC
via IFTTT

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദത്തിലാണ്. ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടുശതമാനവും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യൂണിലെവർ, ആക്സിസ്ബാങ്ക്, പവർഗ്രിഡ്, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി, കൊട്ടക്ബാങ്ക്, സൺഫാർമ, എച്ച്ഡിഎഫ്സിബാങ്ക്, ഏഷ്യൻപെയിന്റ്, ടിസിഎസ്, എച്ചസിഎൽടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്. Indices trade flat; realty stocks drag, metal, PSU Banks gain

from money rss https://bit.ly/3AOUoyW
via IFTTT

ആദ്യ കോവിഡ് അടച്ചിടൽ: തൊഴിൽ നഷ്ടപ്പെട്ടത് 24 ലക്ഷം പേർക്ക്

ന്യൂഡൽഹി: ആദ്യ കോവിഡ് അടച്ചിടൽ കാലയളവിൽ ഒമ്പത് കാർഷികേതര തൊഴിൽമേഖലകളിൽ 23.6 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ സർവേ പറയുന്നു. 2020 മാർച്ച് 25-ന് അടച്ചിടൽ ഏർപ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 2.17 പേർ പുരുഷന്മാരും 90 ലക്ഷം സ്ത്രീകളും ഉൾപ്പെടും. അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. പുരുഷന്മാർ 2.1 കോടിയും സ്ത്രീകൾ 83.3 ലക്ഷവുമായി. 16.6 ശതമാനം പേർക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേർക്ക് വേതനം കിട്ടിയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തുന്നു. അടച്ചിടൽ കാലയളവിൽ ഉത്പാദന മേഖലയിലാണ് വലിയ തൊഴിൽനഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികൾ ഉണ്ടായിരുന്നത് 1.11 കോടിയായി. നിർമാണമേഖലയിൽ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയിൽ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.

from money rss https://bit.ly/3kKcNXR
via IFTTT

ആമസോൺ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ മൂന്നു മുതൽ

കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നിന് ആരംഭിക്കും. വില്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. രാജ്യത്താകെയുള്ള ചെറുകിട-ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽനിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽനിന്നുള്ള തനതായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽനിന്ന് ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇ.എം.ഐ. സ്കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

from money rss https://bit.ly/3kLONDI
via IFTTT

ചാഞ്ചാട്ടത്തിനിടയിലും ഉയർന്ന് സൂചികകൾ: ഓട്ടോ നേട്ടമുണ്ടാക്കി, ഐടി നഷ്ടത്തിലായി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയിൽ സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണി ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ കരുതലെടുത്തായിരുന്നു നിക്ഷേപകരുടെ ഇടപെടൽ. സെൻസെക്സിൽ 525 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവിൽ 29.41 പോയന്റ് നേട്ടത്തിൽ 60,077.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.90 പോയന്റ് ഉയർന്ന് 17,855.10 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 60,412 എന്ന റെക്കോഡ് ഉയരംതൊട്ടിരുന്നു. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോർകോപ്, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്നോളജീസ്, ഡിവിസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, റിയൽറ്റി സൂചികകൾ 2.5-3 ശതമാനം നേട്ടമുണ്ടാക്കി. ഐടി 3 ശതമാനത്തോളം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.

from money rss https://bit.ly/3ockloK
via IFTTT

ചൈനക്കിതെന്തുപറ്റി: എവർഗ്രാൻഡെക്കുപിന്നാലെ മറ്റൊരു ആഘാതംകൂടി

എവർഗ്രാൻഡെ പ്രതിസന്ധി ആഘാതമുണ്ടാക്കിയതിനുപിന്നാലെ ഏഷ്യയിലെ ഏറ്റവുംവലിയ സമ്പദ്ഘടനക്ക് മറ്റൊരു ആഘാതംകൂടി. വർധിക്കുന്ന വൈദ്യുതി ആവശ്യംനിറവേറ്റാൻ പാടുപെടുകയാണ് ചൈന. നേരത്തെ നിശ്ചയിച്ച ഉപഭോഗലക്ഷ്യത്തെ ചൈനയിലെ പകുതിയോളം പ്രദേശങ്ങളിലും മറികടന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ വൈദ്യുതി മേഖലയിൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ചൈന നേരിട്ടത്. ഉപഭോഗംവർധിക്കുന്നതോടൊപ്പം കൽക്കരി, ഗ്യാസ് എന്നിവയുടെ വിലകുതിക്കുന്നതും നിയന്ത്രണംകർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. അലുമിനിയം മുതൽ ടെക്സ്റ്റൈൽവരെയുള്ള വൻകിട വ്യവസായങ്ങൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. സോയാബീൻ പ്രൊസസിങ് പ്ലാന്റുകൾവരെ പ്രവർത്തനംകുറക്കാൻ നിർബന്ധിതമായിരിക്കുകയാണ്. പല വ്യവസായ കേന്ദ്രങ്ങളും ഉത്പാദനംവെട്ടിക്കുറക്കുകയോ അടച്ചപൂട്ടുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഉത്പന്നനിർമാതാക്കളായ ഫോക്സ്കോൺ, വാഹന നിർമാതാക്കളായ ടെസ് ല തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവെച്ചു. ഉത്പാദനം കുറക്കാനോ നിയന്ത്രിക്കാനോ നിർദേശംനൽകിയതായി നിരവധി ചെറിയ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. തുണിത്തരങ്ങൾ മുതൽ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തെവരെ ആഗോളതലത്തിൽ ഇത് ബാധിച്ചേക്കാം. കാനഡയുടെ അത്രതന്നെ സാമ്പത്തികശക്തിയായ ജിയാങ്സു(ഷാങ്ഹായ്ക്കുസമീപമുള്ള പ്രവശ്യ)യിൽ ഉരുക്കുവ്യവസായശാലകൾ അടച്ചു. ചില നഗരങ്ങളിൽ തെരുവുവുളക്കുകൾപോലും കത്തിക്കുന്നില്ല. ഷെജിയാങിന് സമീപം ഊർജ ഉപയോഗംകൂടുതലുള്ള 160ഓളം കമ്പനികൾ താൽക്കാലികമായി പ്രവർത്തനംനിർത്തി. ലിയോണിങിന് വടക്കേ അറ്റത്തുള്ള 14 നഗരങ്ങളിൽ പവർകട്ടിന് നടപ്പാക്കി. ചൈനയിലെ വൈദ്യുതി പ്രതിസന്ധി യൂറോപ്പ് ഉൾപ്പടെ ആഗോളതലത്തിലേക്കും വ്യാപിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ലോക്ക്ഡൗണിൽനിന്നുള്ള ഘട്ടംഘട്ടമായി പിന്മാറുന്ന സാഹചര്യത്തിൽ നേരിടുന്ന ഈ പ്രതിസന്ധി സാമ്പത്തിക വീണ്ടെടുക്കലിനുതന്നെ തടസ്സംസൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി കാർബൺ രഹിത സമ്പദ് വ്യവസ്ഥക്ക് ഊന്നൽനൽകുന്നതായി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രസിഡന്റ് ഷീ ജിൻപിങിന്റെ ശ്രമത്തിന്റെ ഭാമായാണ് ഈ നിയന്ത്രണമെന്നും ആരോപണമുണ്ട്.

from money rss https://bit.ly/3ogwokV
via IFTTT

രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവർഷത്തിനകംരണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുള്ളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. നിലവിൽ 550ലേറെ ജില്ലകളിൽ ബാങ്ക് സേവനംനൽകുന്നുണ്ട്. എല്ലാ പിൻകോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യൽ ആൻഡ് റൂറൽ ബാങ്കിങ്) രാഹുൽ ശുക്ല പറഞ്ഞു.

from money rss https://bit.ly/39G8Cq0
via IFTTT