121

Powered By Blogger

Monday, 27 September 2021

ചൈനക്കിതെന്തുപറ്റി: എവർഗ്രാൻഡെക്കുപിന്നാലെ മറ്റൊരു ആഘാതംകൂടി

എവർഗ്രാൻഡെ പ്രതിസന്ധി ആഘാതമുണ്ടാക്കിയതിനുപിന്നാലെ ഏഷ്യയിലെ ഏറ്റവുംവലിയ സമ്പദ്ഘടനക്ക് മറ്റൊരു ആഘാതംകൂടി. വർധിക്കുന്ന വൈദ്യുതി ആവശ്യംനിറവേറ്റാൻ പാടുപെടുകയാണ് ചൈന. നേരത്തെ നിശ്ചയിച്ച ഉപഭോഗലക്ഷ്യത്തെ ചൈനയിലെ പകുതിയോളം പ്രദേശങ്ങളിലും മറികടന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ വൈദ്യുതി മേഖലയിൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ചൈന നേരിട്ടത്. ഉപഭോഗംവർധിക്കുന്നതോടൊപ്പം കൽക്കരി, ഗ്യാസ് എന്നിവയുടെ വിലകുതിക്കുന്നതും നിയന്ത്രണംകർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. അലുമിനിയം മുതൽ ടെക്സ്റ്റൈൽവരെയുള്ള വൻകിട വ്യവസായങ്ങൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. സോയാബീൻ പ്രൊസസിങ് പ്ലാന്റുകൾവരെ പ്രവർത്തനംകുറക്കാൻ നിർബന്ധിതമായിരിക്കുകയാണ്. പല വ്യവസായ കേന്ദ്രങ്ങളും ഉത്പാദനംവെട്ടിക്കുറക്കുകയോ അടച്ചപൂട്ടുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഉത്പന്നനിർമാതാക്കളായ ഫോക്സ്കോൺ, വാഹന നിർമാതാക്കളായ ടെസ് ല തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവെച്ചു. ഉത്പാദനം കുറക്കാനോ നിയന്ത്രിക്കാനോ നിർദേശംനൽകിയതായി നിരവധി ചെറിയ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. തുണിത്തരങ്ങൾ മുതൽ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തെവരെ ആഗോളതലത്തിൽ ഇത് ബാധിച്ചേക്കാം. കാനഡയുടെ അത്രതന്നെ സാമ്പത്തികശക്തിയായ ജിയാങ്സു(ഷാങ്ഹായ്ക്കുസമീപമുള്ള പ്രവശ്യ)യിൽ ഉരുക്കുവ്യവസായശാലകൾ അടച്ചു. ചില നഗരങ്ങളിൽ തെരുവുവുളക്കുകൾപോലും കത്തിക്കുന്നില്ല. ഷെജിയാങിന് സമീപം ഊർജ ഉപയോഗംകൂടുതലുള്ള 160ഓളം കമ്പനികൾ താൽക്കാലികമായി പ്രവർത്തനംനിർത്തി. ലിയോണിങിന് വടക്കേ അറ്റത്തുള്ള 14 നഗരങ്ങളിൽ പവർകട്ടിന് നടപ്പാക്കി. ചൈനയിലെ വൈദ്യുതി പ്രതിസന്ധി യൂറോപ്പ് ഉൾപ്പടെ ആഗോളതലത്തിലേക്കും വ്യാപിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ലോക്ക്ഡൗണിൽനിന്നുള്ള ഘട്ടംഘട്ടമായി പിന്മാറുന്ന സാഹചര്യത്തിൽ നേരിടുന്ന ഈ പ്രതിസന്ധി സാമ്പത്തിക വീണ്ടെടുക്കലിനുതന്നെ തടസ്സംസൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി കാർബൺ രഹിത സമ്പദ് വ്യവസ്ഥക്ക് ഊന്നൽനൽകുന്നതായി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രസിഡന്റ് ഷീ ജിൻപിങിന്റെ ശ്രമത്തിന്റെ ഭാമായാണ് ഈ നിയന്ത്രണമെന്നും ആരോപണമുണ്ട്.

from money rss https://bit.ly/3ogwokV
via IFTTT